എന്തൊക്കെ രാഷ്ട്രീയ വിവാദങ്ങളുണ്ടായാലും മലയാളികളുടെ അഭിമാനമാണ് കിറ്റെക്സ് ഗാർമെന്‍റ് ലിമിറ്റഡ്. രാജ്യത്തിനകത്തും പുറത്തും വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ തനി കേരളാ കമ്പനി. ഓഹരി വിപണിയിലും നിക്ഷേപകർക്ക് മികച്ച ലാഭമാണ് കിറ്റെക്സ് ഓഹരി നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 500 ശതമാനത്തോളം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി ഓഹരി വില താഴേക്ക് വീഴുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 29 ശതമാനം നഷ്ടമാണ് കിറ്റെക്സ് നേരിട്ടത്. എന്താണ് ഓഹരിയെ താഴേക്ക് വീഴ്ത്തുന്നത്. നമുക്ക് വിശദമായി പരിശോധിക്കാം.
കിറ്റെക്സ് ഗാർമെന്‍റ്സ് ലിമിറ്റഡ്
1992-ലാണ് കിറ്റെക്സ് ഗാർമെന്‍റ്സ് ലിമിറ്റഡ് സ്ഥാപിതമായത്. തുടക്കത്തിൽ അലുമിനിയം പാത്രങ്ങൾ നിർമ്മിച്ചിരുന്നത്, പിന്നീട് തുണിത്തരങ്ങൾ, ബാഗുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ നിർമ്മാണത്തിലേക്ക് വളർന്നു. കിറ്റെക്സ് ഗാർമെൻ്റ്‌സ് ലിമിറ്റഡ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിശുവസ്ത്ര നിർമ്മാതാക്കളാണ്.
ഓഹരി വിപണിയിലെ പ്രവർത്തനം
എൻഎസ്ഇയിൽ 199.69 രൂപ എന്നതാണ് നിലവിൽ കിറ്റെക്സ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 18.48 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. ഒരുമാസത്തെ പ്രവർത്തനം പരിശോധിച്ചാൽ 29.18 നഷ്ടം ഓഹരിക്ക് സംഭവിച്ചിട്ടുണ്ടെന്ന് കാണാം. 82 രൂപയുടെ നഷ്ടം. 324.42 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
അടിസ്ഥാന വിവരങ്ങൾ
*മാർക്കറ്റ് ക്യാപ്: 3971 കോടി രൂപ
*സ്റ്റോക്ക് പി/ഇ: 30.9*ഇൻഡസ്ട്രി പി/ഇ: 29
*ബുക്ക് വാല്യു: 51.8 രൂപ*ഡിവിഡന്‍റ് യിൽഡ്: 0.25 ശതമാനം
*ഫേസ് വാല്യു: 1 രൂപ*ROE: 14.8 ശതമാനം
*ROCE: 10.2 ശതമാനം

ലാഭത്തിൽ കുറവ്
2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 19.30 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. അതേസമയം മുൻവർഷത്തെ സമാനപാദത്തിൽ 26.68 കോടിയും ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ 31.81 കോടിയുമായിരുന്നു ലാഭം. വരുമാനം വാർഷികാടിസ്ഥാനത്തിൽ 193.14 കോടിയിൽ നിന്ന് 197.41 കോടിയി ഉയർന്നു. എന്നാൽ മാർച്ച് പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 100 കോടിയിലധികം രൂപയുടെ കുറവുണ്ട്. ഇതാണ് നിലവിൽ ഓഹരി വിലയെ താഴേക്ക് വലിക്കുന്നത്.
ഓഹരി വാങ്ങണോ..?
കഴിഞ്ഞ കുറച്ചുനാളുകളായി കിറ്റെക്സ് ഓഹരി ഇടിവ് നേരിടുന്നുണ്ടെങ്കിലും ഗീർഘകാലാടിസ്ഥാനത്തിൽ കേരളാ ഓഹരിക്ക് മികച്ച നേട്ടം നൽകാൻ സാധിക്കുമെന്നാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 184 ശതമാനം വളർച്ചയോടെ നിക്ഷേപകർക്ക് മൾട്ടിബാഗർ നേട്ടം നൽകാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 8-ആം തീയ്യതി കമ്പനി 2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫല റിപ്പോർട്ട് പുറത്ത് വിടുന്നുണ്ട്. ഓഹരി പ്രതീക്ഷിച്ച രീതിയിലുള്ള പ്രകടനം കാഴ്ചവയ്ക്കാൻ കമ്പനിക്ക് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഓഹരി പങ്കാളിത്തം
ലഭ്യമായ പുതിയ വിവരങ്ങൾ പ്രകാരം പ്രമോട്ടർ 56.66 ശതമാനം ഓഹരി കൈവശം വെയ്ക്കുന്നുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 0.93 ശതമാനവും ആഭ്യന്തര നിക്ഷേപകർ .90 ശതമാനം ഓഹരിയും വാങ്ങിയിട്ടുണ്ട്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

188 ഇരട്ടി സബ്സ്ക്രിപ്ഷൻ; എംവി ഇലക്ട്രോസിസ്റ്റംസ് ഐപിഒ ഇന്ന് വിപണിയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications