കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാര്‍ബക്സ് തങ്ങളുടെ കേരളത്തിലെ ആദ്യത്തെ ഷോപ്പ് കൊച്ചിയില്‍ തുറന്നു. കൊച്ചിയിലെ ലുലു മാളില്‍ ആദ്യ ഷോപ്പ് ഉദ്ഘാടനം ചെയ്താണ് സ്റ്റാര്‍ബക്സ് കേരളത്തിലേക്കുള്ള വരവറിയിച്ചത്. 14ാമത്തെ നഗരങ്ങളിലായി രാജ്യത്തെ 201ആമത് സ്റ്റോറാണ് കൊച്ചിയിലേത്.

ടാറ്റയുമായി ചേര്‍ന്നാണ് സ്റ്റാര്‍ബക്സ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സും യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാറ്റാര്ബക്സ് കോര്‍പ്പറേഷനും സംയുക്തമായാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ടാറ്റ സ്റ്റാര്‍ബക്സ് എന്നാണ് ഇന്ത്യയില്‍ അറിയപ്പെടുന്നത്.
കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഇന്ത്യയില്‍ ടാറ്റ സ്റ്റാര്‍ബക്സ് പ്രവര്‍ത്തിച്ചുവരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രീമിയം കോഫി അനുഭവങ്ങള്‍ കേരളത്തിലും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാനത്തെ ആദ്യ ഷോപ്പ് കൊച്ചിയില്‍ ആംരഭിച്ചത്.
അതേസമയം, രാജ്യത്തുടനീളമുള്ള നഗരങ്ങളിലേക്ക് സ്റ്റാര്‍ബക്സ് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ ആദ്യത്തെ ഷോപ്പ് കൊച്ചിയില്‍ തുറന്നതെന്ന് ടാറ്റ സ്റ്റാര്‍ബക്സ് സിഇഒ നവീന്‍ ഗുര്‍നാനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ബക്സ്. 70ഓളം രാജ്യങ്ങളിലായി ഏകദേശം 30,000 ഷോപ്പുകളാണ് സ്റ്റാര്‍ ബക്സിനുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
