തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം തുടർച്ചയായ രണ്ടാം ദിവസവും മുന്നോട്ട് കുതിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്‌സ് 696.46 പോയിൻ്റ് ഉയർന്ന് 75,078.70 ലും നിഫ്റ്റി 179.15 പോയിൻ്റ് ഉയർന്ന് 22,799.50 ലുമാണ് വ്യാപാരം ആരംഭിച്ചത്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജിയും ഹെൽത്ത് കെയറും ഒഴികെ മറ്റെല്ലാ സൂചികകളും പച്ചയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി റിയൽറ്റി സൂചികയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, പിഎസ്‌യു ബാങ്ക്, മീഡിയ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകളും ഉയർന്നു.
നേട്ടമുണ്ടാക്കിയ എനർജി ഓഹരികളിൽ ഏറ്റവും പ്രധാനപ്പെട്ടത് കെപിഐ ഗ്രീൻ എനർജിയാണ്. ആദ്യ സെഷനിൽ തന്നെ 4 ശതമാനത്തിലധികം നേട്ടമാണ് ഓഹരി നേടിയത്. എന്താണ് ഓഹരിയുടെ മുന്നേറ്റത്തിന് കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും വിശദമായി പരിശോധിക്കാം.
പുതിയ കരാർ, കൂടുതൽ കുതിപ്പ്
ഒന്നിലധികം കമ്പനികളിൽ നിന്ന് സോളാർ പവർ പ്രോജക്ടുകൾ ലഭിച്ചതിന് പിന്നാലെയാണ് കെപിഐ ഗ്രീൻ എനർജി ഓഹരി കുതിച്ചത്. സൗരോർജ്ജ പദ്ധതികൾ നടപ്പിലാക്കുന്നതിനായി 26.15 മെഗാവാട്ടിൻ്റെ പുതിയ ഓർഡറുകളും കമ്പനി കരസ്ഥമാക്കി. 2024-25 സാമ്പത്തിക വർഷത്തിൽ പദ്ധതികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
യോഗ്യതയുള്ള ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെൻ്റ് വഴി ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 1,000 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന് മെയ് മാസത്തിൽ കമ്പനി ബോർഡ് അംഗീകാരം നൽകി. ഒരു റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച് ഇത് ഷെയർഹോൾഡർമാരുടെ അംഗീകാരത്തിന് വിധേയമാണ്.

ഓഹരി വില
എൻഎസ്ഇയിൽ 1766.60 എന്നതാണ് നിലവിൽ കെപിഐ ഗ്രീൻ എനർജി ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 10 ശതമാനത്തോളം ഇടിന് ഓഹരി നേരിട്ടിട്ടുണ്ട്. എന്നാൽ ആറ് മാസത്തിനിടെ ഓഹരി നേടിയ വളർച്ച 128.02 ശതമാനമാണ്. 2024-ൽ ഇതുവരെ 58.53 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
400 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ കെപിഐ ഗ്രീൻ എനർജി ഓഹരി വിപണിയിൽ നിന്നും നേടിയത്. അതായത് 1414 രൂപയുടെ മുന്നേറ്റം. രണ്ട് വർഷത്തിനിടെ 850 ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2,109.15 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 343.23 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌ട് പറയുന്നത് കെപിഐ ഗ്രീൻ ഓഹരി കൂടുതൽ മുന്നോട്ട് കുതിക്കാനുള്ള സാധ്യത ഉണ്ടെന്നാണ്. സമീപകാല ഫലങ്ങളിലെ ശക്തമായ ത്രൈമാസ വളർച്ച, കടം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ, നെറ്റ് കാഷ് ഉണ്ടാക്കാനുള്ള കമ്പനിയുടെ കഴിവ് എന്നിവ മുന്നോട്ടുള്ള കുതിപ്പിന് കരുത്താകും. അതോടൊപ്പം കെപിഐ ഗ്രീൻ കഴിഞ്ഞ രണ്ട് വർഷമായി അറ്റ പണമൊഴുക്കിൽ പുരോഗതി കാണിച്ചു, ഇത് അതിൻ്റെ സാമ്പത്തിക ആരോഗ്യത്തിലെ നല്ല പ്രവണതയെ സൂചിപ്പിക്കുന്നു എന്നും ബ്രോക്കറേജ് വ്യക്തമാക്കി.
കെപിഐ ഗ്രീൻ എനർജി ലിമിറ്റഡ്
റിവ്യൂവബിള്‍ എനര്‍ജി സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കെപിഐ ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. സോളാരിസം എന്ന ബ്രാന്‍ഡില്‍ കമ്പനി സോളാര്‍ പവര്‍ പ്ലാന്റുകള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. കമ്പനി മുമ്പ് കെപിഐ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു, 2022 ഏപ്രിലിൽ അതിൻ്റെ പേര് കെപിഐ ഗ്രീൻ എനർജി ലിമിറ്റഡ് എന്നാക്കി മാറ്റി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
