ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. ഫെബ്രുവരി 12 മുതൽ ഫെബ്രുവരി 18 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - സാമ്പത്തികാവസ്ഥ പൊതുവെ അനുകൂലമായിരിക്കും. പുതിയ സംരംഭങ്ങളിലൂടെ നേട്ടമുണ്ടാകും. കൂടുതല്‍ വരുമാനമുണ്ടാകുന്ന നൂതന മാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിക്കും. പല രീതികളിലൂടെ കച്ചവടക്കാര്‍ക്ക് ഉയര്‍ച്ച കൈവരും. എങ്കിലും പണമിടപാടുകള്‍ സൂക്ഷിച്ചു ചെയ്യണം. അശ്രദ്ധയിലൂടെ നഷ്ടങ്ങളുണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. പുതിയ ധന സമാഹരണം ആരംഭിക്കുന്നതിന് സമയം നല്ലത്.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - സാമ്പത്തികസ്ഥിതിയില്‍ അവിചാരിത മാറ്റങ്ങള്‍ പലതുമുണ്ടാകും. കച്ചവടക്കാര്‍ക്ക് ചില പ്രതികൂല സാഹചര്യങ്ങള്‍ വന്നേയ്ക്കാം. ധനനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. പുതിയ ധനമിടപാടുകള്‍ തുടങ്ങുന്നതിന് അനുകൂലമല്ല. കടബാധ്യതകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. വസ്തുവിന്റെയും മറ്റും ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ വളരെ സൂക്ഷ്മത പാലിക്കുക.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)- സാമ്പത്തികസ്ഥിതി ഗുണദോഷ സമ്മിശ്രമായിരിക്കും. പണമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. വാഹനം, വസ്തു ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടായേക്കാം. നൂതന സംരംഭങ്ങള്‍ ചിലതൊക്കെ ആരംഭിക്കുവാന്‍ കഴിയും. അതിലൂടെ കൂടുതല്‍ ആദായമുണ്ടാകുന്നതിനും സാധ്യത കാണുന്നു. ദീര്‍ഘകാലമായി ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത. പുതിയ പ്രവൃത്തി മേഖലകളില്‍ പ്രവേശിക്കുന്നതിനു സാധിക്കും. അതിലൂടെ അധിക വരുമാനം ലഭിക്കുതിനുള്ള സാഹചര്യമുണ്ടാകുന്നതാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വാഹന വില്‍പ്പന നടത്തുന്നവര്‍ക്കും ലാഭസാധ്യത. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. കടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - പണമിടപാടുകള്‍ ശ്രദ്ധാപൂര്‍വ്വം നടത്തുന്നതാണ് നല്ലത്. അവിചാരിത നഷ്ടങ്ങള്‍ ഉണ്ടാകാം. പ്രത്യേകിച്ച് ധനപരമായ വ്യാപാരാദികള്‍ ചെയ്യുവര്‍ കൂടുതലായി സൂക്ഷിക്കേണ്ടതാണ്. വലിയ കച്ചവടങ്ങള്‍ നടത്തുവരും ഈ കാലഘ'ത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഗൃഹനിര്‍മ്മാണവും മറ്റും നടത്തുമ്പോഴും അനാവശ്യമായ നഷ്ടങ്ങള്‍ വരാമെന്നതിനാല്‍ ശ്രദ്ധിക്കുക.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - സാമ്പത്തികാവസ്ഥ അനുകൂലമായിരിക്കും. അവിചാരിതമായ പല നേട്ടങ്ങളും കച്ചവട രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണ്ടാകുന്നതാണ്. ഭൂമി സംബന്ധമായ ഇടപാടുകളിലൂടെയും നേട്ടങ്ങള്‍ കൈവരിച്ചേക്കാം. സാമ്പത്തിക വ്യാപാരങ്ങള്‍, ഊഹക്കച്ചവടങ്ങള്‍, ഓഹരി ബിസിനസ്സ് തുടങ്ങിയ വിവിധ മേഖലയില്‍ ഉള്ളവര്‍ക്ക് ഗുണാനുഭവങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ധനപരമായി പലവിധ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പ്രവര്‍ത്തനരംഗത്ത് പുരോഗതിയുണ്ടാകും. വരുമാനം കൂടുതലായി കൈവരിക്കുന്നതിന് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ശ്രമിക്കുന്നതാണ്. ധനസംബന്ധമായ വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വളരെ ഗുണങ്ങള്‍ കൈവരിക്കുന്നതിനു സാധിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്കും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. നിര്‍മ്മാണ മേഖലയിലുള്ളവര്‍ പാഴ്ചിലവുകള്‍ ഒഴിവാക്കുക.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - സാമ്പത്തികമായി കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള കാലമാണ് ഇത്. ധനമിടപാടുകളില്‍ നഷ്ടമുണ്ടാകാതെ സൂക്ഷിക്കുക. ഫൈനാന്‍ഷ്യല്‍ ബിസിനസ്സുകള്‍, ഓഹരി ബിസിനസ്സ് ഇവയൊക്കെ ചെയ്യുന്നവര്‍ വളരെ ശ്രദ്ധ പാലിക്കുക. അശ്രദ്ധ കാരണം ചില ധനനഷ്ടങ്ങളൊക്കെ ഉണ്ടായേക്കാം. കര്‍ഷകര്‍ വളരെ ജാഗ്രത പാലിക്കുക. ഭൂമി, വാഹനം തുടങ്ങിയവ ക്രയവിക്രയം ചെയ്യുന്നവര്‍ക്കും അതീവ ശ്രദ്ധ ആവശ്യമാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - സാമ്പത്തിക സ്ഥിതിയില്‍ വളരെ ജാഗ്രത പാലിക്കുക. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ വളരെ ശ്രദ്ധിച്ചാല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. വാഹന വില്‍പ്പനക്കാര്‍ക്കും നേട്ടങ്ങള്‍ വരാം. ധന സംബന്ധമായ വ്യാപാരാദികള്‍ ചെയ്യുവര്‍ വളരെ ശ്രദ്ധ പാലിക്കുകയാണെങ്കില്‍ നേട്ടങ്ങള്‍ ലഭിക്കും. കര്‍ഷകര്‍ക്ക് അപ്രതീക്ഷിതമായി ചില പ്രയോജനങ്ങള്‍ കൈവരിക്കാന്‍ സാധ്യതയുണ്ട്. പുതിയ സംരംഭങ്ങളിലൂടെയും നേട്ടങ്ങള്‍ ലഭിക്കും
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - സാമ്പത്തികാവസ്ഥയില്‍ ചില പ്രതികൂല സാഹചര്യങ്ങള്‍ വരാം. കര്‍മ്മരംഗത്ത് ധനനഷ്ടങ്ങളുണ്ടാകാനിടയുണ്ട്. പുതിയ പ്രവര്‍ത്തന മേഖലകളില്‍ പ്രവേശിക്കുവര്ക്കും പ്രയാസങ്ങള്‍ ഉണ്ടായേക്കാം. ഏതു കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പാലിക്കുക. ഓഹരി ബിസിനസ്സ്, ഊഹ കച്ചവടങ്ങള്‍ ഇവ ചെയ്യുവര്‍ക്കും പലവിധ പ്രതിസന്ധികള്‍ ഉടലെടുക്കുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - ധനപരമായ ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുവര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങള്‍ വരാം. വസ്തു വാഹനാദികളിലെ ക്രയവിക്രയങ്ങള്‍ നടത്തുവര്‍ക്ക് അവിചാരിത നഷ്ടങ്ങള്‍ ഉണ്ടാകാവുന്ന സാധ്യതയുണ്ട്. കാര്‍ഷിക മേഖലയില്‍ ഉള്ളവര്‍ക്കും നഷ്ട സാധ്യത കാണുന്നതിനാല്‍ ശ്രദ്ധിക്കുക. എല്ലാ കാര്യങ്ങളിലും സൂക്ഷ്മത ആവശ്യമാണ്.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സാമ്പത്തികാവസ്ഥയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ പ്രവര്‍ത്തനരംഗത്തു പ്രവേശിക്കുന്നതിലൂടെ പലതലത്തില്‍ ഗുണങ്ങള്‍ ഉണ്ടാകും. ധനപരമായ വ്യാപാരാദികള്‍ നടത്തുന്നവര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. കര്‍ഷകര്‍ക്കും വളരെ അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications