കഴിഞ്ഞ ദിവസങ്ങളിലെല്ലാം മികച്ച മുന്നേറ്റമുണ്ടാക്കിയ ടാറ്റ ഗ്രൂപ്പ് ഓഹരികളിലൊന്നാണ് ടാറ്റ എൽക്സി ലിമിറ്റഡ്. എന്നാൽ ബുധനാഴ്ച ടാറ്റ എൽക്‌സി ഓഹരികൾ ചുവപ്പണിഞ്ഞു. ആദ്യ സെഷനിൽ തന്നെ ഏകദേശം 5 ശതമാനത്തിന് മുകളിൽ നഷ്ടമാണ് ഓഹരി നേരിട്ടത്. ബുധനാഴ്ചത്തെ സെഷനുമുമ്പ്, കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലായി സ്റ്റോക്ക് 26% നേട്ടമുണ്ടാക്കിയിരുന്നു. ചില ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാറ്റ ഗ്രൂപ്പ് ഓഹരി വിൽക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. എന്താണ് കാരണമെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
ടാറ്റ എൽക്സി ലിമിറ്റഡ്
ലോകത്തിലെ തന്നെ മുൻനിര ഡിസൈൻ & ടെക്നോളജി കമ്പനിയാണ് ടാറ്റ എൽക്സി. ഓട്ടോമോട്ടീവ്, ടെലികോം, മീഡിയ, ഹെൽത്ത് കെയർ, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ ഇൻഡസ്ട്രികളുമായി ബന്ധപ്പെട്ടാണ് കമ്പനി ബിസിനസ് ചെയ്യുന്നത്. ഓട്ടോമോട്ടീവ് & ട്രാൻസ്പോർട്ടേഷൻ ഇൻഡസ്ട്രിയിലെ മുൻനിര നിർമാതാരക്കളുമായും, വിതരണക്കാരുമായുമെല്ലാം ബന്ധപ്പെട്ട് കമ്പനി പ്രവർത്തിക്കുന്നു.
ആർകിടെക്ചർ ലോഞ്ചിങ്ങിലെ പ്രൊഡക്ട് എൻജിനീയറിങ് സർവീസ് മറ്റൊരു പ്രധാന ബിസിനസ് മേഖലയാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റ എൽക്‌സിക്ക് യുഎസ്, യൂറോപ്പ്, ഏഷ്യ പസഫിക്, ജപ്പാൻ എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 8,408 രൂപയാണ് നിലവിൽ (12.45 PM, 28-08-24) ടാറ്റ എൽക്സി ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 20.67 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 21.32 ശതമാനം വളർച്ചയാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 3.84 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 14 ശതമാനം വളർച്ച നേടാൻ മാത്രമേ ടാറ്റ ഗ്രൂപ്പ് ഓഹരിക്ക് സാധിച്ചിട്ടുള്ളു. 2023 ഡിസംബർ 18 ന് സ്റ്റോക്ക് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 9,200 രൂപയിലും 2024 ജൂൺ 4 ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 6,411.2 രൂപയിലും എത്തി.
ബ്രോക്കറേജ് വിലയിരുത്തൽ
കഴിഞ്ഞ കുറച്ച് ട്രേഡിംഗ് സെഷനിൽ കണ്ട നീക്കത്തിന് മുമ്പുതന്നെ ടാറ്റ എൽക്സി ഓഹരി വിലയേറിയ മൂല്യങ്ങളിൽ വ്യാപാരം നടത്തിയിരുന്നുവെന്ന് ബ്രോക്കറേജ് പറയുന്നു. മറ്റ് ബിസിനസുകളിൽ കമ്പനി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് കൊട്ടാക്കിൻ്റെ കുറിപ്പിൽ പറയുന്നു. മീഡിയ, കമ്മ്യൂണിക്കേഷൻ ചെലവ് ദുർബലമായി തുടരുന്നു എന്നും ബ്രോക്കറേജ് പറയുന്നു.

2024 സാമ്പത്തിക വർഷത്തിൽ ജെഎൽആർ നടത്തിയ ഗവേഷണ-വികസന ചെലവുകളിൽ നിന്ന് ടാറ്റ എൽക്‌സി പ്രയോജനം നേടി. വർദ്ധിച്ച വരുമാനത്തിൻ്റെ 75 ശതമാനവും മൊത്തത്തിലുള്ള വരുമാനത്തിൻ്റെ 18.1 ശതമാനവും ഇതിൽ നിന്നുമാണ്. ഒരു ഷെയറിന് 5,500 രൂപ എന്ന ലക്ഷ്യത്തോടെ ഓഹരിയിലെ "വിൽപ്പന" ശുപാർശ ബ്രോക്കറേജ് നിലനിർത്തി. ഈ വില ചൊവ്വാഴ്ചത്തെ ക്ലോസിംഗ് ലെവലിൽ നിന്ന് 38% സാധ്യതയുള്ള കുറവിനെ സൂചിപ്പിക്കുന്നു.
ടാറ്റ എൽക്‌സിയിൽ കവറേജ് ഉള്ള 12 അനലിസ്റ്റുകളിൽ, രണ്ട് പേർക്ക് മാത്രമേ സ്റ്റോക്കിൽ "വാങ്ങൽ" ശുപാർശയുള്ളൂ, ഒരാൾക്ക് "ഹോൾഡ്" റേറ്റിംഗ് ഉണ്ട്, മറ്റ് ഒമ്പത് പേർക്ക് സ്റ്റോക്കിൽ "സെൽ" റേറ്റിംഗ് ഉണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
