ഏപ്രില്‍ 12നാണ് രാജ്യത്തെ പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന കേശുബ് മഹീന്ദ്ര അന്തരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ കാലത്ത് ബിസിനസ് ആരംഭിച്ച കേശുബ് മഹീന്ദ്ര രാജ്യത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തെയും നേരില്‍ കണ്ടാണ് ബിസിനസ് ലോകത്ത് നിന്ന് വിട പറയുന്നത്. രാജ്യം വളരുന്നതിനൊപ്പം അദ്ദേഹത്തിന്റെ വിശാലമായ ബിസിനസ് കാഴ്ചപാടിലൂടെ മഹീന്ദ്ര ഗ്രൂപ്പിനെ വളര്‍ത്തിയെടുക്കാനും അദ്ദേഹത്തിനായി.
ബിസിനസ് ലോകത്ത് 'മിഡ്നൈറ്റ്സ് ചൈല്‍ഡ്' ആയ കേശുബ് മഹീന്ദ്ര 1947 ല്‍ രാജ്യം സ്വതന്ത്രമാകുന്ന ഘട്ടത്തിലാണ് തന്റെ ബിസിനസ് കരിയറും ആരംഭിക്കുന്നത്. പിന്നീട് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം സ്റ്റീല്‍ വ്യവസായത്തില്‍ നിന്ന് ട്രാക്ടര്‍ നിര്‍മാണത്തിലേക്കും സോഫ്റ്റ്വെയര് രംഗത്തേക്കും ഇല്ക്ട്രിക്കല് വ്യവസായത്തിലേക്കും മഹീന്ദ്ര ഗ്രൂപ്പിനെ എത്തിക്കാന്‍ അദ്ദേഹത്തിനായി.
2012 ഓഗസ്റ്റ് 9-നാണ് കേശുബ് മഹീന്ദ്ര അനന്തരവന് ആനന്ദ് മഹീന്ദ്രയ്ക്ക് ചെയര്മാന് സ്ഥാനം കൈമാറുന്നത്. 99-ാം വയസിലും 1.2 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് കേശുബ് മഹീന്ദ്രയക്കുള്ളത്.

മഹീന്ദ്ര ആന്‍ഡ് മുഹമ്മദില്‍ നിന്ന് എംആന്ഡ്എമ്മിലേക്ക്
1923 ല്‍ അമേരിക്കയിലെ യൂണിവേഴസിറ്റി ഓഫ് പെനുസുലോവിയയില് നിന്ന് ബിരുദം നേരിട കേശുബ് മഹീന്ദ്ര 1947 ല്‍ മഹീന്ദ്ര ഗ്രൂപ്പിലേക്ക് എത്തും മുന്‍പ് കമ്പനി സ്റ്റീല്‍ രംഗത്ത് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പ് 1945 ലാണ് മഹീന്ദ്ര ഗ്രൂപ്പ് ജന്മമെടുക്കുന്നത്. ലുധിയാനയില്‍ മഹീന്ദ്ര ആന്‍ഡ് മുഹമ്മദ് എന്ന പേരിലായിരുന്നു സ്ഥാപനത്തിന്റെ തുടക്കം.
കേശുബ് മഹീന്ദ്രയുടെ പിതാവ് ജഗദീഷ് ചന്ദ്ര മഹീന്ദ്രയും സഹോദരന് കൈശാഷ് ചന്ദ്ര മഹീന്ദ്രയും ഗുലാം മുഹമ്മദും ചേര്‍ന്നാണ് ലുധിയാനയില്‍ മഹീന്ദ്ര ആന്‍ഡ് മുഹമ്മദ് ആരംഭിക്കുന്നത്. കമ്പനി ആരംഭിച്ച 2 വര്‍ഷത്തിന് ശേഷം നടന്ന വിഭജനത്തോടെ കമ്പനിയിലെ നിക്ഷേപം ഒഴിവാക്കി പാക്കിസ്ഥാനിലേക്ക് മാറിയ ഗുലാം മുഹമ്മദ് പാക്കിസ്ഥാന്റെ ആദ്യ ധനകാര്യ മന്ത്രിയും പാക്കിസ്ഥാന്റെ ഗവര്‍ണര്‍ ജനറലുമായി.
ഇതോടെയാണ് മഹീന്ദ്ര ആന്‍ഡ് മുഹമ്മദ് എന്ന കമ്പനി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്ന ഇന്ന് കാണുന്ന പേരിലേക്ക് എത്തുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ബിസിനസില്‍ വൈവിധ്യവത്കരണം കൊണ്ടുവന്ന മഹീന്ദ്ര ഗ്രൂപ്പ് ഇന്ത്യയില്‍ വില്ലീസ് ജീപ്പ് അസംബ്ലിംഗ് ആരംഭിച്ചു.
1961 ല്‍ അമേരിക്കല്‍ കമ്പനിയായ ഇന്റര്‍നാഷണല്‍ ഹാര്വെസ്റ്റേഴ്സുമായി ചേര്‍ന്ന് ട്രാക്ടര്‍ നിര്‍മാണവും കമ്പനി ആരംഭിച്ചു. 1963 ല്‍ കേശുബ് മഹീന്ദ്ര ചെയര്‍മാനമായി എത്തിയതോടെ വിദേശ കമ്പനികളായ മിസ്തുബിഷി, പ്യുഷോ, ഓടിസ്, യുണൈറ്റഡ് ടെക്നോളജീസ്, ബ്രിട്ടീഷ് ടെലികോം എന്നിവയുമായി കൈകോര്‍ക്കാനും അദ്ദേഹത്തിനായി.
വിവിധ കമ്പനികള്‍ക്ക് മാര്‍ഗ ദര്ശിയായി
സെയില്‍, ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍, ഐഎഫ്സി, ഐസിഐസിഐ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡിലും അദ്ദേഹമുണ്ടായിരുന്നു. ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പ്പരേഷന്‍ സ്ഥാപക ചെയര്‍മാനും ഹൗസിംഗ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാനുമായിരുന്നു. ബിസിനസില്‍ ജെആര്‍ഡി ടാറ്റായിയിരുന്നു തന്റെ മാര്‍ഗദര്‍ശിയെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
''ജീവിതത്തില്‍ മെന്ററായി കാണുന്ന 2 പേരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ ബിസിനസ് ലോകത്ത് നിന്ന് ജെആര്‍ഡി ടാറ്റയെയും സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്ന് നാനാജി ദേശ്മുഖിനെയും തിരഞ്ഞെടുക്കും. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാന്‍ അവസരം ലഭിക്കാത്ത നിര്ഭാഗ്യവാന്മാര്ക്കായി നടക്കുന്ന സമര്‍പ്പണമാണ് ഇരുവരിലും പൊതുവായുള്ളത്'' വാര്‍ടണ്‍ മാഗസീന് നല്കിയ അഭിമുഖത്തില്‍ ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഇരുണ്ട കാലം
വിജയിച്ച ബിസിനസുകാരനായ കേശുബ് മഹീന്ദ്രയ്ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധി ഭോപ്പാല്‍ വാതക ദുരന്തവുമായി ബന്ധപ്പെട്ടാണ്. 1984 ല്‍ 15000 പേര് കൊല്ലപ്പെട്ട ഭോപ്പാല്‍ ദുരന്ത സമയത്ത്, ദുരന്കത്തിന് കാരണമായ യൂണിയന് കാര്‍ബൈഡ് കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു അദ്ദേഹം. 2 വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ച അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
