ഈ മേഖലകളില്‍ ബിരുദവും ജോലി പരിചയവുമുണ്ടോ? യുകെയില്‍ കാത്തിരിക്കുന്നത് മികച്ച കരിയര്‍; അവസരങ്ങള്‍ മുതലാക്കാം

യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആ​ഗ്രഹിക്കുന്നവർക്കിടയിലെ സ്വപ്ന രാജ്യമാണ് യുകെ. മികച്ച തൊഴിലവസരങ്ങളും ഉയർന്ന ജീവിത നിലവാരവും യുകെയിലേക്കുള്ള ആകർഷണമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവെ വിദേശ തൊഴിലാളികളെ സ്വീകരിക്കുന്നതിന് കർശന നിയമങ്ങളാണെങ്കിലും യുകെയിൽ വൈദ​ഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് ഡിമാന്റുണ്ട്. ഇത്തരക്കാർക്കായി പ്രത്യേക വിസ പദ്ധതികളും യുകെ നടപ്പിലാക്കുന്നു. യുകെയിൽ മികച്ച കരിയർ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ ഏതൊക്കെ തൊഴിൽ മേഖലയിലാണ് ജോലി സാധ്യതകളുള്ളതെന്ന് അറിഞ്ഞിരിക്കണം.

ഐടി

എഐ, ഡാറ്റ എന്‍ജിനീയര്‍ ജോലി സാധ്യതകളെ പറ്റി എല്ലാവരും വാചാലമാകുന്ന കാലത്തും യുകെയില്‍ പരമ്പരാഗത എന്‍ജിനീയര്‍മാര്‍ക്ക് അവസരമുണ്ട്. സിവില്‍, മെക്കാനിക്കല്‍, ഇലട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് മേഖലകളില്‍ എന്‍ജിനീയര്‍മാര്‍ക്ക് യുകെ അവസരങ്ങളുണ്ട്. അനുയോജ്യമായ ബിരുദവും ജോലി പരിചയവുമുണ്ടെങ്കില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താം. എന്‍ജിനീയറിംഗ് യുകെയുടെ കണക്ക് പ്രകാരം എന്‍ജിനീയറിംഗ് മേഖല 2.70 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് 2022 നും 2027 നും ഇടയില്‍ പ്രതീക്ഷിക്കുന്നത്.

ഈ മേഖലകളില്‍ ബിരുദവും ജോലി പരിചയവുമുണ്ടോ? യുകെയില്‍ കാത്തിരിക്കുന്നത് മികച്ച കരിയര്‍; അവസരം

ആരോഗ്യ മേഖല

കോവിഡിന് ശേഷം മിക്ക രാജ്യങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം നേരിടുകയാണ്. മികച്ച ജോലി പരിചയമുള്ള നഴ്‌സ്, ഫാര്‍മസിസ്റ്റ്, ഹോം കെയറര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച അവസരം യുകെയിലുണ്ട്. ഇത്തരക്കാര്‍ക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വിസ പ്രോഗ്രാം വഴി യുകെയില്‍ ജോലി ലഭിക്കും.

ഈ വിസ പദ്ധതി വഴി 5 വര്‍ഷം യുകെയില്‍ താമസിച്ച് ജോലി ചെയ്യാന്‍ സാധിക്കും. ആവശ്യക്കാര്‍ക്ക് വിസ നീട്ടാനും അവസരമുണ്ട്. സ്‌കില്‍ഡ വര്‍ക്കര്‍ വിസ പദ്ധതി പ്രകാരമുള്ള മിനിമം ശമ്പളം വാഗ്ദാനം ചെയ്യുന്നൊരു ജോബ് ഓഫര്‍ ഇതിന് ആവശ്യമാണ്.

സോഫ്റ്റ്‍വെയര്‍ ഡെവലപ്പേഴ്സ്, പ്രോഗ്രാമേഴ്സ്

2027 ഓടെ യുകെയിലെ സോഫ്റ്റ്‍വെയർ ഡെവലപ്പിം​ഗ്, പ്രോ​ഗ്രാമിം​ഗ് എന്നി തൊഴില്‍ മേഖലയില്‍ 12500 ലധികം അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 4.20 ശതമാനം തൊഴില്‍ വളര്‍ച്ചയാണ് ഈ മേഖലയില്‍ കാണിക്കുന്നത്. അതേസമയം വിരമിക്കുന്നവര്‍ 1,18,900 അവസരങ്ങളും തുറന്നിടുന്നു. ഉപയോക്താക്കൾക്കായി സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷനുകൾ രൂപകൽപ്പന ചെയ്യുകയും സൃഷ്‌ടിക്കുകയും ചെയ്യുന്നത് പ്രോഗ്രാമർമാരുടെയും സോഫ്റ്റ്‌വെയർ വിദഗ്ധരുടെയും ഉത്തരവാദിത്വം.

ഇക്കണോമിസ്റ്റ്

വിവിധ മേഖലകളിലെ സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ചുള്ള പഠനങ്ങളും നയങ്ങളും രൂപീകരിക്കുന്നതിൽ പ്രധാന സ്ഥാനമാണ് സ്റ്റാറ്റിസ്റ്റിഷ്യൻ, ആക്ച്വറീസ്, ഇക്കണോമിസ്റ്റ് എന്നിവർക്കുള്ളത്. സർക്കാർ ഏജൻസികൾ, ധനകാര്യം, ഇൻഷുറൻസ് തുടങ്ങിയ നിരവധി മേഖലകളിൽ ഇവർക്ക് നിർണായക ജോലി സാധ്യതകളുണ്ട്.

കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽ നിങ്ങൾക്ക് മികച്ച അറിവുള്ളവർക്ക് ഈ മേഖലകളിൽ ജോലി നേടാം. നാഷണൽ കരിയർ സർവീസസ് പ്രകാരം 2027 ഓടെ ഈ മേഖലയിൽ 1,800 പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. 4.3 ശതമാനമാണ് തൊഴിൽ വളർച്ച പ്രതീക്ഷിക്കുന്നത്. തൊഴിലാളികളുടെ 55.3 ശതമാനം വിരമിക്കൽ നിരക്ക് കാരണം 2027 ഓടെ 23,200 തൊഴിലവസരങ്ങളും ഉണ്ടാകും.

യുകെ വിസ പദ്ധതി

യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറിയ ശേഷം യുകെ ഇമിഗ്രേഷൻ പദ്ധതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ രാജ്യത്തേക്ക് സ്വീകരിക്കുന്നതിന് വിദേശ തൊഴിലാളികൾക്ക് പോയിന്റ് അടിസ്ഥാനത്തിലുള്ള സംവിധാനമാണ് നിലവിലുള്ളത്. നിലവിലെ രീതി പ്രകാരം 25,600 പൗണ്ട് ശമ്പള പരിധിയും പോയിന്റും അടിസ്ഥാനമാക്കിയാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ സ്വീകരിക്കുന്നത്.

നൈപുണ്യവും ശമ്പള പരിധിയും പാലിക്കാത്തവർക്ക് യുകെയിൽ ജോബ് വിസ ലഭിക്കുന്നതിന് സീസണൽ വർക്ക്, താൽക്കാലിക തൊഴിൽ മേഖലകളിൽ മാത്രമെ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. യുകെയിൽ നിലവിൽ ലഭ്യമായ ഏക ദീർഘകാല തൊഴിൽ വിസയാണ് ടയർ 2 വർക്ക് വിസ. ലൈസൻസുള്ള ഒരു സ്പോൺസർ ജോലി വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ, വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് ടയർ 2 വർക്ക് വിസയ്ക്ക് അപേക്ഷിക്കാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X