2024 ഓടെ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ മൂലധന വിപണിയായി മാറാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 2025 ഓടെ ഇന്ത്യയുടെ വിപണി മൂല്യം 5 ലക്ഷം കോടി ഡോളര്‍ പിന്നിടുമെന്ന് രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കെആര്‍ ചോക്‌സിയുടെ സമീപകാല റിപ്പോര്‍ട്ട് പറയുന്നു. അടുത്ത നാലു വര്‍ഷം കൊണ്ട് വിപണി സമ്പത്ത് 50 ശതമാനം വളരാന്‍ സാധ്യതയുണ്ട്; അതായത് പ്രതിവര്‍ഷം ശരാശരി 25 ശതമാനം റിട്ടേണ്‍ ലഭിക്കാനുള്ള സാഹചര്യമാണ് രൂപംകൊള്ളുന്നത്.
മറ്റൊരു ബ്രോക്കറേജായ യെസ് സെക്യുരിറ്റീസാകട്ടെ, അടുത്ത ദീപാവലി ആകുമ്പോഴേക്കും ബിഎസ്ഇ സെന്‍സെക്‌സ് 72,000 പോയിന്റും എന്‍എസ്ഇ നിഫ്റ്റി 21,000 പോയിന്റും ഭേദിക്കുമെന്ന് പ്രവചിക്കുന്നു. ഇപ്പോഴത്തെ നിലയില്‍ നിന്നും 15 ശതമാനത്തോളം വളര്‍ച്ചയാണിത്. കഴിഞ്ഞ ദീപാവലി കാലം തൊട്ട് ഇന്ത്യന്‍ ഓഹരി വിപണി ടോപ്പ് ഗിയറിലാണ്. ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്‌സ് 60,000 പോയിന്റും നിഫ്റ്റി 18,000 പോയിന്റും മറികടന്നത് ഇക്കാലയളവില്‍ത്തന്നെ.
പുതിയ ദീപാവലി കാലത്തും ഈ ട്രെന്‍ഡ് തുടരുമെന്നാണ് ആക്‌സിസ് സെക്യുരിറ്റീസിന്റെ പക്ഷം. കോര്‍പ്പറേറ്റുകളുടെ ലാഭക്ഷമത ഗണ്യമായി വര്‍ധിക്കും. ബാലന്‍സ് ഷീറ്റ് ലിവറേജിന്റെ നാളുകളായിരിക്കും മുന്നോട്ട്. സമ്പദ്ഘടന അതിവേഗം ഉണരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ 'സൈക്കിളിക്കല്‍' സെക്ടറുകള്‍ വിപണി റാലിയില്‍ പങ്കെടുക്കുമെന്നാണ് ആക്‌സിസ് സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍. നിലവില്‍ ഒരുപിടി സ്റ്റോക്കുകളില്‍ ബ്രോക്കറേജുകള്‍ക്ക് ബുള്ളിഷ് പ്രതീക്ഷയുണ്ട്. ഇതിലൊന്നാണ് യുപിഎല്‍ ലിമിറ്റഡ് (യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ്).
ബ്രോക്കറേജായ മാര്‍വാഡി ഫൈനാന്‍ഷ്യല്‍ സര്‍വീസസ് 43 ശതമാനം വളര്‍ച്ചാ സാധ്യത യുപിഎല്‍ ലിമിറ്റഡില്‍ കല്‍പ്പിക്കുന്നുണ്ട്. 'അവരോഹണ പാതയിലായിരുന്നു (ഡൗണ്‍വാര്‍ഡ് സ്ലോപ്പിങ് ചാനല്‍) സ്റ്റോക്ക്. 38.20 ശതമാനം റീട്രേസ്‌മെന്റ് ലെവലിലാണ് യുപിഎല്‍ നാലാം തരംഗം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ആരോഹണ പാതയുടെ താഴെത്തട്ടില്‍ മികച്ച പിന്തുണ സ്റ്റോക്ക് കയ്യടക്കുന്നുണ്ട്. അതുകൊണ്ട് ഇവിടെ നിന്നും അഞ്ചാം തരംഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്', മാര്‍വാഡി ഫൈനാന്‍ഷ്യല്‍ സര്‍വീസസ് അറിയിക്കുന്നു.
പ്രതിദിന ചാര്‍ട്ടില്‍ മൊമന്റം ഇന്‍ഡിക്കേറ്ററായ എംഎസിഡി (MACD) പോസിറ്റീവ് വ്യതിചലനമാണ് രേഖപ്പെടുത്തുന്നത്. പ്രതിദിന, പ്രതിവാര ചാര്‍ട്ടുകളില്‍ ഓഹരികള്‍ 'ഓവര്‍സോള്‍ഡ്' ആണെന്നും ബ്രോക്കറേജ് പറയുന്നുണ്ട്. ഇതേസമയം, പ്രതിമാസ ചാര്‍ട്ടില്‍ എംഎസിഡി സൂചകം ബുള്ളിഷ് ട്രെന്‍ഡിനെ പിന്തുണച്ച് 'ബൈ' മോഡിലാണുള്ളത്.
യുപിഎല്‍ സ്റ്റോക്കില്‍ 1,030 രൂപയുടെ ടാര്‍ഗറ്റ് വില ബ്രോക്കറേജ് നിര്‍ദേശിക്കുന്നു. 864 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന നിലയ്ക്ക് മുകളില്‍ സ്റ്റോക്ക് കുതിക്കുമെന്ന പ്രതീക്ഷയാണ് ഇവര്‍ പങ്കുവെയ്ക്കുന്നത്. നിലവില്‍ യുപിഎല്‍ സ്റ്റോക്കിലെ റിസ്‌ക് / റിവാര്‍ഡ് അനുപാതം 1:2 ആണ്.
ബ്രോക്കറേജായ കെആര്‍ ചോക്‌സിയും യുപിഎല്ലില്‍ പച്ചക്കൊടി വീശുന്നുണ്ട്. 2017-2021 സാമ്പത്തിക വര്‍ഷം മാര്‍ക്കറ്റ് വളര്‍ച്ചയെ സ്ഥിരമായി മറികടന്ന കമ്പനിയാണ് യുപിഎല്‍. ഇക്കാലയവളവില്‍ കമ്പനിയുടെ വരുമാനവും ഇബിഐടിഡിഎയും യഥാക്രമം 24.1 ശതമാനവും 26.9 ശതമാനവുമായി സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കണ്ടെത്തി. ഉയരുന്ന ചരക്ക് വിലയും പിന്തുണയാര്‍ന്ന മാര്‍ക്കറ്റ് അന്തരീക്ഷവും യുപിഎല്ലിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് കെആര്‍ ചോക്‌സിയുടെ വിലയിരുത്തല്‍.
ശക്തമായ ഉത്പന്ന നിരയും കുറഞ്ഞ ചിലവിലുള്ള ഉത്പാദനവും കമ്പനിയുടെ മാര്‍ക്കറ്റ് വിഹിതത്തെ സ്വാധീനിക്കുമെന്ന് ബ്രോക്കറേജ് കരുതുന്നു.
കേവലം ചരക്ക് കാര്‍ഷിക സ്ഥാപനമെന്ന ചട്ടക്കൂടില്‍ ഒതുങ്ങാന്‍ യുപിഎല്ലിന് താത്പര്യമില്ല. ബ്രാന്‍ഡഡ് ജനറിക് മാനുഫാക്ചറിങ് കമ്പനിയായി നിലകൊള്ളാനാണ് യുപിഎല്ലിന്റെ ശ്രമം മുഴുവന്‍. 886 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് യുപിഎല്‍ സ്റ്റോക്കില്‍ കെആര്‍ ചോക്‌സി നിര്‍ദേശിക്കുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ നിന്നും 24.3 ശതമാനം വര്‍ധനവാണിത്.
മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എയും യുപിഎല്ലില്‍ വളര്‍ച്ചാ സാധ്യത പ്രവചിക്കുന്നുണ്ട്. ഉത്പന്ന നിര മെച്ചപ്പെട്ട സാഹചര്യം അടിസ്ഥാനപ്പെടുത്തി 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇപിഎസ് (പ്രതിയോഹരി വരുമാനം) എസ്റ്റിമേറ്റ് 3 ശതമാനമായി ബ്രോക്കറേജ് ഉയര്‍ത്തി. നടപ്പു സാമ്പത്തിക വര്‍ഷം മികച്ച വരുമാനവും ഇബിഐടിഡിഎയും കുറിക്കാന്‍ യുപിഎല്ലിന് കഴിയുമെന്നാണ് ഇവരുടെ നിരീക്ഷണം.
ഐസിഐസിഐ സെക്യുരിറ്റീസും യുപിഎല്ലില്‍ ബൈ റേറ്റിങ് നല്‍കുന്നുണ്ട്. ഒരു വര്‍ഷം 800 രൂപയുടെ ഉയര്‍ച്ചയാണ് സ്റ്റോക്കില്‍ ബ്രോക്കറേജ് പ്രവചിക്കുന്നത്. 1985 -ല്‍ സ്ഥാപിതമായ യുപിഎല്‍ ലിമിറ്റഡ് ഇന്ന് 56,554.64 കോടി രൂപ വിപണി മൂല്യമുള്ള ലാര്‍ജ് കാപ്പ് കമ്പനിയാണ്. കീടനാശിനി, അഗ്രോ കെമിക്കല്‍ മേഖലകളിലാണ് യുപിഎല്ലിന്റെ ബിസിനസ് മുഴുവന്‍.
സെപ്തംബര്‍ പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 23.95 ശതമാനം വര്‍ധിച്ച് 10,614 കോടി രൂപയിലെത്തിയിരുന്നു (മുന്‍പാദം അപേക്ഷിച്ച്). ജൂലായ് - സെപ്തംബര്‍ കാലയളവില്‍ 764 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള ലാഭമായി യുപിഎല്‍ കണ്ടെത്തിയതും. സെപ്തംബറിലെ കണക്കുപ്രകാരം കമ്പനിയുടെ 27.96 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ പക്കലാണുള്ളത്. വിദേശ നിക്ഷേപകര്‍ 35.13 ശതമാനവും സ്വദേശി നിക്ഷേപകര്‍ 17.97 ശതമാനവും വീതം ഓഹരി പങ്കാളിത്തം കുറിക്കുന്നു.
ബുധനാഴ്ച്ച 2.07 ശതമാനം നേട്ടത്തിലാണ് യുപിഎല്‍ ലിമിറ്റഡ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 720.30 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 735.20 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 0.06 ശതമാനവും ഒരു മാസം കൊണ്ട് 4.59 ശതമാനവും ഉയരാന്‍ സ്‌റ്റോക്കിന് കഴിഞ്ഞിട്ടുണ്ട്. ആറു മാസം കൊണ്ട് 20.28 ശതമാനം നേട്ടമാണ് യുപിഎല്‍ ലിമിറ്റഡ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. മെയ് 4 -ന് 611.25 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
ഈ വര്‍ഷം ഇതുവരെ 56.66 ശതമാനം വളര്‍ച്ച കണ്ടെത്താനും സ്‌റ്റോക്കിന് കഴിഞ്ഞു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 864.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 399 രൂപ വരെയുള്ള താഴ്ച്ചയ്ക്കും യുപിഎല്‍ ലിമിറ്റഡ് സാക്ഷിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications