തിരുവവന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് എന്ന് സൂചിപ്പിച്ച് സാമ്പത്തിക നയരേഖ. ബജറ്റിനൊപ്പം ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ സമര്‍പ്പിച്ച നയരേഖ സംസ്ഥാനത്തിന്റെ സാമ്പത്തിക രൂപം വരച്ചുകാട്ടുന്നതാണ്. റവന്യൂ കമ്മി 23256 കോടി രൂപയായി. ബജറ്റില്‍ പ്രതീക്ഷിച്ച റവന്യൂ കമ്മി 1.55 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.94 ശതമാനമായി ഉയര്‍ന്നു.

ധനകമ്മി 4.25 ശതമാനമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ കൂടുതല്‍ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതുപ്രകാരം 38189 കോടി രൂപ കടമെടുത്തു. നടുപ്പു സാമ്പത്തിക വര്‍ഷവും കടം വര്‍ധിക്കുകയാണ്. കൊറോണയുടെ ഒന്നാം തരംഗമാണ് സംസ്ഥാനത്തിന്റെ ഈ പ്രതിസന്ധിയിലേക്ക് നയിച്ചത്. കൊറോണ അകന്നതോടെ നടുപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനിടെയാണ് എല്ലാവരെയും കൂടുതല്‍ പ്രതിസന്ധിയിലാക്കി രണ്ടാം തരംഗം വന്നത്. ഇനി മൂന്നാം തരംഗത്തിനും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
രണ്ടും മൂന്നും തരംഗങ്ങള്‍ നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ കൂടുതല്‍ ഞെരുക്കുന്നതാണ്. നടപ്പ് സാമ്പത്തിക വര്‍ഷം നികുതി വരുമാനം 14 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ആ പ്രതീക്ഷ അസ്ഥാനത്താണ് എന്ന് കരുതേണ്ട അവസ്ഥയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് 38705 കോടി രൂപയാണ് നഷ്ടമുണ്ടായത്. നികുതി വരുമാനത്തില്‍ 22000 കോടി രൂപയുടെ കുറവുണ്ടായി. റവന്യൂ കമ്മി നികത്താന്‍ ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാനത്തിന് 19000 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇതാണ് സംസ്ഥാനത്തിന് ഏറെ ആശ്വാസകരമായത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
