45 ശതമാനം ലാഭത്തിന് വാങ്ങാം ഈ സ്റ്റീല്‍ സ്റ്റോക്ക്; ടാര്‍ഗറ്റ് വില 170 രൂപ — കൊട്ടാക്ക് സെക്യുരിറ്റീസ് പറയുന

ആഭ്യന്തര ബ്രോക്കറേജായ കൊട്ടാക്ക് സെക്യുരിറ്റീസ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (സെയില്‍) വളര്‍ച്ചാ സാധ്യത പ്രവചിച്ച് രംഗത്തുവരികയാണ്. ഒരു വര്‍ഷത്തെ സമയം കൊണ്ട് സെയിലിന്റെ ഓഹരി വില 170 രൂപ തൊടുമെന്ന് ഇവര്‍ നിരീക്ഷിക്കുന്നു. അതായത്, ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 45.3 ശതമാനം നേട്ടം. 117 രൂപ കുറിച്ചുകൊണ്ടാണ് സെയില്‍ (NSE: SAIL) വാരാന്ത്യം പിന്നിട്ടത്.

സെയിൽ

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ ഉത്പാദകരാണ് സെയില്‍. കേന്ദ്രത്തിന് കീഴിലെ പൊതുമേഖലാ സംരംഭമായ സെയിലിന് 'മഹാരത്‌ന' പദവിയുമുണ്ട്. തുടര്‍ച്ചയായി മൂന്നു വര്‍ഷം 5,000 കോടി രൂപ അറ്റാദായമോ, ശരാശരി വാര്‍ഷിക വിറ്റുവരവ് 25,000 കോടി രൂപയോ, ശരാശരി വാര്‍ഷിക ആസ്തി 15,000 കോടി രൂപയോ കണ്ടെത്തുന്ന കമ്പനികള്‍ക്കാണ് മഹാരത്‌ന പദവി ലഭിക്കാറ്.

സെപ്തംബർ പാദം

സെപ്തംബര്‍ പാദം മികച്ച സാമ്പത്തിക പ്രകടനം കാഴ്ച്ചവെക്കാന്‍ സെയിലിന് സാധിച്ചിട്ടുണ്ട്. ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ കമ്പനിയുടെ അറ്റാദായം 4,339 കോടി രൂപയിലെത്തി. ഇക്കാലയവളില്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം 4.468 മില്യണ്‍ ടണ്‍ രേഖപ്പെടുത്തുന്നു. 4.280 മില്യണ്‍ ടണ്ണിന്റെ വില്‍പ്പനയാണ് ഖര രൂപത്തിലുള്ള വിവിധയിനം സ്റ്റീല്‍ ഉത്പന്നങ്ങളുടെ സെഗ്മന്റില്‍ കമ്പനി കണ്ടെത്തിയത്.

 
കണക്കുകൾ

സെപ്തംബര്‍ 30 -ലെ കണക്കുപ്രകാരം സെയിലിന്റെ മൊത്തം കടമെടുക്കല്‍ 22,478 കോടി രൂപയാണ്. 2021 മാര്‍ച്ച് 31 -ന് ഇത് 35,350 കോടി രൂപയായിരുന്നു. അതായത്, നടപ്പു വര്‍ഷം ആദ്യ പകുതിയില്‍ 12,872 കോടി രൂപയുടെ കുറവാണ് കടമെടുക്കലില്‍ സംഭവിച്ചത്. കഴിഞ്ഞ ത്രൈമാസപാദം സെയിലിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 26,827 കോടി രൂപയാണ്. ഇക്കാലയളവില്‍ ഇബിഐടിഡിഎ 7,248 കോടി രൂപയും നികുതിക്ക് ശേഷമുള്ള ലാഭം 4,304 കോടി രൂപയും കമ്പനി രേഖപ്പെടുത്തുന്നുണ്ട്.

പ്രതീക്ഷ

എന്തായാലും സെയില്‍ സ്റ്റോക്ക് ഇപ്പോള്‍ വാങ്ങാമെന്നാണ് കൊട്ടാക്ക് സെക്യുരിറ്റീസിന്റെ നിര്‍ദേശം. കമ്പനിയുടെ പ്രതി ടണ്ണില്‍ നിന്നുള്ള ഇബിഐടിഡിഎ കണക്ക് 18 ശതമാനം വര്‍ധിച്ച് 19,728 കോടി രൂപയെന്ന റെക്കോര്‍ഡ് ഉയരത്തിലാണ് എത്തിയിരിക്കുകയാണ്. സ്റ്റീല്‍ വിലയിലെ വര്‍ധനവാണിതിന് കാരണം. സെയിലിന്റെ വിപുലീകരണ പദ്ധതികള്‍ അവസാനഘട്ടത്തിലാണുള്ളതെന്നും നടപ്പു സാമ്പത്തിക വര്‍ഷം വാര്‍ഷികാടിസ്ഥാനം 7 ശതമാനം ഉത്പാദന വര്‍ധനവ് കമ്പനിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും ബ്രോക്കറേജ് അറിയിക്കുന്നു.

അറ്റ കടം

2021-24 കാലഘട്ടത്തില്‍ സെയിലിന്റെ ഇബിഐടിഡിഎ 10 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കണ്ടെത്തുമെന്നും കൊട്ടാക്ക് സെക്യുരിറ്റീസ് വിലയിരുത്തുന്നുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദം സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അറ്റ കടം 4,200 രൂപയോളം കുറയുകയുണ്ടായി. ശക്തമായ പണമൊഴുക്കും ദീര്‍ഘവീക്ഷണമേറിയ മൂലധന ചിലവുകളും അറ്റ കടം കുറയ്ക്കുന്നതില്‍ നിര്‍ണായകമായെന്ന് കൊട്ടാക്ക് സെക്യുരിറ്റീസിന്റെ റിപ്പോര്‍ട്ട് പറയുന്നു.

 
വളർച്ച

മികച്ച മാര്‍ജിനുകള്‍ മുന്‍നിര്‍ത്തി 2021-22 സാമ്പത്തിക വര്‍ഷം പിന്നിടുമ്പോള്‍ കമ്പനിയുടെ അറ്റ കടം 19,500 കോടി രൂപയോളം കുറയുമെന്നാണ് ബ്രോക്കറേജിന്റെ പക്ഷം. 2023 സാമ്പത്തിക വര്‍ഷം മുതല്‍ ഇടക്കാല മാര്‍ജിനുകളും അറ്റ കടം / ഇബിഐടിഡിഎ കണക്കും ഒരുമടങ്ങിന് താഴെ പരിമിതപ്പെട്ടാല്‍ പ്രവര്‍ത്തന പണമൊഴുക്ക് ആധാരമാക്കിയാകും മുന്നോട്ടുള്ള നാളുകളില്‍ സെയിലിന്റെ മൂലധന ചിലവുകള്‍ വളരുക, കൊട്ടാക്ക് സെക്യുരിറ്റീസ് സൂചിപ്പിക്കുന്നു.

ഓഹരി വില

വെള്ളിയാഴ്ച്ച 0.21 ശതമാനം നേട്ടത്തിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.21 ശതമാനവും ഒരു മാസത്തിനിടെ 5.60 ശതമാനവും ഇടിവ് സെയില്‍ ഓഹരികള്‍ നേരിടുന്നുണ്ട്. ആറു മാസത്തെ ചിത്രവും 7.79 ശതമാനം തകര്‍ച്ചയാണ് അറിയിക്കുന്നത്.

 
ലാഭവിഹിതം

ഇതേസമയം, ഈ വര്‍ഷം ഇതുവരെ 57.38 ശതമാനം ഉണര്‍വ് കൈവരിക്കാന്‍ സ്‌റ്റോക്കിന് കഴിഞ്ഞിട്ടുണ്ട്. ജനുവരി 1 -ന് 74.50 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 151.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 38.70 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സെയില്‍ സാക്ഷിയായി. 48,550 കോടി രൂപ വിപണി മൂല്യം കുറിക്കുന്ന കമ്പനിയുടെ പിഇ അനുപാതം 3.67 ആണ്. നടപ്പു വര്‍ഷം പ്രതിയോഹരിക്ക് 4 രൂപ വീതം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X