ഓഹരി വിപണിയിലെ നിക്ഷേപത്തെ ഗൌരവമായി കാണുന്നവർക്ക് ആഷിഷ് കച്ചോളിയ ആരാണെന്ന് പരചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്‍റെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെട്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ ഫിനോടെക്‌സ് കെമിക്കൽ ലിമിറ്റഡിൻ്റെ ഓഹരികൾ കഴിഞ്ഞ കുറേ നാളുകളായി വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇപ്പോഴിതാ ബ്രോക്കറേജ് സ്ഥാപനമായ കെആർ ചോക്‌സി ഫിനോടെക്‌സ് കെമിക്കൽ ഓഹരി വാങ്ങാൻ ശുപാർശ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിവരങ്ങൾ നമുക്ക് പരിശോധിക്കാം.
നിലവിലെ ഓഹരി വില
ബിഎസ്ഇയിൽ 392.30 രൂപ എന്നതാണ് നിലവിൽ ഫിനോടെക്‌സ് കെമിക്കൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10.18 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 4.07 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 6.64 ശതമാനം വളർച്ചയാണ് കെമിക്കൽ ഓഹരി കൈവരിച്ചത്. ഒരു വർഷത്തിനിടെ 36 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഫിനിയോടെക്‌സ് കെമിക്കൽ ഓഹരിക്ക് സാധിച്ചു.
അഞ്ച് വർഷം കൊണ്ട് 1024 ശതമാനം മുന്നേറ്റമാണ് കെമിക്കൽ ഓഹരി നേടിയത്. 458 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 265.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

കച്ചോളിയയുടെ ഓഹരി
സ്റ്റോക്ക് മാർക്കറ്റിലെ മുതിർന്ന നിക്ഷേപകനായ ആശിഷ് കച്ചോളിയയ്ക്ക് ഫിനോടെക്‌സ് കെമിക്കലിൽ 2.83 ശതമാനം ഓഹരിയുണ്ട്.
ടാർഗെറ്റ് വില
കഴിഞ്ഞ സാമ്പത്തിക വർഷം ഫിനോടെക്‌സ് കെമിക്കൽ ലിമിറ്റഡിൻ്റെ ഇബിഐടിഡിഎ മാർജിൻ 26 ശതമാനമായി ഉയർന്നതായി കെആർ ചോക്‌സി റിസർച്ച് അറിയിച്ചു. കമ്പനിയുടെ വിൽപ്പന 10 ശതമാനം വർധിച്ചപ്പോൾ നികുതിക്ക് ശേഷമുള്ള ലാഭം 35 ശതമാനം വർധിച്ചു.സ്‌പെഷ്യാലിറ്റി കെമിക്കൽസ് നിർമ്മിക്കുന്ന ഫിനോടെക്‌സ് കെമിക്കൽ ലിമിറ്റഡ് അതിൻ്റെ പ്രവർത്തനം തുടർച്ചയായി വിപുലീകരിക്കുകയാണെന്നും ഇതുമൂലം വരുമാനത്തിലും ലാഭത്തിലും നല്ല വർധനവ് കാണാനാകുമെന്നും കെആർ ചോക്‌സി റിസർച്ച് പറഞ്ഞു.
ഫൈനോടെക്‌സ് കെമിക്കൽ ലിമിറ്റഡിലെ പ്രൊമോട്ടറുടെ ഓഹരി വളരെക്കാലമായി 65 ശതമാനത്തിനടുത്താണ്. 575 രൂപ ടാർഗെറ്റ് വിലയോടെ ഫിനോടെക്‌സ് കെമിക്കൽ ലിമിറ്റഡ് ഓഹരികൾ വാങ്ങാമെന്ന് കെആർ ചോക്‌സി റിസർച്ച് അറിയിച്ചു.

ഫിനോടെക്സ് കെമിക്കല്‍ ലിമിറ്റഡ്
ടെക്‌സ്‌റ്റൈല്‍, നിര്‍മ്മാണം, ജലശുദ്ധീകരണം, വളം, തുകല്‍, പെയിന്റ് തുടങ്ങിയ വ്യവസായങ്ങള്‍ക്കായി പ്രത്യേക രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഫിനോടെക്‌സ് കെമിക്കല്‍ ലിമിറ്റഡ്. ഏകദേശം 4360 കോടി രൂപ വിപണി മൂല്യമാണ് കമ്പനിക്കുള്ളത്. 450-ലധികം സ്പെഷ്യാലിറ്റി കെമിക്കലുകളുടെയും എൻസൈമുകളുടെയും മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് ഫിനോടെക്സ് കെമിക്കൽ ലിമിറ്റഡ്. മലേഷ്യയിലെ സെലാൻഗോർ, ഇന്ത്യയിലെ നവി മുംബൈ എന്നിവിടങ്ങളിൽ അത്യാധുനിക ഉൽപ്പാദന പ്ലാന്‍റുകൾ കമ്പനിക്കുണ്ട്.
അടുത്തിടെ മറ്റൊരു കെമിക്കൽ കമ്പനിയെ ഏറ്റെടുക്കുന്നതുമായ ചർച്ചകൾക്ക് ഫിനോടെക്‌സ് കെമിക്കല്‍ ലിമിറ്റഡ് തുടക്കം കുറിച്ചിട്ടുണ്ട്. ഓർഗാനിക്, അജൈവ വളർച്ച, ഓഹരി ഉടമകളുടെ മൂല്യം വർധിപ്പിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അടിവരയിടുന്ന ചർച്ചകളും ജാഗ്രതയും തുടരുകയാണെന്ന് കമ്പനി ആവർത്തിച്ചു.
വരുമാനത്തിൽ വർധനവ്
2024 മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റ വിൽപ്പന 2023 മാർച്ചിലെ 91.50 കോടിയിൽ നിന്ന് 29.47 ശതമാനം വർധിച്ച് 118.47 കോടി രൂപയായി ഉയർന്നു. ഈ വളർച്ച കമ്പനിയുടെ ശക്തമായ വിപണിയെ പ്രതിഫലിപ്പിക്കുന്നു. അതിലും ശ്രദ്ധേയമാണ് ഫിനോടെക്‌സ് കെമിക്കലിൻ്റെ ത്രൈമാസ അറ്റാദായം, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 15.00 കോടി രൂപയിൽ നിന്ന് 119.23% ഉയർന്ന് 32.89 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications