ആയുഷ്‌മാൻ ഭാരത് യോജന; പദ്ധതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ആയുഷ്‌മാൻ ഭാരത് യോജന അഥാവ നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്‌കീം. രാഷ്ട്രീയ സ്വസ്ത്യ ഭീമ യോജന, സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് സ്കീം (എസ്‌സിഎച്ച്ഐഎസ്), കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതി (സിജിഎച്ച്എസ്), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം (ഇഎസ്ഐഎസ്) തുടങ്ങി ഒന്നിലധികം പദ്ധതികൾ ഉൾക്കൊള്ളുന്നതിലൂടെയാണ് നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്‌കീം (എൻ‌എച്ച്‌പി‌എസ്) പദ്ധതി രൂപീകരിക്കുന്നത്. പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെവൈ) എന്നും പദ്ധതി അറിയപ്പെടുന്നുണ്ട്.

2011-ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസെസസിന്റെ അടിസ്ഥാനത്തിൽ 10 കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ നേട്ടം നൽകാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആശുപത്രിയിൽ അഡ്‌മിറ്റായതിനു മുൻപും ശേഷവുമുള്ള ചെലവുകളെല്ലാം തന്നെ കവറേജിൽ ഉൾപ്പെടും. പ്രതിവര്‍ഷം ഓരോ കുടുംബത്തിനും അ‍ഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷയ്ക്കായി ലഭിക്കും. അർഹരായവർക്കെല്ലാം പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടി കുടുംബത്തിന്റെ വലിപ്പം, പ്രായം, ലിംഗം എന്നിവയുടെ പേരില്‍ യാതൊരു വിധ നിബന്ധനകളും ഏർപ്പെടുത്തിയിട്ടില്ല.

 പാസ്‌പോർട്ട് റാങ്കിംഗിൽ ഇന്ത്യ 84ാം സ്ഥാനത്ത്; ആദ്യ പത്ത് സ്ഥാനങ്ങൾ നേടിയ രാജ്യങ്ങൾ ഇവയാണ് പാസ്‌പോർട്ട് റാങ്കിംഗിൽ ഇന്ത്യ 84ാം സ്ഥാനത്ത്; ആദ്യ പത്ത് സ്ഥാനങ്ങൾ നേടിയ രാജ്യങ്ങൾ ഇവയാണ്

ആയുഷ്‌മാൻ ഭാരത് യോജന; പദ്ധതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയായാണ് ആയുഷ്‌മാൻ ഭാരത് അറിയപ്പെടുന്നത്. പദ്ധതിൽ അംഗമായവർക്ക് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യത്തെ ഏത് പൊതു-സ്വകാര്യ ആശുപത്രിയിൽ നിന്നും പണമില്ലാതെ ചികിത്സ നേടാൻ സാധിക്കും. ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിക്കണമെങ്കില്‍ നിര്‍ദേശിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതേണ്ടതുണ്ട്. ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കുന്നതിന് ഓരോ സംസ്ഥാനത്തിനും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഉണ്ടായിരിക്കും. 2018-19 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലാണ് ധനമന്ത്രിയായിരുന്ന അരുൺ ജെയ്‌റ്റ് ലി ഈ പദ്ധതി പ്രഖ്യാപിച്ചത്.

English summary

ആയുഷ്‌മാൻ ഭാരത് യോജന; പദ്ധതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | know about ayushman bharat yojana

know about ayushman bharat yojana
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X