A Oneindia Venture

സാമ്പത്തികാവസ്ഥ അനുകൂലമായിരിക്കും, പ്രവര്‍ത്തന രംഗത്ത് പുരോഗതി, അറിയാം സാമ്പത്തിക വാരഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക)- സാമ്പത്തിക സ്ഥിതിയില്‍ വളരെ ജാഗ്രത പാലിക്കുക. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ വളരെ ശ്രദ്ധിച്ചാല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. വാഹന വില്‍പ്പനക്കാര്‍ക്കും നേട്ടങ്ങള്‍ വരാം. ധന സംബന്ധ മായ വ്യാപാരാദികള്‍ ചെയ്യുന്നവര്‍ വളരെ ശ്രദ്ധ പാലിക്കുകയാണെങ്കില്‍ നേട്ടങ്ങള്‍ ലഭിക്കും. കര്‍ഷകര്‍ക്ക് അപ്രതീക്ഷിതമായി ചില പ്രയോജനങ്ങള്‍ കൈവരിക്കാന്‍ സാധ്യതയുണ്ട്. പുതിയ സംരംഭങ്ങളിലൂടെയും നേട്ടങ്ങള്‍ ലഭിക്കും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - സാമ്പത്തികാവസ്ഥയില്‍ ചില പ്രതികൂല സാഹചര്യങ്ങള്‍ വരാം. കര്‍മ്മരംഗത്ത് ധനനഷ്ടങ്ങളുണ്ടാകാനിടയുണ്ട്. പുതിയ പ്രവര്‍ത്തന മേഖലകളില്‍ പ്രവേശിക്കുന്നവര്‍ക്കും പ്രയാസങ്ങള്‍ ഉണ്ടായേക്കാം. ഏതു കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പാലിക്കുക. ഓഹരി ബിസിനസ്സ്, ഊഹ കച്ചവടങ്ങള്‍ ഇവ ചെയ്യുന്നവര്‍ക്കും പലവിധ പ്രതിസന്ധികള്‍ ഉടലെടുക്കുന്നതിനുള്ള സാധ്യത യുള്ളതിനാല്‍ ശ്രദ്ധിക്കുക.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)- ധനപരമായ ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നവര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങള്‍ വരാം. വസ്തു വാഹനാദികളിലെ ക്രയവിക്രയങ്ങള്‍ നടത്തുന്നവര്‍ക്ക് അവിചാരിത നഷ്ടങ്ങള്‍ ഉണ്ടാകാവുന്ന സാധ്യതയുണ്ട്. കാര്‍ഷിക മേഖലയില്‍ ഉള്ളവര്‍ക്കും നഷ്ട സാധ്യത കാണുന്നതിനാല്‍ ശ്രദ്ധിക്കുക. എല്ലാ കാര്യങ്ങളിലും സൂക്ഷ്മത ആവശ്യമാണ്.

 സാമ്പത്തികാവസ്ഥ അനുകൂലമായിരിക്കും,  പ്രവര്‍ത്തന രംഗത്ത് പുരോഗതി, അറിയാം സാമ്പത്തിക വാരഫലം

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - സാമ്പത്തികാവസ്ഥയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ പ്രവര്‍ത്തന രംഗത്തു പ്രവേശിക്കുന്നതിലൂടെ പല തലത്തില്‍ ഗുണങ്ങള്‍ ഉണ്ടാകും. ധനപരമായ വ്യാപാരാദികള്‍ നടത്തുന്നവര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. കര്‍ഷകര്‍ക്കും വളരെ അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - സാമ്പത്തികാവസ്ഥ പൊതുവെ അനുകൂലമായിരിക്കും. പുതിയ സംരംഭങ്ങളിലൂടെ നേട്ടമുണ്ടാകും. കൂടുതല്‍ വരുമാനമു ണ്ടാകുന്ന നൂതന മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിക്കും. പല രീതികളിലൂടെ കച്ചവടക്കാര്‍ക്ക് ഉയര്‍ച്ച കൈവരും. എങ്കിലും പണമിടപാടുകള്‍ സൂക്ഷിച്ചു ചെയ്യണം. അശ്രദ്ധയിലൂടെ നഷ്ടങ്ങളുണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. പുതിയ ധന സമാഹരണം ആരംഭിക്കുന്നതിന് സമയം നല്ലത്.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)- സാമ്പത്തികസ്ഥിതിയില്‍ അവിചാരിത മാറ്റങ്ങള്‍ പലതുമുണ്ടാകും. കച്ചവടക്കാര്‍ക്ക് ചില പ്രതികൂല സാഹചര്യ ങ്ങള്‍ വന്നേയ്ക്കാം. ധനനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. പുതിയ ധനമിടപാടുകള്‍ തുടങ്ങുന്നതിന് അനുകൂലമല്ല. കടബാധ്യതകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. വസ്തുവിന്റെയും മറ്റും ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ വളരെ സൂക്ഷ്മത പാലിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - സാമ്പത്തികസ്ഥിതി ഗുണദോഷ സമ്മിശ്രമായിരിക്കും. പണമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. വാഹനം, വസ്തു ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടായേക്കാം. നൂതന സംരംഭങ്ങള്‍ ചിലതൊക്കെ ആരംഭിക്കുവാന്‍ കഴിയും. അതിലൂടെ കൂടുതല്‍ ആദായമുണ്ടാകുന്നതിനും സാധ്യത കാണുന്നു. ദീര്‍ഘകാലമായി ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത. പുതിയ പ്രവൃത്തി മേഖലകളില്‍ പ്രവേശിക്കുന്നതിനു സാധിക്കും. അതിലൂടെ അധിക വരുമാനം ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാകുന്നതാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വാഹന വില്‍പ്പന നടത്തുന്നവര്‍ക്കും ലാഭസാധ്യത. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. കടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - പണമിടപാടുകള്‍ ശ്രദ്ധാപൂര്‍വ്വം നടത്തുന്നതാണ് നല്ലത്. അവിചാരിത നഷ്ടങ്ങള്‍ ഉണ്ടാകാം. പ്രത്യേകിച്ച് ധനപരമായ വ്യാപാരാദികള്‍ ചെയ്യുന്നവര്‍ കൂടുതലായി സൂക്ഷിക്കേണ്ടതാണ്. വലിയ കച്ചവടങ്ങള്‍ നടത്തുന്നവരും ഈ കാലഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഗൃഹനിര്‍മ്മാണവും മറ്റും നടത്തുമ്പോഴും അനാവശ്യമായ നഷ്ടങ്ങള്‍ വരാമെന്നതിനാല്‍ ശ്രദ്ധിക്കുക.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - സാമ്പത്തികാവസ്ഥ അനുകൂലമായി രിക്കും. അവിചാരിതമായ പല നേട്ടങ്ങളും കച്ചവട രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണ്ടാകുന്നതാണ്. ഭൂമി സംബന്ധമായ ഇടപാടുകളിലൂടെയും നേട്ടങ്ങള്‍ കൈവരി ച്ചേക്കാം. സാമ്പത്തിക വ്യാപാരങ്ങള്‍, ഊഹക്കച്ചവടങ്ങള്‍, ഓഹരി ബിസിനസ്സ് തുടങ്ങിയ വിവിധ മേഖലയില്‍ ഉള്ളവര്‍ക്ക് ഗുണാനുഭവങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)- ധനപരമായി പലവിധ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പ്രവര്‍ത്തന രംഗത്ത് പുരോഗതിയുണ്ടാകും. വരുമാനം കൂടുതലായി കൈവരിക്കുന്നതിന് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ശ്രമിക്കുന്നതാണ്. ധനസംബന്ധമായ വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വളരെ ഗുണങ്ങള്‍ കൈവരിക്കുന്നതിനു സാധിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്കും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. നിര്‍മ്മാണ മേഖലയിലുള്ളവര്‍ പാഴ്ചിലവുകള്‍ ഒഴിവാക്കുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സാമ്പത്തികമായി കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള കാലമാണ് ഇത്. ധനമിടപാടുകളില്‍ നഷ്ടമുണ്ടാകാതെ സൂക്ഷിക്കുക. ഫൈനാന്‍ഷ്യല്‍ ബിസിനസ്സുകള്‍, ഓഹരി ബിസിനസ്സ് ഇവയൊക്കെ ചെയ്യുന്നവര്‍ വളരെ ശ്രദ്ധ പാലിക്കുക. അശ്രദ്ധ കാരണം ചില ധനനഷ്ടങ്ങളൊക്കെ ഉണ്ടായേക്കാം. കര്‍ഷകര്‍ വളരെ ജാഗ്രത പാലിക്കുക. ഭൂമി, വാഹനം തുടങ്ങിയവ ക്രയവിക്രയം ചെയ്യുന്നവര്‍ക്കും അതീവ ശ്രദ്ധ ആവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X