കൊച്ചി:വ്യവസായ സംരംഭകര്‍ ഫണ്ടിനായി വ്യാപകമായി ആശ്രയിക്കുന്ന കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ അടിമുടി ഉടച്ചു വാര്‍ക്കുന്നു. കൂടുതല്‍ വിഭവങ്ങള്‍ സമാഹരിച്ച് സംരംഭകര്‍ക്ക് കൂടുതല്‍സഹായകരമായ വായ്പ പദ്ധതികള്‍ ആവിഷ്കരിക്കുന്ന സ്ഥാപനമായി മാറ്റുകയാണ് ലക്ഷ്യം. കെഎഫ്സി 1951ലെ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ആക്ടിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പകരം സംസ്ഥാന സര്‍ക്കാരിന്റെ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായി പുനസംഘടിപ്പിക്കും.

റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ ഡിപ്പോസിറ്റ് സമാഹരിക്കുന്ന ധനകാര്യ സ്ഥാപനമായി മാറ്റുകയും ചെയ്യും. രാജ്യത്ത് ഏറ്റവും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ധനകാര്യ സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് എന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഭാവന പൂര്‍ണ്ണമായ ധനകാര്യ പുനസംഘടനയിലൂടെ 2015-16ല്‍ 10.7 ശതമാനമായിരുന്ന നിര്‍ജീവ ആസ്തികള്‍ 3.52 ശതമാനമായി കുറക്കുന്നതിന് കഴിഞ്ഞു.
റിസ്ക് വെയ്റ്റഡ് അസറ്റ് റേഷ്യാ 17.65 ശതമാനമായിരുന്നത് 22.4 ശതമാനമായി ഉയര്‍ത്തുന്നതിനു കഴിഞ്ഞു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ എഎ റേറ്റിങ് നേടി. ഇതുമൂലം കമ്പോളത്തില്‍ നിന്നും താരതമ്യേന കുറഞ്ഞ ചെലവില്‍ കൂടുതല്‍ ധനം സമാഹരിക്കാന്‍ കഴിഞ്ഞു.
205-2016ല്‍ തിരിച്ചടവ് 684 കോടി രൂപയായിരുന്നു. 2020-21ല്‍ ഇതുവരെ 1407 കോടി രൂപ തിരിച്ചു കിട്ടിക്കഴിഞ്ഞു. വായ്പകള്‍ ഉദാരമാക്കി. പലിശ കുറച്ചു.എന്നിട്ടും ലാഭം 5 കോടി രൂപയില്‍ നിന്ന് 2020-2021ല്‍ ചുരുങ്ങിയത് 20 കോചി രൂപയായി ഉയരും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
