2024-ൽ ഇതുവരെയുള്ള ഓഹരി വിപണിയുടെ പ്രകടനം മികച്ചതാണ്. ആഭ്യന്തര, ആഗോള ഘടകങ്ങൾ കാരണം ചാഞ്ചാട്ടം ഉണ്ടായിട്ടും ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 50 ഇതുവരെ ഏകദേശം 8 ശതമാനം ഉയർന്നു. നാണയപ്പെരുപ്പം, ദീർഘകാലത്തേക്ക് ഉയർന്ന പലിശനിരക്ക്, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവയുടെ അപകടസാധ്യതകൾ ഉണ്ടെങ്കിലും വിപണിയുടെ മുന്നോട്ടുള്ള വീക്ഷണവും പോസിറ്റീവാണ്.
ആഭ്യന്തര സമ്പദ്‌വ്യവസ്ഥ ആരോഗ്യകരമായ നിലയിലാണ്. ഗവൺമെൻ്റിൻ്റെ നയ പരിഷ്‌കാരങ്ങൾ വളർച്ചയ്ക്കും തൊഴിലവസരത്തിനും ഉത്തേജനം നൽകുമെന്ന് ഉയർന്ന പ്രതീക്ഷകളുണ്ട്. അതേസമയം മിഡ്, സ്മോൾ ക്യാപ്സ് ഓഹരികളിലെ നിക്ഷേപത്തിൽ അൽപ്പം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. ബ്രോക്കറേജ് സ്ഥാപനമായ ചോയ്‌സ് ബ്രോക്കിൻജിയിലെ വിദഗ്ധൻ കൃപാശങ്കർ മൗര്യ അടുത്ത ആറ് മാസത്തേക്ക് നാല് സ്റ്റോക്കുകൾ വാങ്ങാൻ ശുപാർശ ചെയ്യുന്നുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.
1. ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ്
26 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ പ്ലൈവുഡ് മേഖലയിലെ പ്രധാന കമ്പനിയാണ് ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ്. 2020 സാമ്പത്തിക വർഷത്തിൽ 24.9 മില്യണായിരുന്ന ഉൽപ്പാദന ശേഷി 2024 ആകുമ്പോഴേക്കും 65.9 മില്യണായി ഉയർത്താൻ കമ്പനിക്ക് സാധിച്ചു. 2026 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തോടെ 9 ശതമാനം വാർഷിക വളർച്ചാ നിരക്കും 10 ശതമാനം ഇബിഐടിഡിഎയും കൈവരിക്കാൻ ഗ്രീൻപ്ലൈ ഇൻഡസ്ട്രീസിന് കഴിയുമെന്നാണ് പ്രതീക്ഷ.
ഓഹരി വില: ₹ 305.20 | ലക്ഷ്യ വില: ₹ 350 | നേട്ടം: 15%
ഗാബോൺ ബിസിനസ് ഷെയറുകൾ കൈമാറ്റം ചെയ്തതിനെത്തുടർന്ന് 5.02 ബില്യൺ രൂപയുടെ അറ്റ കടം കുറയ്‌ക്കുന്നതിലൂടെ ഗ്രീൻപ്ലൈ അതിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തും.

2. അലൈഡ് ഡിജിറ്റൽ സർവീസസ്
ഡിജിറ്റല്‍ സൊല്യൂഷനുകളുടെ രൂപകല്‍പന, വികസനം, വിന്യസം, എന്‍ഡ്-ടു-എന്‍ഡ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ സേവനങ്ങള്‍, എന്‍റര്‍പ്രൈസ് ആപ്ലിക്കേഷനുകള്‍, ഇന്‍റഗ്രേറ്റഡ് സൊല്യൂഷനുകള്‍ എന്നിവയില്‍ സേവനങ്ങള്‍ നല്‍കുന്നു. കമ്പനി മിഡിൽ ഈസ്റ്റിൽ ഗണ്യമായ വളർച്ചാ അവസരങ്ങൾ കാണുന്നു. ദുബായിൽ ഒരു അനുബന്ധ സ്ഥാപനം സ്ഥാപിക്കുകയും വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷ.
ഓഹരി വില ₹ 155.17 | ടാർഗെറ്റ് വില: ₹ 209 | നേട്ടം: 35%
ആഗോള ഡിമാൻഡ് വീണ്ടെടുക്കൽ, സ്മാർട്ട്/സേഫ് സിറ്റി പ്രോജക്ടുകളിലെ ട്രാക്ഷൻ, ശക്തമായ പ്രോജക്ട് പൈപ്പ്‌ലൈൻ എന്നിവയാൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ മാനേജ്‌മെൻ്റ് 10 ബില്യൺ വരുമാനം ലക്ഷ്യമിടുന്നു.

3. ഡിസിഎക്‌സ് സിസ്റ്റംസ്
സിസ്റ്റം ഇന്‍റഗ്രേഷൻ, കേബിൾ ഹാർനെസ്, ഇലക്ട്രോണിക്സ് സബ് സിസ്റ്റംസ് തുടങ്ങിയവ കമ്പനി നിർമിച്ചു നൽകുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ഇഎൽടിഎയുമായി സഹകരിച്ച് റഡാർ അധിഷ്‌ഠിത റെയിൽവേ സിംഗ്നൽ സംവിധാനം കമ്പനി വികസിപ്പിച്ചെടുക്കുന്നുണ്ട്. അതുവഴി വലിയ കുതിപ്പുണ്ടാക്കാൻ കമ്പനിക്ക് സാധിക്കും.
ഓഹരി വില : ₹ 358.40 | ലക്ഷ്യ വില: ₹ 470 | നേട്ടം: 31%
4. ഫിം ഇൻഡസ്ട്രീസ്
രാജ്യത്തെ ഓട്ടോമോട്ടീവ് ലൈറ്റിംഗ്, സിഗ്‌നലിംഗ് ഉപകരണങ്ങള്‍, റിയര്‍ വ്യൂ മിററുകള്‍ നിര്‍മാണ കമ്പനിയാണ് ഫിം ഇന്‍ഡസ്ട്രീസ്. കമ്പനി യൂറോപ്യൻ കാർ നിർമ്മാതാക്കളിൽ നിന്നും ലൈറ്റിംഗ് സൊല്യൂഷനുകൾക്കായി പുതിയ കരാറുകൾ നേടിയിട്ടുണ്ട്.
ഓഹരി വില ₹ 1,281.35 | ടാർഗെറ്റ് വില: ₹ 1,569 | നേട്ടം: 22%
പുതിയ ഒഇഎം ലോഞ്ചുകളും പിവി (പാസഞ്ചർ വെഹിക്കിൾ) സെഗ്‌മെൻ്റിൽ നിന്നുള്ള വർധിച്ച വരുമാനവും വഴി 2025 സാമ്പത്തിക വർഷത്തിൽ 12-15 ശതമാനം ഉയർന്ന വളർച്ചയാണ് മാനേജ്‌മെൻ്റ് പ്രതീക്ഷിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
