കൊച്ചി: കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ് ഹോസ്പിറ്റല്‍സ്) പ്രാഥമിക ഓഹരി വില്പന ജൂണ്‍ 16 മുതല്‍ 18 വരെ നടക്കും. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 815 രൂപ മുതല്‍ 825 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 18 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷ നല്‍കാം.
ഐപിഒയില്‍ 200 കോടി രൂപയുടെ പുതിയ ഓഹരികളും ഉള്‍പ്പെടുന്നുണ്ട്. കമ്പനിയുടെ അര്‍ഹരായ ജീവനക്കാര്‍ക്കു വേണ്ടി 20 കോടി രൂപയുടെ ഓഹരികള്‍ നീക്കി വെച്ചിട്ടുണ്ട്. അര്‍ഹരായ സ്ഥാപന നിക്ഷേപകര്‍ക്കുള്ള ഭാഗത്തിന്റെ അഞ്ചു ശതമാനം മ്യൂച്വല്‍ ഫണ്ടുകള്‍ക്കു ലഭ്യമാക്കും. ലഭ്യമാക്കുന്ന ഓഹരികളുടെ 15 ശതമാനം വരെയാണ് സ്ഥാപനേതര നിക്ഷേപകര്‍ക്കായി നല്‍കുക. പത്തു ശതമാനത്തിലേറെ ചെറുകിട വ്യക്തിഗത നിക്ഷേപകര്‍ക്കു ലഭ്യമാക്കുകയുമില്ല.

ഐപിഒ വഴി ലഭ്യമാക്കുന്ന ഓഹരികള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റു ചെയ്യും. കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ആക്സിസ് ക്യാപിറ്റല്‍, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് ഇന്ത്യ, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവരാണ് ഈ ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
ദോഡ് ല ഡയറിയുടെ പ്രാഥമിക ഓഹരി വില്പനയും അടുത്ത ആഴ്ച്ച നടക്കും. ജൂണ്‍ 16 മുതല്‍ 18 വരെയാണ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് കളമൊരുങ്ങുക. 421 രൂപ മുതല്‍ 428 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 35 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 50 കോടി രൂപ വരെയുള്ള പുതിയ ഓഹരികളും നിലവിലെ 10,985,444 വരെ ഓഹരികളും ഉള്‍പ്പെട്ടതാണ് ഐപിഒ. നിക്ഷേപകരായ ടിപിജി ദോഡ് ല ഡയറി ഹോള്‍ഡിങ്സിന്റെ 9,200,000 ഓഹരികള്‍ വരേയും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രമോട്ടര്‍മാരായ ദോഡ് ല സുനില്‍ റെഡ്ഡി, ദോഡ് ല ഫാമിലി ട്രസ്റ്റ്, പ്രമോട്ടര്‍ ഗ്രൂപ്പായ ദോഡ് ല ദീപ റെഡ്ഡി എന്നിവരുടെ കൈവശമുള്ള ഓഹരികളും ഐപിഒയില്‍ ഉള്‍പ്പെടുന്നുണ്ട്. ഓഹരികള്‍ ബിഎസ്ഇ, എന്‍എസ്ഇ എന്നിവിടങ്ങളില്‍ ലിസ്റ്റു ചെയ്യും. ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്സിസ് കാപിറ്റല്‍ എന്നിവരാണ് ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
