ചൊവാഴ്ച്ച 1 ശതമാനത്തിലേറെ തകര്‍ച്ച കുറിച്ചുകൊണ്ടാണ് എന്‍എസ്ഇ നിഫ്റ്റി വ്യാപാരം നിര്‍ത്തിയത്. സൂചിക 18,113 പോയിന്റിലേക്ക് ഇടറി. മറുഭാഗത്ത് ബിഎസ്ഇ സെന്‍സെക്സ് സൂചിക 0.9 ശതമാനം ഇടിഞ്ഞ് 60,754.86 പോയിന്റിലും തിരശ്ശീലയിട്ടു. കഴിഞ്ഞ മൂന്നു മാസത്തിനിടെ കണ്ട ഏറ്റവും ഉയര്‍ന്ന നില തൊട്ടതിന് ശേഷമായിരുന്നു വിപണിയുടെ ഇന്നലത്തെ തിരിച്ചിറക്കം. ചൊവാഴ്ച്ചത്തെ വീഴ്ച്ചയില്‍ നിക്ഷേപകര്‍ക്ക് 3.78 ലക്ഷം കോടിയിലേറെ രൂപ നഷ്ടമായി. ആഗോള വിപണിയില്‍ തുടരുന്ന ദുര്‍ബല ട്രെന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന സമ്മര്‍ദം കൂട്ടുകയാണ്.

ചൊവാഴ്ച്ച നിഫ്റ്റി ഫിഫ്റ്റിയില്‍ 43 സ്റ്റോക്കുകള്‍ നഷ്ടം നേരിട്ടപ്പോള്‍ ആറു സ്റ്റോക്കുകള്‍ മാത്രം മുന്നേറി. സെന്‍സെക്സില്‍ മാരുതി സുസുക്കിയാണ് വലിയ തകര്‍ച്ച പേറിയത്. ടെക്ക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി തുടങ്ങിയവരും നഷ്ടം കുറിച്ചവരില്‍ മുന്നിലെത്തി. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, ടൈറ്റന്, നെസ്ലെ ഇന്ത്യ എന്നീ സ്റ്റോക്കുകളാണ് നേട്ടത്തില്‍ ദിനം പൂര്‍ത്തിയാക്കിയത്.
എന്തായാലും 2022 -ല്‍ മികച്ച തുടക്കമാണ് നിഫ്റ്റിയും സെന്‍സെക്സും കയ്യടക്കുന്നത്. ഡിസംബറിലെ വന്‍വീഴ്ച്ചയ്ക്ക് ശേഷം 10 ശതമാനത്തിലേറെ ഉയരാന്‍ ഇരു സൂചികകള്‍ക്കും സാധിച്ചു. എസ്ജിഎക്സ് നിഫ്റ്റിയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ബുധനാഴ്ച്ച നിറംമങ്ങിയ തുടക്കമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ കാണാന്‍ കഴിയുക. സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം നടത്തുന്ന ഇന്ത്യന്‍ നിഫ്റ്റിയാണ് സിംഗപ്പൂര്‍ നിഫ്റ്റി അഥവാ എസ്ജിഎക്സ് നിഫ്റ്റി. ഇന്ത്യന്‍ മാര്‍ക്കറ്റുകളുടെ തുടക്കം എങ്ങനെയായിരിക്കുമെന്ന സൂചന എസ്ജിഎക്സ് നിഫ്റ്റിയാണ് ആദ്യം നല്‍കാറ്.
ഇങ്ങനെയൊരു മാര്‍ക്കറ്റ് സാഹചര്യത്തില്‍ ബുധനാഴ്ച്ച വാങ്ങാനും വില്‍ക്കാനും വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.
സുമീത് ബഗാഡിയ (എക്സിക്യുട്ടീവ് ഡയറക്ടര്‍, ചോയിസ് ബ്രോക്കിങ്)
ബയോകോണ്‍:
ബയോകോണ്‍ ഓഹരികള്‍ വില്‍ക്കാം. ടാര്‍ഗറ്റ് വില 340-335 രൂപ. സ്റ്റോപ്പ് ലോസ് 360 രൂപ.
കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്:
കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഓഹരികള്‍ വാങ്ങാം. ടാര്‍ഗറ്റ് വില 2,000-2,050 രൂപ. സ്റ്റോപ്പ് ലോസ് 1,890 രൂപ.
അനുജ് ഗുപ്ത (വൈസ് പ്രസിഡന്റ്, ഐഐഎഫ്എല്‍ സെക്യുരിറ്റീസ്)
റെയ്മണ്ട്:
750 രൂപ റേഞ്ചില്‍ റെയ്മണ്ട് ഓഹരികള്‍ വാങ്ങാം. ടാര്‍ഗറ്റ് വില 800 രൂപ. സ്റ്റോപ്പ് ലോസ് 725 രൂപ
ഐഓസി:
ഐഓസി ഓഹരികള്‍ 122 രൂപ റേഞ്ചില്‍ വാങ്ങാം. ടാര്‍ഗറ്റ് വില 130 രൂപ, സ്റ്റോപ്പ് ലോസ് 118 രൂപ.
അവിനാഷ് ഗോരാക്ഷ്കര്‍ (റിസര്‍ച്ച് മേധാവി, പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസ്)
കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്:
1,942 രൂപ റേഞ്ചില്‍ കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഓഹരികള്‍ വാങ്ങാം. ടാര്‍ഗറ്റ് വില 1,985 രൂപ. സ്റ്റോപ്പ് ലോസ് 1,920 രൂപ.
ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്:
ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ഓഹരികള്‍ 929 രൂപയില്‍ വാങ്ങാം. ടാര്‍ഗറ്റ് വില 975 രൂപ. സ്റ്റോപ്പ് ലോസ് 910 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications