എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളില്‍ ഏറ്റവും കൂടുതല്‍ ആല്‍ഫ നിരക്കുകളുള്ള ഓഹരികളെ അടിസ്ഥാനമാക്കിയാണ് നിഫ്റ്റി ആല്‍ഫ-50 സൂചിക തയ്യാറാക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട 300 ഓഹരികളില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ മികച്ച ആല്‍ഫ നിരക്കുകളുടെ അടിസ്ഥാനത്തിലുള്ള 50 ഓഹരികളെയാണ് സൂചികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, നിഫ്റ്റി ആല്‍ഫ-50 സൂചികയെ അടിസ്ഥനമാക്കി ഇടിഎഫ് രൂപീകരിച്ചിട്ടുള്ള ഒരേയൊരു മ്യൂച്ചല്‍ ഫണ്ട് സ്കീമാണ് കൊട്ടക് നിഫ്റ്റി ആല്‍ഫ-50 (കെഎന്‍എ-50) എന്നത്. 2022 ഫെബ്രുവരിയുടെ അടിസ്ഥാനത്തില്‍ ഈ ഇടിഎഫ് നിക്ഷേപിച്ചിട്ടുള്ള 10 ഹൈ-ആല്‍ഫ ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.
ആല്‍ഫ
വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെ നീങ്ങുന്ന ഘട്ടത്തില്‍ ആടിയുലയാത്ത പോര്‍ട്ട്ഫോളിയോ കെട്ടിപ്പടക്കുന്നതില് മനസിലാക്കിയിരിക്കേണ്ട ഘടകമാണ് ആല്‍ഫ (ALPHA) എന്നത്. ഒരു ഓഹരിയിന്മേലുള്ള നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന ആദായവും അടിസ്ഥാന സൂചിക കൈവരിച്ച നേട്ടവും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന അനുപാതമാണ് ആല്‍ഫ. പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരത്തിനും ഓഹരിയുമായി ബന്ധപ്പെട്ട റിസ്ക് കൈകാര്യം ചെയ്യുന്നതിനുളള പ്രധാനപ്പെട്ട അഞ്ച് സൂചകങ്ങളിലൊന്നാണ് ആല്‍ഫ.
- അദാനി ട്രാന്സ്മിഷന്- കൊട്ടക് നിഫ്റ്റി ആല്‍ഫ-50 ഇടിഫിന് കീഴില്‍ ഏറ്റവും കൂടുതല്‍ നീക്കിയിരിപ്പ് (5%) ലാര്‍ജ് കാപ് ഓഹരിയായ അദാനി ട്രാന്‍സ്മിഷനാണ്. കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ 910 ശതമാനം നേട്ടമാണ് ഈ ഓഹരികള്‍ കരസ്ഥമാക്കിയത്. ആകെ 36 മ്യൂച്ചല്‍ ഫണ്ട് സ്കീമുകളാണ് അദാനി ഗ്രൂപ്പ് ഓഹരിയില്‍ പങ്കാളിത്തം നേടിയിട്ടുള്ളത്.
- ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസ്- 2022 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ഈ മിഡ് കാപ് ഐടി കമ്പനിയില്‍ 20 മ്യൂച്ചല്‍ ഫണ്ട് സ്കീമുകളാണ് ഓഹരി പങ്കാളിത്തം നേടിയിട്ടുള്ളത്.
- ജെഎസ്ഡബ്ല്യൂ എനര്‍ജി- വിവിധ മാര്‍ഗങ്ങളിലൂടെ ഊര്‍ജ ഉത്പാദനവും വിതരണവും പ്രസരണവും നടത്തുന്ന മുന്‍നിര കമ്പനിയാണിത്. 14 മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍ ഈ ഓഹരി കൈവശം വെച്ചിട്ടുണ്ട്. അതേസമയം, ബ്രോക്കറേജ് സ്ഥാപനങ്ങളായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവ ഈ ഓഹരി ഒഴിവാക്കണമെന്ന് അടുത്തിടെ നിര്‍ദേശിച്ചിരുന്നു.
- ലിന്‍ഡേ ഇന്ത്യ- വ്യാവസായിക ഗ്യാസ് നിര്‍മാതാക്കളുടെ ഓഹരിയില്‍ 40 മ്യൂച്ചല്‍ ഫണ്ട് സ്കീമുകളാണ് പങ്കാളിത്തം നേടിയിട്ടുള്ളത്.
- ടാറ്റ എല്‍ക്സി- മിഡ് കാപ് വിഭാഗത്തിലുള്ള ഐടി കമ്പനിയില്‍ 31 മ്യൂച്ചല്‍ ഫണ്ട് സ്കീമുകളാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. അതേസമയം, ഈ ടാറ്റ ഗ്രൂപ്പ് ഓഹരി കൈവശം വയ്ക്കാമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ് നിര്‍ദേശിച്ചപ്പോള്‍ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസാവട്ടെ ഓഹരി ഒഴിവാക്കാനാണ് ശുപാര്‍ശ ചെയ്തത്.
- കെപിഐടി ടെക്നോളജീസ്- സ്മോള്‍ കാപ് വിഭാഗത്തിലുള്ള ഈ ഐടി കമ്പനിയില്‍ 30 മ്യൂച്ചല്‍ ഫണ്ട് സ്കീമുകളാണ് കൈവശം വെച്ചിരിക്കുന്നത്. ബ്രോക്കറേജ് സ്ഥാപനമായ ചോളമണ്ഡലം സെക്യൂരിറ്റീസ് ഓഹരി നിക്ഷേപത്തിന് പരിഗണിക്കാമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
- അദാനി ടോട്ടല്‍ ഗ്യാസ്- വ്യാവസായിക, സിറ്റി ഗ്യാസ് വിതരണ കമ്പനിയില്‍ 15 മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍ക്കാണ് ഓഹരി പങ്കാളിത്തം ഉള്ളത്. ബ്രോക്കറേജ് സ്ഥാപനങ്ങളായ ഐസിഐസിഐ സെക്യൂരിറ്റീസ്, മൊണാര്‍ക്ക് നെറ്റ്വര്ത്ത് എന്നിവ ഓഹരി നിലനിർത്താമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
- അദാനി എന്റര്‍പ്രൈസസ്- ഖനനം, നിര്‍മാണം, പ്രതിരോധം തുടങ്ങി വന്‍ തോതില്‍ വൈവിധ്യവത്കരിച്ച ബിസിനസ് സംരംഭങ്ങളുള്ള കമ്പനിയില്‍ 66 മ്യൂച്ചല്‍ ഫണ്ടുകളാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ബ്രോക്കറേജ് സ്ഥാപനമായ വെഞ്ചൂറ, ഈ ഓഹരി വാങ്ങിക്കാമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
- ഏഞ്ചല്‍ വണ്‍- പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനത്തിന്റെ ഓഹരിയില്‍ 26 മ്യൂച്ചല്‍ ഫണ്ട് സ്കീമുകളാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ഓഹരിയില്‍ നിക്ഷേപത്തിനുള്ള ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
- എച്ച്എഫ്സിഎല്‍- ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ 16 മ്യൂച്ചല്‍ ഫണ്ട് സ്കീമുകളാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയില്‍ 180 ശതമാനത്തോളം മുന്നേറ്റം ഉണ്ടായിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
