നഗരസഭ മേഖലകളില്‍ പച്ചക്കറി കിയോസ്‌കുകളുമായി കുടുംബശ്രീ എത്തുന്നു; മാര്‍ച്ചില്‍ ആരംഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: നഗരസഭ മേഖലകളില്‍ പച്ചക്കറി കിയോസ്‌കുകള്‍ ആരംഭിക്കാന്‍ കുടുംബശ്രീ. ആദ്യഘട്ടത്തില്‍ 100 കിയോസ്‌കുകളാണ് അരംഭിക്കുന്നത്. ഇവയില്‍ 90 എണ്ണത്തിനും സ്ഥലം കണ്ടെത്തി കഴിഞ്ഞു. നഗരചന്ത എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതി മാര്‍ച്ചില്‍ പദ്ധതി തുടങ്ങാനാണ് ശ്രമമെന്ന് കുടുംബ ശ്രീ സംസ്ഥാന മിഷന്‍ അറിയിച്ചു.

 നഗരസഭ മേഖലകളില്‍ പച്ചക്കറി കിയോസ്‌കുകളുമായി കുടുംബശ്രീ എത്തുന്നു; മാര്‍ച്ചില്‍ ആരംഭിക്കും

ഒരു യൂണിറ്റിന് നിര്‍മ്മാണ ചെലവായി രണ്ട് ലക്ഷം രൂപും റിവോള്‍വിംഗ് ഫണ്ടായി 86,000 രൂപയും സംസ്ഥന മിഷന്‍ നല്‍കുന്നതായിരിക്കും. ജില്ലാ മിഷനുകളും സിഡിഎസും ചേര്‍ന്നാണ് കിയോസ്‌ക് നിര്‍മ്മാണവും പ്രവര്‍ത്തനങ്ങളും ഏകോപിക്കേണ്ടത്. മാതൃക സംസ്ഥാന മിഷന്‍ നല്‍കും. നഗരസഭ മേഖലകളിലെ കുടുംബശ്രീകളെയാണ് പദ്ധതിയുടെ നടത്തിപ്പിനായി തിരഞ്ഞെടുക്കുക. അതത് സിഡിഎസുകള്‍ക്കാണ് ചുമതല നല്‍കുക.

കുടുംബ ശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓര്‍ഗാനിക് കൃഷി ഗ്രൂപ്പുകളുടെ ഉല്‍പ്പനങ്ങളാണ് നഗരച്ചന്ത വഴി വില്‍പ്പന നടത്തുക. നിലവില്‍ കുടുംബ ശ്രീയുടെ കീഴില്‍ ഏകദേശം 201 ക്ലസ്റ്ററുകളിലായി 5525 ഹെക്ടടര്‍ ഭൂമിയില്‍ ഓര്‍ഗാനിക്ക് കൃഷി നടത്തുന്നുണ്ട്. ഇതുവഴിയുള്ള വിറ്റുവരവിന്റെ നിശ്ചിത ശതമാനം സിഡിഎസും അതത് ഗ്രൂപ്പുകളും എടുക്കുന്ന രീതിയോ ഗ്രൂപ്പുകള്‍ക്ക് നിശ്ചിത വേതനം നല്‍കുന്ന രീതിയോ പിന്തുടരാനാണ് പദ്ധതി.

പെട്രോൾ വില ഡൽഹിയിൽ ആദ്യമായി 85 രൂപയ്ക്ക് മുകളിൽ, സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽപെട്രോൾ വില ഡൽഹിയിൽ ആദ്യമായി 85 രൂപയ്ക്ക് മുകളിൽ, സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ

ഇനി 'അദാനി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം'... മൂന്ന് വിമാനത്താവളങ്ങള്‍ക്ക് കരാര്‍ ഒപ്പിട്ടുഇനി 'അദാനി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം'... മൂന്ന് വിമാനത്താവളങ്ങള്‍ക്ക് കരാര്‍ ഒപ്പിട്ടു

Read more about: kerala കേരളം
English summary

Kudumbasree start vegetable kiosks in municipal areas; Starting in March

Kudumbasree start vegetable kiosks in municipal areas; Starting in March
Story first published: Tuesday, January 19, 2021, 20:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X