ആഭ്യന്തര സൂചികകൾ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത് നഷ്ടത്തിലാണ്. ബജറ്റിന് ഒരു ദിവസം ബാക്കി നിൽക്കെ നിക്ഷേപകർ ജാഗ്രത പുലർത്തിയത് വിപണിയെ ഇടിവിലേക്ക് നയിച്ചു. ആഗോള വിപണികളിലെ ദുർബലമായ വ്യാപാരം സൂചികകളെ വലച്ചു. ഇന്ന് നഷ്ടമുണ്ടാക്കിയ ബാങ്ക് ഓഹരികളിൽ പ്രധാനപ്പെട്ടത് കൊട്ടക് മഹീന്ദ്ര ബാങ്കാണ്. ആദ്യ സെഷനിൽ തന്നെ ഓഹരി 3 ശതമാനത്തോളം ഇടിഞ്ഞു. അതേസമയം തന്നെ ബ്രോക്കറേജുകൾ ഓഹരിയിൽ സമ്മിശ്ര അഭിപ്രായങ്ങളാണ് പങ്കുവെയ്ക്കുന്നത്. നമുക്ക് വിശദമായി നോക്കാം.
ഇടിവിന് കാരണം
കൊട്ടക് മഹീന്ദ്ര ബാങ്കിൽ നിക്ഷേപകർ ലാഭം ബുക്ക് ചെയ്തതിന് പിന്നാലെയാണ് ഓഹരി ഇടിഞ്ഞത്. അതോടെ ഓഹരി വില 1760 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.35 ശതമാനത്തോളം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. ഒരു മാസത്തിനിടെ 0.71 ശതമാനവും നഷ്ടവും ഓഹരി നേരിട്ടു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഡിജിറ്റൽ ബാങ്കിംഗ് നിരോധനം നീക്കുന്നതിനുള്ള സമയക്രമത്തിലെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി ബ്രോക്കറേജുകൾ ഓഹരിയെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് പങ്കുവയ്ക്കുന്നത്.

പോസിറ്റീവുകൾ
ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരിയിൽ "ഓവർ വൈയ്റ്റ്" കോൾ ആണ് നൽകിയിരിക്കുന്നത്. ടാർഗെറ്റ് വില 2,150 രൂപയിൽ നിന്ന് 2,300 രൂപയായി ഉയർത്തുകയും ചെയ്തു. ഇത് നിലവിലെ നിലവാരത്തിൽ നിന്ന് 30 ശതമാനം വർദ്ധനയെ സൂചിപ്പിക്കുന്നു. ശക്തമായ വായ്പാ വളർച്ചയും നിയന്ത്രിത ചെലവുകളും പ്രധാന പോസിറ്റീവുകളായി ബ്രോക്കറേജ് ഉയർത്തിക്കാട്ടി.
മോത്തിലാൽ ഓസ്വാൾ അനലിസ്റ്റുകൾ ഓഹരിയിൽ 'ന്യൂട്രൽ' റേറ്റിംഗ് ആവർത്തിക്കുകയും 1,800 രൂപ ടാർഗെറ്റ് വില നിശ്ചയിക്കുകയും ചെയ്തു, ഡിജിറ്റൽ സോഴ്‌സിംഗിന് ആർബിഐ നിരോധനവും ചൂണ്ടിക്കാട്ടുകയാണ് ബ്രോക്കറേജ്. ബാങ്കിന് സുസ്ഥിരമായ വളർച്ചയും വരുമാനവും കൈവരിക്കുന്നതിന് നിരോധനം നീക്കുന്നത് നിർണായകമാണെന്ന് അവർ ഊന്നിപ്പറഞ്ഞു.
ജെഫറീസ് കൊട്ടക് ബാങ്കിന് ഒരു 'ഹോൾഡ്' റേറ്റിംഗ് നൽകുകയും ലക്ഷ്യ വില 1,790 രൂപയിൽ നിന്ന് 1,960 രൂപയായി ഉയർത്തുകയും ചെയ്തു.

നെഗറ്റീവുകൾ
ബ്രോക്കറേജ് സ്ഥാപനമായ ബേൺസ്റ്റൈൻ കൊട്ടക് ബാങ്കിന് 1,750 രൂപ ടാർഗെറ്റ് വിലയുള്ള 'മാർക്കറ്റ് പെർഫോം' റേറ്റിംഗ് നൽകി. വളർച്ചയും ലാഭക്ഷമതയും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ അവർ ഉയർത്തിക്കാട്ടി. ആർബിഐ ഡിജിറ്റൽ നിയന്ത്രണങ്ങൾ സുരക്ഷിതമല്ലാത്ത വായ്പകൾ മന്ദഗതിയിലാക്കുകയും ഉപഭോക്തൃ ഏറ്റെടുക്കലിൻ്റെ വേഗത കുറയ്ക്കുകയും ചെയ്തു. ഈ നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള സമയക്രമം അനിശ്ചിതത്വത്തിലാണ്. ശക്തമായ കോർപ്പറേറ്റ് വളർച്ച മൊത്തത്തിലുള്ള വായ്പാ വളർച്ചയെ ഉയർത്തിയെങ്കിലും, ഇത് മാർജിനുകളുടെ ചെലവിലാണെന്നാണ് ബ്രോക്കറേജ് റിപ്പോർട്ടിലുള്ളത്.
ജെഎം ഫിനാൻഷ്യൽ 'ഹോൾഡ്' റേറ്റിംഗും ടാർഗെറ്റ് വിലയായ 1,830 രൂപയും നൽകി. നിക്ഷേപ വളർച്ചയുടെ പാത, മാർജിനുകളുടെ നിലനിൽപ്പ്, ക്രെഡിറ്റ് ചെലവുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയാണ് നിരീക്ഷിക്കേണ്ട പ്രധാന ഘടകങ്ങൾ എന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.
അറ്റാദായത്തിൽ വർദ്ധനവ്
കൊട്ടക് മഹീന്ദ്ര ബാങ്ക് 2025 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ 6,250 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 3,452 കോടി രൂപയിൽ നിന്ന് 81 ശതമാനം വർദ്ധനവ്. ബാങ്കിൻ്റെ ഇൻഷുറൻസ് അനുബന്ധ സ്ഥാപനമായ കൊട്ടക് ജനറൽ ഇൻഷുറൻസിൻ്റെ ഓഹരികൾ സൂറിച്ച് ഇൻഷുറൻസ് ഗ്രൂപ്പിന് വിറ്റതിലൂടെ നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 3,012 കോടി രൂപ ഈ ഉയർച്ചയിൽ ഉൾപ്പെടുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications