ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. സെപ്തംബർ 03 മുതൽ 09 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കച്ചവടരംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ഏതു കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ വന്നുചേരും.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - സാമ്പത്തിക സ്ഥിതിയില്‍ ഗുണദോഷ സമ്മിശ്രസ്ഥിതി ഉണ്ടാകും. നൂതന സംരംഭത്തിലൂടെ ധനപുരോഗതി കൈവരും. കച്ചവടക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതും ഗുണം ചെയ്യും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - സാമ്പത്തികമായി ഗുണദോഷസ്ഥിതി ഉണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - സാമ്പത്തിക സ്ഥിതി ഗുണദോഷസമ്മിശ്രമാണ്. കച്ചവടരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ സാമ്പത്തിക പുരോഗതി വന്നുചേരുന്നതാണ്. പണമിടപാടുകള്‍ നടത്തുന്നത് ശ്രദ്ധിച്ചു വേണ്ടതാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിച്ചു ചെയ്യുക. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത് ഗുണം ചെയ്യും. പണച്ചിലവുകള്‍ വര്‍ദ്ധിക്കാതെ കരുതല്‍ എടുക്കുക. ഗൃഹത്തിനോ വാഹനത്തിനോ ജീര്‍ണ്ണത ബാധിക്കുന്നത് ചിലവുകള്‍ വര്‍ദ്ധിക്കും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - സാമ്പത്തികമായി ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. പാഴ്ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. ഗൃഹവാഹനാദികള്ക്ക് കേടുവരാന്‍ സാധ്യത. കച്ചവടക്കാര്‍, സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ വളരെ ശ്രദ്ധിക്കുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - പൊതുവെ സാമ്പത്തിക സ്ഥിതി ഗുണദോഷസമ്മിശ്രസ്ഥിതി കാണുന്നു. പണമിടപാടുകളില്‍ നഷ്ടമുണ്ടായേക്കാം. കച്ചവടക്കാര്‍ക്ക് പ്രതികൂല സാഹചര്യം ഉണ്ടായേക്കാം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടം വരാം.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - സാമ്പത്തികനില കൂടുതല്‍ പ്രതികൂലമായേക്കാം. ധനമിടപാടുകളില്‍ വളരെ ശ്രദ്ധിക്കുക. ഗൃഹോപകരണങ്ങള്‍ കേടുവരാന്‍ സാധ്യത. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നഷ്ടങ്ങള്‍ വരുന്നതിനു സാധ്യത കാണുന്നുണ്ട്. കച്ചവടക്കാര്‍ വളരെ ശ്രദ്ധിച്ചു ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - സാമ്പത്തിക നിലയില്‍ അനുകൂലമാറ്റമുണ്ടാകും. പുതിയ സംരംഭത്തിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് പുരോഗതി വന്നുചേരുന്നതാണ്. സാമ്പത്തികമായി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതിനു സാധ്യത കാണുന്നു.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - ഗുണകരമായ സാമ്പത്തിക സ്ഥിതിയുണ്ടാകും. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകുന്നതാണ്. ഗൃഹവാഹനാദികള്‍ പുതിയതായി നേടുന്നതിനു സാധ്യത. ഗുണാത്മകമായ നല്ല മാറ്റങ്ങള്‍ ഉണ്ടാകും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - സാമ്പത്തികമായി പ്രതികൂല സാഹചര്യമുണ്ടാകുന്നതാണ്. ധനനഷ്ടങ്ങള്‍ വരാതെ ശ്രദ്ധിക്കണം. കച്ചവടക്കാര്‍ പൊതുവെ ജാഗ്രത പാലിക്കുക. വിവിധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. പണമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പൊതുവെ വളരെ അനുകൂല സാമ്പത്തിക സ്ഥിതി ഉണ്ടായേക്കാം. നൂതന സംരംഭങ്ങള്‍ തുടങ്ങും. അതുവഴി വളരെ നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ വളരെ സുപ്രധാനമായ ചില സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications