തിരുവനന്തപുരം: വിജിലന്‍സ് പരിശോധനയിലെ കണ്ടെത്തലുകള്‍ തളളി കെഎസ്എഫ്ഇ. സംസ്ഥാനത്തെ 40 കെഎസ്എഫ്ഇ ശാഖകളില്‍ ആണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇതില്‍ 35 ഓഫീസുകളിലും വിജിലന്‍സ് റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലിത് തളളി കെഎസ്എഫ്ഇ ചെയര്മാന് പീലിപ്പോസ് തോമസ് രംഗത്ത് എത്തി.
കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ നടത്തിയ പരിശോധനകളില്‍ വീഴ്ച കണ്ടെത്താന്‍ ഓഡിറ്റ് ടീമിന് സാധിച്ചിട്ടില്ലെന്ന് പീലിപ്പോസ് തോമസ്. കെഎസ്എഫ്ഇ ആഭ്യന്തര ഓഡിറ്റ് സംഘമാണ് പരിശോധന നടത്തിയത്. വിജിലന്‍സ് ആരോപിക്കുന്ന പൊള്ള ചിട്ടി അടക്കമുളളവ ഓഡിറ്റ് സംഘം പരിശോധിച്ചു. എന്നാല്‍ ഒരു വീഴ്ചയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പീലിപ്പോസ് തോമസ് വ്യക്തമാക്കി.

വിജിലന്‍സിലെ ചിട്ടിയെ കുറിച്ച് അറിവില്ലാത്ത ഉദ്യോഗസ്ഥരാണ് കെഎസ്എഫ്ഇകളില്‍ പരിശോധന നടത്തിയതെന്ന് പീലിപ്പോസ് തോമസ് ആരോപിച്ചു. മുന്‍കൂട്ടി ചോദ്യാവലികള്‍ തയ്യാറാക്കിയായിരുന്നു പരിശോധന. അവര്‍ എന്താണ് കണ്ടെത്തിയത് എന്ന് ഇതുവരെ കെഎസ്എഫ്ഇയെ അറിയിച്ചിട്ടില്ല. അക്കാര്യങ്ങള്‍ അറിയിക്കണമെന്നും പീലിപ്പോസ് തോമസ് പറഞ്ഞു. നടപടിക്രമങ്ങളില്‍ ചെറിയ പാകപ്പിഴ മാത്രമാണ് കണ്ടെത്താനായത് എന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്എഫ്ഇയിലെ പരിശോധനകളെ കുറിച്ച് ധനമന്ത്രി തോമസ് ഐസക് രൂക്ഷമായാണ് പ്രതികരിച്ചത്. വിജിലന്‍സ് ചെയ്തത് എതിരാളികള്‍ക്ക് അവസരം ഉണ്ടാക്കി നല്കലാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കെഎസ്എഫ്ഇക്ക് എതിരായ പ്രചാരണങ്ങള്‍ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വിജിലന്‍സ് ചെയ്തിരിക്കുന്നത്. വിജിലന്‍സ് പരിശോധനയെ എതിര്‍ക്കുന്നില്ല. എന്നാല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പ് വിവരങ്ങള്‍ മാധ്യമങ്ങളിലെത്തുന്നത് എങ്ങനെ ആണെന്നും ധനമന്ത്രി ചോദിച്ചു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications