സ്വകാര്യവത്കരണ നിയമം; ഈ വമ്പന്‍ പൊതുമേഖലാ ബാങ്ക് 30% ലാഭം തരും; വാങ്ങുന്നോ?

കഴിഞ്ഞ കുറെ നാളുകളായുള്ള കടുത്ത ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം വിപണി കരുതലോടെയും നേട്ടത്തോടെയുമാണ് ഈയാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. വിലകളില്‍ ഗണ്യമായ തിരുത്തല്‍ നേരിടുകയും അടിസ്ഥാനപരമായി മികച്ച ഓഹരികളിലും ഇത്തവണയും നിക്ഷേപ താത്പര്യം പ്രകടമായിരുന്നു. കഴിഞ്ഞയാഴ്ച വന്ന രാജ്യത്തിന്റെ ജിഡിപി നിരക്കുകളും മികച്ചതായിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ വളരെ മികച്ച നിലയിലുള്ള പൊതുമേഖല ബാങ്കിന്റെ ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കെആര്‍ ചോക്‌സിയിലെ അനലിസ്റ്റുകള്‍ രംഗത്തെത്തി. സമീപ ഭാവിയില്‍ 30 ശതമാനം വരെ നേട്ടം നല്‍കിയേക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

എസ്ബിഐ

എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് പൊതുമേഖലാ സ്ഥാപനം കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ബിസിനസ് ഇടപാടുകളുടെ വലിപ്പത്തില്‍ ലോകത്ത് 43-മാം സ്ഥാനത്താണ്. ലോകത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ (Fortune Global 500) 221-ാം റാങ്കും ആദ്യ 500 സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്നും ഉള്‍പ്പെട്ടിട്ടുള്ള ഏക ബാങ്കുമാണിത്. നിലവില്‍ രാജ്യത്തെ ബാങ്കിംഗ് രംഗത്തെ 23 ശതമാനം വിപണി വിഹിതം എസ്ബിഐയ്ക്ക് സ്വന്തമാണ്. അതുപോലെ ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപ ആസ്ഥിയുടെ 25 ശതമാനം വിഹിതവും എസ്ബിഐയ്ക്കു കീഴിലാണ്. 2.5 ലക്ഷത്തിലധികം ജീവനക്കാരുള്ള ബങ്ക്, ഇന്തയിലെ ഏറ്റവും വലിയ അഞ്ചാമത്തെ തൊഴില്‍ ദാതാവ് കൂടിയാണ്.

46 കോടി ഇടപാടുകാര്‍

46 കോടി ഇടപാടുകാര്‍

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റഴും പഴക്കമേറിയ, 1806-ല്‍ സ്ഥാപിതമായ ബാങ്ക് ഓഫ് കല്‍ക്കട്ടയിലാണ് ഇന്നത്തെ എസ്ബിഐയുടെ ( BSE: 500112, NSE: SBIN ) പാരമ്പര്യത്തിന്റെ വേരുകള്‍ ചെന്നുനില്‍ക്കുക. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്നപ്പോള്‍ ബാങ്ക് ഓഫ് മദ്രാസ്, ബാങ്ക് ഓഫ് കൊല്‍ക്കത്ത, ബാങ്ക് ഓഫ് ബോംബെ എന്നിവയുമായി ലയിച്ച് 'ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ' ആയി മാറി. തുടര്‍ന്ന് 1955-ലാണ് ഇന്നു കാണുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു തുടങ്ങിയത്. പിന്നീട് വളര്‍ച്ചയുടെ പടുവകള്‍ പിന്നിട്ട് 46 കോടി ഇടപാടുകാരും 22,000-ലധികം ശാഖകളുമുള്ള പടുകൂറ്റന്‍ ധനകാര്യ സേവന സ്ഥാപനമായി ഇന്ന് മാറിക്കഴിഞ്ഞു.

വിലയിരുത്തല്‍

വിലയിരുത്തല്‍

നിലവിലെ വില നിലവാരം (494), ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ബുള്ളിഷ് ട്രെന്‍ഡിലാണെന്ന് മനസിലാക്കാനാവും. ഇത 100, 200 ഡേ മൂവിങ്ങ് ആവറേജിന് (DMA) മുകളിലുമാണ്. സാമ്പത്തിക നില പരിശോധിച്ചാലും എസ്ബിഐ മികച്ച നിലയിലേക്കെത്തിയിട്ടുണ്ട്. കിട്ടാക്കടങ്ങളുടെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് വരുന്ന നാളുകളില്‍ ബാങ്കിന്റെ വായ്പാ ചെലവുകളിലും കുറവുണ്ടാക്കും. കൂടാതെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂല്യത്തിന്റെ അടിസ്ഥാനത്തിലും മികച്ച നിലയിലും ഓഹരികള്‍ക്ക് വിലക്കുറവുമാണ്.

ലക്ഷ്യവില 617

ലക്ഷ്യവില 617

നിലവില്‍ 494 രൂപ നിലവാരത്തിലാണ് എസ്ബിഐയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും സമീപ ഭാവിയിലേക്ക് 617 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമയാ കെആര്‍ ചോക്‌സിയിലെ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. ഇതിലൂടെ 30 ശതമാനം നേട്ടം സ്വന്തമാക്കാനാവും. കഴിഞ്ഞ 12 മാസക്കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 542.30 രൂപയും കുറഞ്ഞ വില 248.25 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 92 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X