കെഎസ്എഫ്ഇ ചിട്ടി ചേരുന്നതിനൊപ്പം 1 കോടി രൂപ സമ്മാനം ലഭിച്ചാലോ. ഫെബ്രുവരിയിൽ ചിട്ടി ചേരാനിരിക്കുന്നവർക്ക് അനുകൂലമായൊരു തീരുമാനമാണ് കെഎസ്എഫ്ഇയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. 2022 ജൂലായ് മുതൽ 2023 ജനുവരി 31 വരെയുണ്ടായിരുന്ന കെഎസ്എഫ്ഇ സ്മാർട്ട ഭദ്രത സ്‌കീം കെഎസ്എഫ്ഇ നീട്ടി. ഫെബ്രുവരി 28 വരെ സ്കീമിൻെറ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. ഇതോടെ ഫെബ്രുവരി 28 വരെ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ചിട്ടികള്‍ക്കും സ്മാർട്ട് ഭദ്രത സ്‌കീമിന്റെ ആനുകൂല്യങ്ങള്‍ നേടാം. എന്തൊക്കെ ആനുകൂല്യങ്ങൾ നേടാൻ സാധിക്കുമെന്നും ചേരാൻ സാധിക്കുന്ന 3 ചിട്ടികളും ഈ ലേഖനത്തിൽ പരിചയപ്പെടാം.
കെഎസ്എഫ്ഇ സ്മാർട്ട് ഭദ്രത സ്കീം
കെഎസ്എഫ്ഇയുടെ ലാഭത്തിന്റെ ഒരു ഭാഗം ഇടപാടുകാരുമായി പങ്കുവെയ്ക്കുന്നതിനാണ് കെഎസ്എഫ്ഇ ഭദ്രതാ സ്മാര്‍ട്ട് സ്കീം നടത്തുന്നത്. 10.5 കോടി രൂപയുടെ സമ്മാനങ്ങളാണ് കെഎസ്എഫ്ഇ ഭദ്രത ചിട്ടിയുടെ ഭാഗമായി ലഭിക്കുക. 2022 ജൂലായ് 23 നും 2023 ജനുവരി 28നും ഇടയിൽ ചിട്ടി ചേരുന്നവർക്കാണ് സമ്മാനങ്ങൾക്കും മറ്റു ആനുകൂല്യങ്ങൾക്കും അര്‍ഹതയുണ്ടാവുക. അർഹരായവരെ നറുക്കിലൂടെ കണ്ടെത്തും.

ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ
* കെഎസ്എഫ്ഇ സ്മോർട്ട് ഭ്ദ്രത ചിട്ടി സ്കീമിൽ ചിട്ടി ചേര്‍ന്നവർക്ക് ആദ്യത്തെ ലേലം കഴിഞ്ഞാല്‍ ചിട്ടി തുകയുടെ 50 ശതമാനം തുക വായ്പയായി ലഭിക്കും. പത്ത് ലക്ഷത്തിന്റ ചിട്ടിയാണെങ്കിൽ 50 ശതമാനം 5 ലക്ഷം വരെ വായ്പയ്ക്ക് അപേക്ഷിക്കാം.
* ഇത്തരത്തിലെടുക്കുന്ന ചിട്ടി ലോണിൽ വായ്പയുടെ പലിശ മാത്രം അടച്ചാല്‍ മതിയാകും. ചിട്ടി കിട്ടുന്ന സമയത്ത് വായ്പ തുക അടച്ച് ചിട്ടി അവസാനിപ്പിക്കാം.
* കെഎസ്എഫ്ഇ സ്മോർട്ട് ഭ്ദ്രത ചിട്ടി സ്കീമിൽ ചിട്ടി ചേര്‍ന്നവരിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ പലിശയ്ക്ക് ഈ വായ്പ നേടിയെടുക്കാം.
* ചിട്ടി പാസ്ബുക്ക് ഉപയോഗിച്ച് ഈ വായ്പ നേടിയെടുക്കാം. ചിട്ടിയിൽ ഇതുവരെ അടച്ച തുകയ്ക്ക് ഇതുപ്രകാരം വായ്പ ലഭിക്കും. പരാവധി 50,000 രൂപ വരെ വായ്പ നേടാം.
* നിലവിലുള്ള വായ്പയുടെ പലിശ നിരക്കിനേക്കാൾ 2 ശതമാനം കിഴിവിലാണ് വായ്പ ലഭിക്കുക. ഇതോടൊപ്പം 50,000 രൂപ ജാമ്യം നല്‍കിയും വായ്പ എടുക്കാം. ഇതിനും നിലവിലെ പലിശയിൽ നിന്ന് 2 ശതമാനം ഇളവ് ലഭിക്കും.
സമ്മാനങ്ങൾ എന്തൊക്കെ
ചിട്ടി ചേര്‍ന്നവരെ ഉൾപ്പെടുത്തിയുള്ള നറുക്കെടുപ്പില്‍ നിന്ന് സമ്മാനങ്ങൾ ലഭിക്കും. ഒരാള്‍ക്ക് 1 കോടി രൂപയുടെ ഫ്‌ളാറ്റാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഫ്ളാറ്റ് ആവശ്യമില്ലാത്തവർക്ക് 1 കോടി രൂപ സമ്മാനമായി ലഭിക്കും. മേഖലാ തലത്തില്‍ 70 പേര്‍ക്കാണ് സമ്മാനം ലഭിക്കുക. ഒന്നാം സമ്മാനമായി ഇലക്ട്രിക് കാറുകളോ പരമാവധി 15.5 ലക്ഷം രൂപയോ ലഭിക്കും.
രണ്ടാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടറുകളാണ്. ഇത് 100 പേര്‍ക്ക് ലഭിക്കും. ഇല്ലെങ്കില്‍ 75,000 രൂപ വരെ സമ്മാനമായി ലഭിക്കും. സംസ്ഥാന ഭാഗ്യകുറി വകുപ്പാണ് കെഎസ്എഫ്ഇ ഭദ്രത സ്മാര്‍ട്ട് ചിട്ടിയുടെ നറുക്കെടുപ്പ് നടത്തുക.

3 ചിട്ടികൾ
സ്‌കീം കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 28നുള്ളില്‍ ചേരാന്‍ സാധിക്കുന്ന ചില ചിട്ടികള്‍ നോക്കാം. 12,500 രൂപ മാസ അടവ് വരുന്ന 40 മാസ കാലയളവുള്ള 5 ലക്ഷത്തിന്റെ ചിട്ടി തൃശൂര്‍ വടക്കാഞ്ചേരി ബ്രാഞ്ചില്‍ ഫെബ്രുവരി 14 ഓടെ ആരംഭിക്കും. ഇതേ ബ്രാഞ്ചില്‍ ഫെബ്രുവരി 24 ന് ആരംഭിക്കാനിരിക്കുന്ന 5000 രൂപ മാസ അടവുള്ള 40 മാസ കാലവധിയുള്ള 2 ലക്ഷത്തിന്റെ ചിട്ടിയും ലഭിക്കും.
പാലക്കാട് പട്ടാമ്പി ബ്രാഞ്ചില്‍ ഫെബ്രുവരി 28ന് 5000 രൂപ മാസ അടവുള്ള 60 മാസ കാലയളുള്ള 3 ലക്ഷത്തിന്റെ ചിട്ടിയും ആരംഭിക്കുന്നുണ്ട്. പുതിയ ചിട്ടി വിവരങ്ങള്‍ ksfeonline.com എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
