ദില്ലി: ഇന്നും കഥ മാറുന്നില്ല; കിറ്റെക്സ് ഓഹരികള്‍ തേരോട്ടം തുടരുന്നു. ബുധനാഴ്ച്ച 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടുകൊണ്ടാണ് കിറ്റെക്സ് ഗാര്‍മെന്റ് ലിമിറ്റഡ് ദിനം ആരംഭിച്ചത്. രാവിലെത്തന്നെ കമ്പനിയുടെ ഓഹരി വില 204.05 രൂപയിലെത്തി. ഓഹരി വിലയില്‍ ഇന്നുണ്ടായ മാറ്റം 18.55 രൂപ. ചൊവാഴ്ച്ച 185.50 രൂപയിലാണ് കമ്പനി തിരശ്ശീലയിട്ടത്.
കഴിഞ്ഞ 52 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് കിറ്റെക്സ് ഓഹരികള്‍ ഇപ്പോഴുള്ളത്. ഇന്നത്തെ കുതിപ്പ് കൂടി അടിസ്ഥാനപ്പെടുത്തുമ്പോള്‍ കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് കിറ്റെക്സ് ഗാര്‍മെന്റ് ലിമിറ്റഡ് ഓഹരികള്‍ 82.68 ശതമാനം ഉയര്‍ന്നത് കാണാം. ജൂലായ് ഏഴിന് 109 രൂപയുണ്ടായിരുന്ന കിറ്റെക്സ് ഓഹരി വില 92.35 രൂപ വര്‍ധിച്ച് 204.05 രൂപയിലേക്ക് ഇന്നെത്തി.
ഇതേസമയം, പ്രധാന പ്രമോട്ടര്‍മാര്‍ കിറ്റെക്സ് ഓഹരികള്‍ കൂട്ടമായി വില്‍ക്കുന്നത് നിക്ഷേപകര്‍ക്ക് അപായ സൂചന നല്‍കുന്നുണ്ട്. കഴിഞ്ഞ മൂന്നു വ്യാപാര ദിനങ്ങളില്‍ (വെള്ളി, തിങ്കള്‍, ചൊവ്വ) നിന്നായി 12 ലക്ഷം കിറ്റെക്സ് ഓഹരികളാണ് പ്രമോട്ടര്‍മാര്‍ വിറ്റത്. ഓഹരി വില കുതിക്കുന്നതിനിടെ പ്രധാന നിക്ഷേപകര്‍ അഥവാ പ്രമോട്ടോര്‍മാര്‍ പിന്മാറുന്നത് വിപണിയിലെ മോശം പ്രവണതയാണ്.
നിലവില്‍ ഏഴു പേരുണ്ട് കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡില്‍ പ്രധാന നിക്ഷേപകരായി. സാബു ജേക്കബ്, കിറ്റെക്സ് ചില്ഡ്രന്സ്വെയര് ലിമിറ്റഡ്, രഞ്ജിത ജോസഫ്, ഗോപിനാഥന് സികെ, സികെജി സൂപ്പര്‍ മാര്‍ക്കറ്റ് ലിമിറ്റഡ്, സികെ ജിന്‍ഷ നാഥ്, സികെജി ഫൈനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്ന് കമ്പനിയുടെ 70 ശതമാനം ഓഹരി പങ്കിടുന്നു. വ്യക്തിഗത നിക്ഷേപകര്‍ കിറ്റെക്സില്‍ 29.94 ശതമാനം ഓഹരികളും വാങ്ങിയിട്ടുണ്ട്.
ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച് പുറത്തുവിടുന്ന 'ബള്‍ക്ക് ഡീല്‍' വിവരങ്ങള്‍ പ്രകാരം വെള്ളിയാഴ്ച്ച ഗോപിനാഥന് സികെ കിറ്റെക്സിന്റെ 4 ലക്ഷം ഓഹരികള്‍ 135.05 രൂപ വിലയ്ക്ക് വിറ്റു. ഇതേ ദിവസം ഗ്രാവിറ്റോണ്‍ റിസര്‍ച്ച് ക്യാപിറ്റല്‍ 131.71 രൂപയ്ക്ക് 4.92 ഓഹരികള്‍ വാങ്ങി; 131.72 രൂപയ്ക്ക് ഇത്രയുംതന്നെ ഓഹരികള്‍ കൈമാറുകയും ചെയ്തു. തിങ്കളാഴ്ച്ച ജിന്‍ഷ നാഥ് അന്നത്തെ അപ്പര്‍ പ്രൈസ് ബാന്‍ഡായ 168.46 രൂപ വിലയില്‍ 4 ലക്ഷം കിറ്റെക്സ് ഓഹരികള്‍ വിറ്റു. ചൊവാഴ്ച്ചയും ഇദ്ദേഹം 185.50 രൂപ അപ്പര്‍ പ്രൈസ് ബാന്‍ഡില്‍ 4 ലക്ഷം ഓഹരികള്‍ വിറ്റതായി കണക്കുകള്‍ പറയുന്നു.
ഒരു കമ്പനിയുടെ മൊത്തം ഓഹരികളുടെ 0.5 ശതമാനത്തിലേറെ ഒറ്റയടിക്ക് വില്‍ക്കുമ്പോഴോ വാങ്ങുമ്പോഴോ ആണ് ബള്‍ക്ക് ഡീല്‍ നടക്കുന്നതായി കണക്കാക്കുന്നത്. പ്രമോട്ടര്‍മാര്‍ ബള്‍ക്ക് വില്‍പ്പന നടത്തുമ്പോള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കമ്പനിയുടെ ഓഹരി വില ഇടിയാറുണ്ടെന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍മിക്കണം.
കേരള സര്‍ക്കാരുമായുള്ള തര്‍ക്കവും തുടര്‍ന്ന് തെലങ്കാനയിലേക്കുള്ള ചുവടുമാറ്റവുമാണ് കിറ്റെക്സ് ഓഹരികളുടെ അപ്രതീക്ഷിത കുതിപ്പിന് കാരണം. കേരളത്തില്‍ സൗഹാര്‍ദപരമായ വ്യവസായ അന്തരീക്ഷമില്ലെന്ന് കിറ്റെക്സ് ആരോപിക്കുന്നു.
തെലങ്കാനയിലെ വാറങ്കല്‍ കാകതിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ 1,000 കോടി രൂപയുടെ തുണിത്തര ഫാക്ടറി സ്ഥാപിക്കാന്‍ തെലങ്കാന സര്‍ക്കാരും കിറ്റെക്സ് ഗ്രൂപ്പും ധാരണയിലെത്തിയിട്ടുണ്ട്.
തെലങ്കാനയില്‍ 1,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സാബു ജേക്കബ് പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില വെള്ളിയാഴ്ച്ച 20 ശതമാനം ഉയര്‍ന്നു. തിങ്കളാഴ്ച്ചയും 20 ശതമാനം വര്‍ധനവോടെയാണ് കിറ്റെക്സ് വിപണിയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്. ഇന്നലെ 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കമ്പനി തൊട്ടു.
കേരളത്തില്‍ ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റെക്സ് മേധാവി മാധ്യമങ്ങളോട് തിങ്കളാഴ്ച്ച പറഞ്ഞിരുന്നു. തുടര്‍ച്ചയായി മൂന്നു ദിനം അപ്പര്‍ സര്‍ക്യൂട്ട് കുറിച്ചതിനെ തുടര്‍ന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓണ്‍ലൈന്‍ സര്‍വൈലന്‍സ് വിഭാഗം കമ്പനിയോട് വിശദീകരണം തേടിയിരുന്നു. തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച വാര്‍ത്ത അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോഴത്തെ കുതിപ്പെന്ന് കിറ്റെക്സ് മറുപടിയും നല്കി.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications