
ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. ജനുവരി 29 മുതൽ ഫെബ്രുവരി 04 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക)- സാമ്പത്തികസ്ഥിതി അനുകൂലമായിരിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിലൂടെ അധിക വരുമാനം ലഭിക്കും. നൂതന സംരംഭങ്ങളിലൂടെ ആദായം വര്‍ദ്ധിക്കും. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പുതിയ കച്ചവടത്തിലൂടെ നേട്ടങ്ങള്‍ കൈവരിക്കും. റിയല്‍ എസ്റ്റേറ്റ്, വാഹന ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങള്‍ കാണുന്നു. കര്‍ഷകര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകും.
ഇടവക്കൂറ് (കാര്‍ത്തിക മ്ല, രോഹിണി, മകയിരം മ്മ) - സാമ്പത്തികസ്ഥിതി അനുകൂലമായിരിക്കും. പുരോഗതി കൈവരിക്കുന്നതിനു സാധിക്കും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കും. അതുവഴി വളരെ ആദായം കരസ്ഥമാക്കുന്നതാണ്. വസ്തു ഇടപാടിലൂടെ നേട്ടങ്ങള്‍ക്കു സാധ്യതയുണ്ട്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതുവഴി അധിക വരുമാനം കൈവരിക്കാനായിട്ട് അവസരമുണ്ടാകുന്നതാണ്. കച്ചവട രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെയധികം പുരോഗതി കൈവരിക്കുന്നതിനും സാധിക്കുന്നതാണ്.
മിഥുനക്കൂറ് (മകയിരം മ്മ, തിരുവാതിര, പുണര്‍തം മ്ല) - സാമ്പത്തികസ്ഥിതിയില്‍ കൂടുതലായി ശ്രദ്ധ ആവശ്യമാണ്. അപ്രതീക്ഷിതമായി ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാം. കച്ചവടരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. വാഹന വില്‍പ്പനയും മറ്റും നടത്തുന്നവര്‍ വളരെ ശ്രദ്ധ പാലിക്കുക. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തേണ്ടത് വളരെ ആവശ്യമായിരിക്കുന്ന ഘട്ടമാണ് ഇത്.
കര്‍ക്കടകക്കൂറ് (പുണര്‍തം മ്പ, പൂയം, ആയില്യം) - ധനപരമായ സ്ഥിതിയില്‍ വളരെ ശ്രദ്ധ ആവശ്യമുള്ളതായി കാണുന്നു. ഇടപാടുകള്‍ ശ്രദ്ധിച്ചു വടത്തുക. വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്ന ഇടപാടുകളില്‍ ശ്രദ്ധ വേണം. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ നഷ്ടമൊഴിവാക്കാന്‍ ശ്രദ്ധിക്കുക. വാഹന വില്‍പ്പനയുടെ സമയത്തും സൂക്ഷ്മത ആവശ്യമുണ്ട്. അശ്രദ്ധയും ആലോചനക്കുറവും കാരണം നഷ്ടങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യത.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം മ്പ) - പൊതു സാമ്പത്തികാവസ്ഥ ഗുണകരമായിരിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. കാര്യവിജയമുണ്ടാകും. കര്‍ഷകര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിനു സാധിക്കും. പുതിയ വസ്തുവാഹനാദികള്‍ വാങ്ങുന്നതിന് അവസരമുണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. പുതിയ സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുകയും ചെയ്യുന്നതാണ്.
കന്നിക്കൂറ് (ഉത്രം മ്ല, അത്തം, ചിത്തിര മ്മ) - ഗുണകരമായ സാമ്പത്തികസ്ഥിതി കാണുന്നു. നേട്ടങ്ങള്‍ പലതുമുണ്ടാകും. കച്ചവട രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ പുരോഗതി ഉണ്ടാകും. ക്രയവിക്രയങ്ങളിലൂടെ ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. വളരെ ആദായകരമായ പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതാണ്.
തുലാക്കൂറ് (ചിത്തിര മ്മ, ചോതി, വിശാഖം മ്ല) - സാമ്പത്തികമായി ശ്രദ്ധിക്കേണ്ട കാലഘട്ടമാണ്. പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങളുണ്ടാകുന്നത് സാമ്പത്തികസ്ഥിതിയെ ബാധിക്കും. ധനനഷ്ടങ്ങള്‍ക്കു സാധ്യത. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് വളരെ വിശദമായി പഠിച്ചു വേണം. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ക്കു സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കണം. ഗൃഹത്തിന് ജീര്‍ണ്ണതകള്‍ ബാധിക്കുന്നതിലൂടെ അധിക ചിലവുകള്‍ വരാം.
വൃശ്ചികക്കൂറ് (വിശാഖം മ്പ, അനിഴം, കേട്ട) - ധനപരമായി ജാഗ്രത വേണ്ടതാണ്. അപ്രതീക്ഷിതമായ ധനാഗമം ഉണ്ടായേക്കാം. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. ധനപരമായി ബിസിനസ്സുകള്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. വളരെ സൂക്ഷ്മത യോടുകൂടിതന്നെ എല്ലാ കാര്യങ്ങളും ചെയ്തു മുന്നോട്ടു പോകുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം മ്പ) - സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. നൂതന സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. എല്ലാ കാര്യത്തിലും ഗുണാത്മ കമായ മാറ്റങ്ങള്‍ വന്നുചേരുന്നതാണ്. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷികമായ നേട്ടങ്ങള്‍ ഉണ്ടാകും. കര്‍ഷകര്‍ക്കും ഗുണാനുഭവങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. വസ്തു വാഹനാദികളുടെ ക്രയവിക്രയത്തിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുന്നതിനു സാധിക്കുന്നതാണ്. നൂതന ഗൃഹം വാങ്ങുന്നതിനു കഴിയും.
മകരക്കൂറ് (ഉത്രാടം മ്ല, തിരുവോണം, അവിട്ടം മ്മ) - പുതിയ സാമ്പത്തിക വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനു ശ്രമിക്കുന്നതാണ്. ദീര്‍ഘകാലമായുള്ള ലക്ഷ്യങ്ങള്‍ സാധിക്കും. വ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. പുതിയ വാഹനം, സ്ഥലം ഇവ വാങ്ങുന്നതിന് അവസരമുണ്ടാകുന്നതാണ്. പൊതുവെ വളരെ ഗുണാത്മകമായ മാറ്റങ്ങള്‍ സാമ്പത്തികസ്ഥിതിയില്‍ ഉണ്ടാകുന്നതാണ്.
കുംഭക്കൂറ് (അവിട്ടം മ്മ, ചതയം, പൂരുരുട്ടാതി മ്ല) - സാമ്പത്തികമായി ഗുണദോഷ സമ്മിശ്രാവസ്ഥ നിലനില്‍ക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കും. സാമ്പത്തിക മായി നേട്ടങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. ക്രയവിക്രയങ്ങള്‍ നടത്തുന്നവര്‍ വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്തില്ലെങ്കില്‍ നഷ്ടങ്ങള്‍ വരാനിടയുണ്ട്. കാര്‍ഷികരംഗത്തു പ്രവര്‍ത്തി ക്കുന്നവര്‍ക്കും പല തരത്തിലുള്ള സാമ്പത്തിക പ്രതിബന്ധങ്ങള്‍ അനുഭവപ്പെട്ടേക്കാം. വളരെ ശ്രദ്ധിച്ച് എല്ലാം ചെയ്യുക.
മീനക്കൂറ് (പൂരുരുട്ടാതി മ്പ, ഉതൃട്ടാതി, രേവതി) - അനുകൂലമായ സാമ്പത്തിക സ്ഥിതി വന്നു ചേരും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിലൂടെ അധിക വരുമാന മാര്‍ഗ്ഗം കണ്ടെത്തും. കച്ചവടക്കാര്‍ക്ക് അവരവരുടെ ബിസിനസ്സ് കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള അവസരമുണ്ടാകും. പുതിയ ഗൃഹം വാങ്ങുന്നതിനു കഴിയും. ഭൂമിയുടെ ക്രയവിക്രയം നടത്തുമ്പോള്‍ നഷ്ടമുണ്ടാവാതെ സൂക്ഷിക്കുക.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications