A Oneindia Venture

സാമ്പത്തിക രംഗത്ത് തടസങ്ങൾ നിറയും, സ്വയം തൊഴിൽ ചെയ്യുന്നവരും ശ്രദ്ധിക്കണം, അറിയാം സമ്പൂർണ്ണ സാമ്പത്തിക വാരഫലം

ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. ജൂൺ 23 മുതൽ 29 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - അനുകൂലമായ സാമ്പത്തികസ്ഥിതി കാണുന്നു. തൊഴില്‍പരമായി ഗുണമുണ്ടാകും. കാര്‍മ്മരംഗത്ത് ധനപരമായി പല ഗുണാനുഭവങ്ങളും ഉണ്ടാകാം. ഗൃഹനിര്‍മ്മാണം നടത്തുന്നതിനു സാധ്യത കാണുന്നു.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ഇങ്ങനെയുള്ള ദിവസങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉത്തമം. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. ദീര്‍ഘകാലമായി ചിന്തിക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാനാകും.

സാമ്പത്തിക രംഗത്ത് തടസങ്ങൾ നിറയും, സ്വയം തൊഴിൽ ചെയ്യുന്നവരും ശ്രദ്ധിക്കണം, അറിയാം വാരഫലം

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - പൊതുവെ സാമ്പത്തികമായി ചില തടസ്സങ്ങള്‍ ഉണ്ടാകാം. ഉദ്ദേശിക്കുന്ന രീതിയില്‍ കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകണമെന്നില്ല. കച്ചവടക്കാര്‍ക്ക് ധനമിടപാടുകള്‍ സൂക്ഷ്മതയോടെ നടത്തേണ്ടത് വളരെ ആവശ്യമാണ്. പൊതുവെ പ്രതികൂലമായി പല സാഹചര്യങ്ങളും വരാം.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - സാമ്പത്തികമായി ഗുണദോഷസമ്മിശ്രസ്ഥിതി ഉണ്ടാകും. പാഴ്ചിലവുകള്‍ വളരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂല സമയമല്ല. സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - ഗുണകരമായ പല മാറ്റങ്ങളും സാമ്പത്തിക നിലയില്‍ ഉണ്ടാകും. അപ്രതീക്ഷിതമായ ധനേട്ടങ്ങള്‍ പലതും ഉണ്ടാകാന്‍ സാധ്യത. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. നല്ല മാറ്റങ്ങള്‍ പൊതുവെ പ്രതീക്ഷിക്കാം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ഗുണദോഷസമ്മിശ്രമായ ഗ്രഹസ്ഥിതിയും സാമ്പത്തിക നിലയും ഉണ്ടാകാം. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നല്ലതല്ല. പണമിടപാടുകള്‍ വളരെ ശ്രദ്ധിച്ചു നടത്തുക. പാഴ്ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. വളരെ ശ്രദ്ധിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - സാമ്പത്തിക സ്ഥിതി അനുകൂലമാകണമെന്നില്ല. കര്‍മ്മരംഗത്ത് ചില തടസ്സങ്ങള്‍ വന്നേക്കാം. പണമിടപാടുകളില്‍ സൂക്ഷ്മത വേണം. അശ്രദ്ധ കാരണം ചില നഷ്ടങ്ങള്‍ക്കു സാധ്യത. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂല സമയമല്ല.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - സാമ്പത്തിക സ്ഥിതി അത്ര ഗുണകരമായിരിക്കില്ല. അവിചാരിതമായി ചില ധനനഷ്ടങ്ങള്‍ ഉണ്ടാകാം. കച്ചവടക്കാര്‍ക്ക് പല രീതിയില്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടതായി വരാം. പാഴ്ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനു സാധ്യത.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - പൊതുവെ തടസ്സങ്ങള്‍ മാറി ഗുണമുണ്ടാകും. കച്ചവടക്കാര്‍ക്ക് പലവിധ നേട്ടങ്ങള്‍ ലബിക്കും. വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുള്ളതായി കാണാം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - ഗുണദോഷസമ്മിശ്രമായ ധനസ്ഥിതി ഉണ്ടാകും. നൂതനമായ സംരംഭങ്ങള്‍ തുടങ്ങും. പല ഗുണങ്ങളും ലഭിക്കുന്നതിനു സാധ്യത. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നതിനു സാധ്യത. അവിചാരിതമായ ചില ഗുണങ്ങള്‍ വന്നുചേരും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - ഗുണദോഷ സമ്മിശ്രസ്ഥിതി കാണുന്നു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ വന്നേക്കാം. കച്ചവടക്കാര്‍ ധനമിടപാടുകള്‍ വളരെ സൂക്ഷ്മതയോടെയാണ് നടത്തേണ്ടത്. ധനപരമായി ചില അപ്രതീക്ഷിത സാഹചര്യങ്ങള്‍ വരാം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ധനസ്തിതിയില്‍ ഉണ്ടാകാം. വിവിധ രംഗത്തു ജോലി ചെയ്യുന്നവര്‍ക്ക് ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ധനപുരോഗതി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X