ഇന്റർനെറ്റ് ഇല്ലാത്തൊരു ലോകം ഇനി ആലോചിക്കാൻ പോലും പറ്റില്ല. മനുഷ്യന്റ ജോലിയും വിനോദവും മുതൽ ലോകം മുന്നോട്ട് പോകുന്നതിന് വരെ ഇന്ന് ഇന്റർനെറ്റ് നിർബന്ധമാണ്. ഇന്ന് യാതൊരു തടസവുമില്ലാതെ ലഭിക്കുന്ന ഇന്റർനെറ്റിന്റെ 30 ശതമാനം നിയന്ത്രിക്കുന്നത് ഒരു ഇന്ത്യൻ കമ്പനിയാണ്. അതായത് ലോകത്ത് ഇന്റർനെറ്റ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പോലും ശക്തമായൊരു കമ്പനി.
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ സബ്സിഡിയറിയായ ടാറ്റ കമ്മ്യൂണിക്കേഷൻസ് ട്രാൻസ്ഫോർമേഷൻ സർവീസസ് ലിമിറ്റഡ് ആണ് ലോകത്തെ ഇന്റർനെറ്റ് റൂട്ടുകളുടെ 30 ശതമാനവും നിയന്ത്രിക്കുന്നത്. കണക്കുകളിലേക്ക് നോക്കിയാൽ ലോകത്തെ 80 ശതമാനം ക്ലൗഡ് ഭീമന്മാരുടെ ബിസിനസുകളെ ബന്ധിപ്പിക്കുക ലോകത്ത് 5 മൊബൈൽ വരിക്കാരിൽ 4 പേരെ ബന്ധിപ്പിക്കുകയും ചെയ്യുന്നൊരു സംഭവമാണ് ടാറ്റ കമ്മ്യൂണിക്കേഷൻസ് ട്രാൻസ്ഫോർമേഷൻ സർവീസസ് ലിമിറ്റഡ്.

പൊതുമേഖലാ കമ്പനിയിൽ നിന്ന് ടാറ്റയിലേക്ക്
വിദേശ ആശയ വിനിമയ സേവനങ്ങൾക്കായി 1986 ലാണ് വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ വിഎസ്എൻഎൽ കേന്ദ്ര സർക്കാർ ആരംഭിക്കുന്നത്. 2002-ൽ കേന്ദ്ര സർക്കാർ വിഎസ്എൻഎല്ലിനെ സ്വകാര്യവൽക്കരിച്ചതോടെ കമ്പനിയിൽ നിയന്ത്രണാവകാശം ലഭിക്കുന്ന ഓഹരികൾ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കി. 2005 ജൂലായിൽ ടൈക്ലോ ഗോബൽ നെറ്റ്‍വർക്കിനെ വിഎസ്എൻഎൽ ഏറ്റെടുത്തു.
വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലായി 60,000 കിലോമീറ്റർ (37,280 മൈൽ) വ്യാപിച്ചുകിടക്കുന്ന അത്യാധുനിക ഓവർസീസ് കേബിൾ ശൃംഖലയുള്ള കമ്പനിയും കയ്യിലായതോടെ അന്തർവാഹിനി കേബിൾ ബാൻഡ്‌വിഡ്ത്ത് നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി വിഎസ്എൻഎൽ മാറി.
2006 ഒക്ടോബറിൽ വിഎസ്എൻഎൽ ഇന്ത്യൻ കമ്പനീസ് ആക്റ്റിന് കീഴിൽ വിഎസ്എൻഎൽ ഗ്ലോബൽ സർവീസസ് ലിമിറ്റഡ് എന്ന സബ്സിഡിയറി ആരംഭിച്ചു. പിന്നീട് 2008 ലാണ് ഈ കമ്പനി ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ പൂർണ സബ്സിഡിയറിയായ ടാറ്റ കമ്മ്യൂണിക്കേഷൻസ് ട്രാൻസ്ഫോർമേഷൻ സർവീസസ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടുന്നത്.
കമ്പനിയുടെ പ്രധാന്യം
ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര ഇന്റർനെറ്റ് ട്രാഫിക്കിന്റെ 99 ശതമാനവും കടലിനടിയിലെ കേബിളുകളിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. ഇവയില്ലാതെ ഇമെയിൽ, സോഷ്യൽ മീഡിയ, നെറ്റ്ഫ്ലിക്സ്, സ്‌പോട്ടിഫൈ, ഓൺലൈൻ ഷോപ്പിംഗ്, സെർച്ച് എഞ്ചിനുകൾ അല്ലെങ്കിൽ ക്ലൗഡ് കംപ്യൂട്ടിംഗ് എന്നിങ്ങനെ ആധുനിക ജീവിതത്തിൽ നമ്മൾ ആശ്രയിക്കുന്ന ഒന്നും പ്രവർത്തന ക്ഷമമാകില്ല. ഇതിന് സഹായകമാകുന്ന ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ ഉടമസ്ഥതയിലുള്ളതും ഏറ്റവും വിപുലമായതുമായ സബ്‌സീ ഫൈബർ നെറ്റ്‌വർക്ക് പ്രവർത്തിപ്പിക്കുന്നത് ടാറ്റ കമ്മ്യൂണിക്കേഷൻസ് ട്രാൻസ്ഫോർമേഷൻ സർവീസസ് ലിമിറ്റഡാണ്.
ആഗോള ഇന്റർനെറ്റ് റൂട്ടുകളുടെ 30 ശതമാനത്തിലധികം ഇവരുടെ നിയന്ത്രണത്തിലാണ്. ലോകത്തിലെ 44 സ്ഥലങ്ങളിൽ ഡാറ്റാ സെന്റർ നെറ്റ്‌വർക്കും കമ്പനിക്കുണ്ട്. ഇഥർനെറ്റ്, ക്ലൗഡ് സേവനങ്ങൾ, സ്വകാര്യ ലൈൻ സേവനങ്ങൾ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു കൂടാതെ സുരക്ഷ, സാറ്റലൈറ്റ് ടെലിപോർട്ടുകൾ, ഫൈബർ അധിഷ്‌ഠിത വീഡിയോ നെറ്റ്‌വർക്കുകൾ, ട്രാൻസ്‌കോഡിംഗ് എന്നിവയും സപ്പോർട്ടീവ് സേവനങ്ങളും കമ്പനി മാനേജ് ചെയ്യുന്നു.
3 ലക്ഷം കിലോമീറ്ററിലധികമുള്ള സബ്സീ കേബിൾ ശ്രംഖലയും 6.50 ലക്ഷം കിലോമീറ്റർ ഭൂഗർഭ ഫൈബർ നെറ്റ്‍വർക്ക് കേബിളും 44 ഡാറ്റ സെന്റുകളും കമ്പനിയുടെ നിയന്ത്രണത്തിലുണ്ട്.
ടാറ്റ കമ്മ്യൂണിക്കേഷൻ
ടാറ്റ കമ്മ്യൂണിക്കേഷൻസ് ട്രാൻസ്ഫോർമേഷൻ സർവീസസ് ലിമിറ്റഡിന്റെ മാതൃ കമ്പനിയായ ടാറ്റ ടെക്നോളജീസ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്ത കമ്പനിയാണ്. വെള്ളിയാഴ്ച 1,723 രൂപയിൽ ലഭ്യമായ ഓഹരിയുടെ വിപണി മൂല്യം 49,126 കോടി രൂപയാണ്. ഒരു വർഷത്തിനിടെ 33.88 ശതമാനം റിട്ടേണാണ് ഓഹരി നൽകിയിട്ടുള്ളത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
