ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. മെയ് 12 മുതൽ 18 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - പൊതുവെ അനുകൂല സാമ്പത്തിക നിലയാണ് കാണുന്നത്. പുതിയ സംരംഭങ്ങള്‍ തുടങ്ങും. കൂടുതല്‍ വരുമാനമുണ്ടാകുന്നതിന് സാഹചര്യമുണ്ടാകും. വസ്തു വാഹനങ്ങള്‍ നേടുവാനിടയാകും.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും. ആദായത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. പൊതുവെ നല്ല സാമ്പത്തിക ഉയര്‍ച്ച കൈവരിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - സാമ്പത്തികമായി ഗുണദോഷസമ്മിശ്രാവസ്ഥ ഉണ്ടാകും. വരുമാനത്തില്‍ സ്ഥിരത നില്ക്കും. എന്നാല്‍ പാഴ്ചിലവുകള്‍ അധികമാകുവാന്‍ സാധ്യത. അപ്രതീക്ഷിത നഷ്ടങ്ങള്‍ അനുഭവപ്പെടാം.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - പൊതുവെ ഗുണദോഷ സമ്മിശ്രമായ ധനാവസ്ഥ ഉണ്ടാകും. അപ്രതീക്ഷിത നഷ്ടങ്ങള്‍ വരാം. പുതിയ ബിസിനസുകള്‍ക്ക് പറ്റിയ സമയമല്ല. നല്ല രീതിയില്‍ നടന്നിരുന്ന കച്ചവടങ്ങള്‍ക്ക് മന്ദത അനുഭവപ്പെടാം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - പൊതുവെ ഗുണമുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാകും. വളരെ നേട്ടങ്ങള്‍ കൈവരിക്കും. പുതിയ ബിസിനസുകള്‍ തുടങ്ങുവാന്‍ കഴിയും. കൂടുതലായി വരുമാനമുണ്ടാകുന്നതിനു സാധ്യത. പണമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തേണ്ടതാണ്.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - തടസ്സങ്ങള്‍ കാരണം, കച്ചവടം വേണ്ട രീതിയില്‍ പുരോഗമിച്ചെന്നു വരില്ല. നഷ്ടങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - അനുകൂലമായ സാമ്പത്തിക സ്ഥിതി ഉണ്ടാകും. കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കും. ജീവിതത്തില്‍ പുരോഗതിയുണ്ടാകും. വസ്തു വാഹനാദികള്‍ ലഭിച്ചേക്കാം. നൂതന ബിസിനസ് തുടങ്ങുന്നതിനു സാധ്യത.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - പൊതുവെ തടസ്സങ്ങള്‍ വന്നേക്കാം. സാമ്പത്തികമായി മന്ദത അനുഭവപ്പെടാം. കച്ചവടക്കാര്‍ക്ക് വരുമാനം കുറയാന്‍ സാധ്യത. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് നല്ല സമയമല്ല. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - സാമ്പത്തികമായി അനുകൂല സമയമാണ്. തൊഴില്‍പരമായി കൂടുതല്‍ വരുമാനസാധ്യത കച്ചവടക്കാര്‍ക്ക് അധിക നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ബിസിനസ്സുകള്‍ തുടങ്ങുവാന്‍ സാധിക്കും. ജീവിത നേട്ടമുണ്ടാകും
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - പല രീതിയില്‍ തടസ്സങ്ങള്‍ വരാം. തൊഴില്‍പരമായ മന്ദത ഉണ്ടാകാം. സാമ്പത്തിക നേട്ടങ്ങള്‍ കുറയും. കച്ചവടക്കാര്‍ വളരെ ശ്രദ്ധിച്ച് എല്ലാം ചെയ്യുക. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - സാമ്പത്തിക സ്ഥിതി അനുകൂലമാകണമെന്നില്ല. തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടായേക്കാം. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് അനുകൂല സമയമല്ല.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ഗുണകരമായ സമയമാണ്. തൊഴില്‍ അഭിവൃദ്ധിയുണ്ടാകും. കച്ചവടക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരമുണ്ടാകുന്നതും നേട്ടങ്ങള്‍ ലഭിക്കുന്നതുമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications