ഓരോരുത്തരുടെയും ജീവിതത്തിൽ എന്തിനും ഏതിനും പിന്തുണയുള്ള ഒരാളുണ്ടാകും. ജീവിത വിജയത്തിൽ നിർണായക സ്വാധീനം ചെലത്തുന്നവരാകും ഇക്കൂട്ടർ. ഭാര്യ, സുഹൃത്ത് എങ്ങിങ്ങനെ ഓരോരുത്തരുടെ ജീവിതത്തിലും വ്യത്യസ്തരാകും ഈ സ്ഥാനത്തുണ്ടാവുക. ഇന്ത്യയിലെ പ്രധാന ബിസിനസുകാരിലേക്ക് നോക്കിയാലും അവരുടെ വിജയത്തിന് കൂട്ടായും ഒരാൾ ഉണ്ടാകും.
പൊതുവെ പറയുന്ന ഈ 'വലംകൈ' പ്രധാന പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും ബിസിനസിന്റെ ദൈനംദിന നടത്തിപ്പനും ആവശ്യമാണ്. മുകേഷ് അംബാനി, രത്തൻ ടാറ്റ തുടങ്ങിയ ഇന്ത്യൻ വ്യവസായികളുടെ വിജയത്തിന് പിന്നിലെ 'വലംകൈ' യെ കുറിച്ച് നോക്കാം.
മുകേഷ് അംബാനിയും മനോജ് മോദിയും
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ബിസിനസിൽ കണക്കുകൂട്ടിയുള്ള റിസ്‌ക്കുകൾ എടുക്കുന്നതിൽ പ്രശസ്തനാണ്. അതാണ് അംബാനിയുടെ വിജയത്തിന് പിന്നിലെ രഹസ്യവും. മുകേഷ് അംബാനിയുടെ തീരുമാനങ്ങളിൽ സഹായിക്കുകയും പിന്തുണ നൽകുകയു ചെയ്യുന്ന അദ്ദേഹത്തിന്റെ വലംകൈയാണ് മനോജ് മോദി. അംബാനിക്കൊപ്പം യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് കെമിക്കൽ ടെക്‌നോളജിയിൽ സഹപാഠിയായിരുന്നു മനോജ് മോദി.

എല്ലാ പ്രധാനപ്പെട്ട ഡീലുകളിലും മുകേഷ് അംബാനി മനോജ് മോദിയുടെ ഉപദേശം തേടാറുണ്ട്. 2020 ഏപ്രിലിൽ റിലയൻസ് ജിയോ ഫെയ്‌സ്ബുക്കുമായുള്ള കരാറിന് പിന്നിലെ ബുദ്ധി കേന്ദ്രവും മനോജ് മോദിയായിരുന്നു. നിലവിൽ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് എന്നിവയുടെ ഡയറക്ടറാണ് മനോജ് മോദി.
ഈയിടെ മുകേഷ് അംബാനി, മനോജ് മോദിക്ക് മുംബൈയിലെ നേപ്പിൻ സീ റോഡിൽ 22 നിലകളുള്ള ഒരു വസ്തു സമ്മാനിച്ചിരുന്നു. 1.7 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള വസ്തുവിന് 1500 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.
ഇഷ അംബാനിയും ഭക്തി മോദിയും
മുകേഷ് അംബാനിയും മനോജ് മോദിയും തമ്മിലുള്ള ബന്ധം അടുത്ത തലമുറയിലേക്കും കൈമാറിയതാണ് ഇഷ അംബാനിയും ഭക്തി മോദിയും തമ്മിലുള്ള അടുപ്പം. മനോജ് മോദിയുടെ മകൾ ഭക്തി മോദി ഇപ്പോൾ ഇഷ അംബാനിയുടെ റിലയൻസ് റീട്ടെയിലിലെ പ്രധാന എക്സിക്യൂട്ടീവാണ്, ഇരുവരുടെയും കൂട്ടുകെട്ടാണ് കമ്പനിയെ 8.4 ലക്ഷം കോടി രൂപ മൂല്യത്തിൽ എത്തിക്കാൻ സഹായിച്ചത്. റിലയൻസ് റീട്ടെയിലിനെ പുതിയ നേതൃത്വ ത്തിന്റെ പ്രധാന ഭാഗമാണ് ഭക്തി മോദി.
ഇതോടൊപ്പം റിലയൻസ് ബ്രാൻഡുകളുടെ ഡയറക്ടറും ബ്യൂട്ടി ഉൽപ്പന്ന പ്ലാറ്റ്‌ഫോമായ തിരയുടെ സഹസ്ഥാപകയുമാണ് ഭക്തി മോദി.റിലയൻസ് ബ്രാൻഡുകളിൽ മാനേജ്‌മെന്റ് ട്രെയിനിയായി തുടങ്ങിയ ഭക്തിമോദി വർഷങ്ങളായി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.
രത്തൻ ടാറ്റയും ശാന്തനു നായിഡുവും
ഇന്ത്യയിലെ പ്രമുഖ വ്യവസായികളിൽ ഒരാളും ടാറ്റ സൺസിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റയുടെ വിശ്രമകാലത്ത് അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കുന്ന വലംകൈ ഒരു ചെറുപ്പകാരനാണ്. രത്തൻ ടാറ്റയുടെ പേഴ്‌സണൽ അസിസ്റ്റന്റും രത്തൻ ടാറ്റ ഓഫീസിന്റെ ജനറൽ മാനേജരുമാണ് ശാന്തനു നായിഡു. അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച് രത്തൻ നേവൽ ടാറ്റയുടെ ഓഫീസിലെ ജനറൽ മാനേജരാണ്. ഇതോടൊപ്പം പ്രായമായവർക്കും വികലാംഗർക്കമുള്ള സേവനങ്ങൾ നൽകുന്ന ഗുഡ്ഫെല്ലോ ഇന്ത്യയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.
എൻജിഒ വഴി തെരുവ് നായ്ക്കളെ പരിപാലിക്കുന്നതിനിടയിലാണ് ശാന്തനു നായിഡു രത്തൻ ടാറ്റയെ പരിചയപ്പെടുന്നത്. നേരത്തെ ടാറ്റ ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു നേരത്തെ ശാന്തനു നായിഡു. പൂനെ സര്‍വകലാശാലയില്‍ നിന്ന് 2014 ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുത്ത ശേഷമാണ് ശാന്തനു ടാറ്റ ഗ്രൂപ്പില്‍ ഡിസൈന്‍ എന്‍ജിനീയറായി ജോലിക്ക് കയറിയത്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
