തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജി എസ് ടി നഷ്ടപരിഹാരം ഉടന്‍ നല്കാന് കേരളം ആവശ്യപ്പെട്ടെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. മദ്യവും ഇന്ധനവിലയും ജി എസ് ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് കൗണ്‍സിനെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ മദ്യ ഉത്പാദനത്തിലെ പൂരിത ആല്‍ക്കഹോളിനെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെയും കേരളം യോഗത്തില്‍ എതിര്‍ത്തു. ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയം ഇത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് വാക്സിന് അടക്കം ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും നികുതി ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം ക്രിയാത്മകമായി എടുത്തിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
തുണിത്തരങ്ങള്‍, ചെരുപ്പ് തുടങ്ങിയ ഉത്പ്പനങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കരുതെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ചികിത്സാ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ അടുത്ത എട്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും കെ എന്‍ ബാലഗോപാല്‍ അറിയിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
