തിരുവനന്തപുരം: കേരളത്തിന്റെ നേന്ത്രക്കായകള്‍ കടല്‍ കടന്ന് ഇംഗ്ലീഷ് നാട്ടിലേക്ക് കയറ്റി അയയ്ക്കുന്നു. ആദ്യ ഘട്ടത്തില്‍ ലണ്ടനിലേക്കാണ് നേന്ത്രക്കായകള്‍ കയറ്റി അയയ്ക്കുന്നത്. പ്രോമോഷന് കൗണ്‍സില്‍ കേരളയുടെ സീ-ഷിപ്പ്മെന്റ് പ്രോട്ടോക്കോള്‍ പ്രകാരമാണ് കയറ്റുമതി. 20 മുതല്‍ 25 ദിവസത്തിനുള്ളില്‍ നേന്ത്രക്കായകള്‍ ലണ്ടനില്‍ എത്തിക്കാനാവുമെന്നാണ് കരുതുന്നത്.

ഇതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത്. വിപിഎഫ്സികെ ആണ്. കടല്‍ മാര്‍ഗമുള്ള കയറ്റുമതി സൗകര്യമാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. വിമാനമാര്ഗത്തേക്കാള് ചെലവ് കുറഞ്ഞതും ലാഭകരവുമാണ് കടല്‍മാര്‍ഗമുള്ള കയറ്റുമതി. ആദ്യ ഘട്ടത്തിലേക്കുള്ള കാര്‍ഗോ മാര്‍ച്ച് മുതല്‍ അയച്ചുതുടുങ്ങുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. തുടക്കത്തില്‍ 10 ടണ്ണാണ് അയയ്ക്കുക.
തൃശൂര്‍ ജില്ലയില്‍ തിരഞ്ഞെടുത്ത 10 കര്‍ഷകരില്‍ നിന്നാണ് നേന്ത്രക്കായ ശേഖരിക്കുന്നത്. പദ്ധതി വിജയം കാണുകയാണെങ്കില്‍ ഇത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. കൃഷിയിടത്തില്‍ നിന്ന് പടലകളാക്കി, കറയോ പാടുകളോ ഇല്ലാത്ത കായ്കള്‍ പായ്ക്ക് ഹൗസില്‍ എത്തിച്ച് പ്രീകൂളിംഗിനും ശുദ്ധീകരണത്തിനും ശേഷം ശ്രദ്ധയോടെ സംഭരിക്കും. അതിന് ശേഷം കാര്‍ട്ടണ്‍ ബോക്സുകളിലാക്കി താപനില, ഊഷ്മാവ് എന്നിവ ക്രമീകരിച്ച് പ്രത്യേക കണ്ടെയ്നറുകളിലാക്കിയാണ് കയറ്റി അയയ്ക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
