A Oneindia Venture

ഇതാ കേരളത്തിലെ പുതിക്കിയ മദ്യവില... ജവാന്‍ റമ്മിന് 30 രൂപ കൂടും, സ്മിര്‍ണോഫ് വോഡ്കയ്ക്ക് 70 രൂപ

തിരുവനന്തപുരം: മദ്യനിര്‍മാതാക്കളുടെ കൂടി ആവശ്യം പരിഗണിച്ച് സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു. ഒരുകൊലത്തിനിടെ മദ്യവിലയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വര്‍ദ്ധനയാണിത്.

ഫെബ്രുവരി മുതലാണ് പുതുക്കിയ വില നിലവില്‍ വരിക. ഇതിന് മുമ്പ് 2020 ല്‍ മദ്യവില കൂടിയത് അധിക സെസ് ഏര്‍പ്പെടുത്തിയതോടെ ആയിരുന്നു. മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ ഇതിന് മുമ്പ് വര്‍ദ്ധന ഉണ്ടായത് 2017 ല്‍ ആയിരുന്നു. പ്രമുഖ ബ്രാന്‍ഡ് മദ്യങ്ങളുടെ നിലവിലെ വിലയും പുതിയ വിലയും പരിശോധിക്കാം...

ജവാന്‍ റമ്മിന് 30 രൂപ കൂടും

ജവാന്‍ റമ്മിന് 30 രൂപ കൂടും

സംസ്ഥാനത്ത് ലഭ്യമായവയില്‍ കുറഞ്ഞ വിലയുള്ള മികച്ച മദ്യം എന്ന പേര് ജവാന്‍ റമ്മിനാണ്. നിലവില്‍ ഒരു ലിറ്ററിന് 560 രൂപയാണ് വില. പുതുക്കിയ വില പ്രകാരം ഇത് 590 രൂപയാണ്. 30 രൂപയാണ് ഒരു ലിറ്ററില്‍ വരുന്ന വ്യത്യാസം.

ഓള്‍ഡ് പോര്‍ട്ട് റം ലിറ്ററിന് 660 രൂപയാണ് നിലവിലെ വില. അമ്പത് രൂപയാണ് ഇതിന്റെ വിലവര്‍ദ്ധന. പുതിയ വില 710 രൂപ.

 

സ്മിര്‍ണോഫിനും കൂടും

സ്മിര്‍ണോഫിനും കൂടും

സ്മിര്‍ണോഫ് വോഡ്കയ്ക്ക് ലിറ്ററിന് 1730 രൂപയാണ് നിലവിലെ വില. ഇതിന് എഴുപത് രൂപയാണ് കൂടുന്നത്. പുതിയ വില 1,800 രൂപ.

ജനപ്രിയ ബ്രാന്‍ഡുകളില്‍ ഒന്നായ ഓള്‍ഡ് മങ്ക് ലെജന്റ് ലിറ്ററിന് 90 രൂയാണ് വര്‍ദ്ധിക്കുന്നത്. നിലവിലെ 2,020 രൂപയും പുതുക്കിയ വില 2,110 രൂപയും ആണ്.

 

 ബ്രാന്‍ഡി വിലയും

ബ്രാന്‍ഡി വിലയും

മക് ഡവ്വല്‍ ബ്രാന്‍ഡി ലിറ്ററിന് 770 രൂപയുള്ള 820 കും. 50 രൂപയുടെ വര്‍ദ്ധന. ഹണീബീ ബ്രാന്‍ഡിയുടെ വില ലിറ്ററിന് 70 രൂപ കൂടും. നിലവിലെ വില ലിറ്ററിന് 770 രൂപയാണ്. പുതിയ വില 840 രൂപ ആയിരിക്കും.

മാന്‍ഷന്‍ ഹൗസ് ബ്രാന്‍ഡിയ്ക്കും ലിറ്ററിന് എഴുപതി രൂപയാണ് കൂടുന്നത്. 950 രൂപ എന്നത്, 1,020 രൂപയാകും.

 

വൈറ്റ് മിസ്ചീഫ്

വൈറ്റ് മിസ്ചീഫ്

വൈറ്റ് മിസ്ചീഫ് ബ്രാന്‍ഡിയ്ക്കും ലിറ്ററിന് 70 രൂപയാണ് വര്‍ദ്ധിക്കുന്നത്. 770 രൂപയില്‍ 840 രൂപയായി വില ഉയരും. 8 പിഎം ബ്രാന്‍ഡിയുടെ വില 50 രൂപ കൂടും. 690 ല്‍ നിന്ന് 740 ആകും.

റോയല്‍ ആംസ് ബ്രാന്‍ഡിയുടെ വിലയില്‍ 60 രൂപയുടേതാണ് വര്‍ദ്ധന. 890 രൂപയില്‍ നിന്ന് 950 ആയി വില കൂടും. ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡിയുടെ വിലയില്‍ 50 രൂപയാണ് വര്‍ദ്ധന. 590 രൂപയില്‍ നിന്ന് 640 രൂപയായി വില കൂടും.

 

പത്ത് രൂപ കൂടുന്ന മദ്യം

പത്ത് രൂപ കൂടുന്ന മദ്യം

മലബാര്‍ ഹൗസ് ബ്രാന്‍ഡിയുടെ വിലയില്‍ പത്ത് രൂപയുടെ വര്‍ദ്ധന മാത്രമാണ് ഉണ്ടാവുക. നിലവിലെ വില അര ലിറ്ററിന് 390 രൂപയാണ്. പുതുക്കിയ വില 400 രൂപയും. ഒരു ലിറ്റര്‍ ആകുമ്പോള്‍ വില വര്‍ദ്ധന 20 രൂപയാകും.

ബിയോയ്‌സ് ബ്രാന്‍ഡിയ്ക്ക് അര ലിറ്ററിന് 20 രൂപയാണ് കൂടുന്നത്. ലിറ്ററിന് 40 രൂപയും. അര ലിറ്ററിന് 390 ല്‍ നിന്ന് 410 രൂപയായി വില കൂടും. ഡാഡി വില്‍സണ്‍ റമ്മിന്റെ വില അര ലിറ്ററിന് 30 രൂപയാണ് കൂടുന്നത്. നിലവില്‍ അര ലിറ്ററിന് 400 രൂപയാണ് വില. പുതിയ വില 430 ആകും. ഒരു ലിറ്ററിന് 860 രൂപ മുടക്കേണ്ടി വരും.

 

വില കുറയും?

വില കുറയും?

മദ്യവില കുറയ്ക്കാനുള്ള ശ്രമം നടത്തുമെന്ന് എക്‌സൈസ് മന്ത്രി തന്നെ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നികുതി കുറച്ച് വില കുറയ്ക്കാനായിരിക്കും നീക്കം എന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. രാജ്യത്ത് മദ്യത്തിന് ഏറ്റവും അധികം നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം.

അധിക സെസ് പിന്‍വലിച്ചാല്‍

അധിക സെസ് പിന്‍വലിച്ചാല്‍

ഓഗസ്റ്റ് മാസത്തോടെ കൊവിഡ് അധിക സെസ് പിന്‍വലിക്കുമെന്നാണ് ബജറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ വില വര്‍ദ്ധനയുടെ പ്രശ്‌നം പരിഹരിക്കപ്പെടും. വില കുറഞ്ഞ മദ്യങ്ങള്‍ക്ക് 15 ശതമാനം വരേയും വില കൂടിയ മദ്യങ്ങള്‍ക്ക് 35 ശതമാനം വരേയും ആയിരുന്നു അധിക സെസ്സ് ഏര്‍പ്പെടുത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X