യാത്രകളിലും സംരംഭ ആശയങ്ങളിലും മലയാളി കേൾക്കാൻ കൊതിക്കുന്ന വാക്കുകളാണ് സന്തോഷ് ജോർജ് കുളങ്ങരയുടേത്. സഞ്ചാരിയെന്ന യാത്ര സംബന്ധിയായ പരിപാടി അത്രമേലാണ് മലയാളിയെ ആകർഷിച്ചത്. ശേഷം അദ്ദേഹം ആരംഭിച്ച സഫാരി ചാനലും മലയാളി ഇരുകയ്യും നീട്ടി സ്വീകരിച്ചു.
പരസ്യങ്ങളില്ലാത്ത ചാനൽ എന്ന പുതുമയും പരിപാടികളിലെ വൈവിധ്യവും തന്നെയാണ് സഫാരിയിലേക്ക് പ്രേഷകരെ ആകർഷിച്ചത്. സന്തോഷ് ജോർജ് കുളങ്ങരയുടെ കയ്യൊപ്പ് വീണ മറ്റൊരു സംരംഭമാണ് ലേബർ ഇന്ത്യ. കുട്ടികൾക്കുള്ള പഠന സഹായിയായി ലേബർ ഇന്ത്യ 1983 മുതൽ മലയാളി വിദ്യാർഥികളുടെ പഠനത്തിന്റെ ഭാഗമാണ്.
വർഷങ്ങൾക്ക് മുൻപെ എഡ്യുക്കേഷൻ രംഗത്തുള്ള ലേബർ ഇന്ത്യ എന്തുകൊണ്ട് ബൈജൂസോ മറ്റ് എഡ്യുക്കേഷണൽ ആപ്പുകളുടെ സ്ഥാനത്ത് എത്തിയില്ലാ എന്നത് പലരുടെയും ഉള്ളിലുള്ള ചോദ്യമാണ്. സഫാരി ചാനലിന്റെ പരസ്യ വരുമാനവും എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ്. ഈ രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഓട്ടോ ജേർണലിസ്റ്റ് ബെെജു എൻ. നായരുമായുള്ള അഭിമുഖത്തിൽ സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കുന്നുണ്ട്.

എന്തുകൊണ്ട് ബൈജൂസിന്റെ വഴി പോയില്ല
1983-ൽ കോട്ടയത്തെ മരങ്ങാട്ടുപിള്ളിയിലാണ് ലേബർ ഇന്ത്യ ആരംഭിക്കുന്നത്. സന്തോഷ് ജോർജ് കുളങ്ങരയുടെ പിതാവ് ജോർജ് കുളങ്ങരയാണ് ലേബർ ഇന്ത്യ ആരംഭിക്കുന്നത്.1983-ൽ ഒറ്റ മാഗസിനിൽ തുടങ്ങിയ ലേബർ ഇന്ത്യ ഇന്ന് പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള 30 പ്രത്യേക വിദ്യാഭ്യാസ ജേണലുകൾ പുറത്തിറക്കുന്നുണ്ട്.
ഇക്കാലത്തും മാഗസീനായാണ് ലേബർ ഇന്ത്യ പുറത്തിറങ്ങുന്നത്. പബ്ലിഷിംഗ് ഇന്‍ഡസ്ട്രിക്ക് ഇന്നത്ത കാലത്തും നിലനിൽപ്പുണ്ടെന്നാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്. അടച്ചു പൂട്ടിയത് അത്രയും ദുര്‍ബലമായ സംവിധാനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു.
കണ്ടന്റ് അടിസ്ഥാനമായാണ് പ്രിന്റ് മേഖലയുടെ നിലനില്‍പ്. ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ക്ക് എഴുതി, വരച്ച് പഠിക്കേണ്ടതുണ്ട്. ഡിജിറ്റൽ മീഡിയയുടെ ആവശ്യമില്ലാതെ പ്രിന്‍ഡിന് ഈ മേഖലയിൽ ഇന്നും ആവശ്യമുണ്ടെന്ന് സന്തോഷ് ജോർജ് കുളങ്ങര വിശദമാക്കുന്നു.
''എക്കാലവും പ്രിന്റ് വിജയിക്കണമെന്നില്ല. ബൈജൂസ് ഉയർന്നു വന്ന കാലത്ത് ലേബർ ഇന്ത്യയെ ഈ സ്ഥാനത്തേക്ക് വളർത്താത്തിന്റെ പേരിൽ പലരും തന്നെ കുറ്റപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. 1992 ല്‍ ഡിജിറ്റൽ രംഗത്ത് ലേബർ ഇന്ത്യ ചുവടുവെച്ചതാണ്. പക്ഷേ വേണ്ടത്ര വിജയമുണ്ടാക്കാൻ സാധിച്ചില്ല. അന്നത്തെ കാലത്ത് വേഗതയും ആവശ്യത്തിന് ഇന്റർനെറ്റും ഇല്ലാത്തത് തന്നെയായിരുന്നു കാരണം'', അദ്ദേഹം ആദ്യ ശ്രമം ഓർമിക്കുന്നു.
ലേബർ ഇന്ത്യ സോഫ്‌റ്റ്‍വെയർ ലബോറട്ടരിറ്റീസ് എന്ന പേരിൽ 40 പേരുള്ള സംവിധാനം ഇക്കാലത്ത് ലേബർ ഇന്ത്യയ്ക്കുണ്ടായിരുന്നു. ഇത്തരം കാര്യങ്ങൾ എടുത്തു ചാടി ചെയ്യാൻ ലേബർ ഇന്ത്യയ്ക്ക് പരിമിതിയുണ്ടെന്നാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്. നിലവിൽ പ്രവർത്തിക്കുന്നൊരു സിസ്റ്റമുണ്ട്. മാത്രമല്ല, ഡിജിറ്റൽ രംഗത്തെ ഈ സംവിധാനം വിജയകരമാണോ എന്ന് ഇപ്പോഴും തെളിയിച്ചിട്ടില്ല.
പൂർണമായും ഡിജിറ്റലിലേക്ക് പോയാൽ തിരിച്ച് വരവും സാധ്യമല്ല. ഇക്കാരണങ്ങൾ കൊണ്ടാണ് ലേബർ ഇന്ത്യ പഴയ വഴിയിൽ തന്നെ പോകുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ രംഗത്തേക്ക് ഇറങ്ങാനുള്ളൊരു സാധ്യത മുന്നിൽ വന്നാൽ കൃത്യമായ സമയത്ത് ഇറങ്ങാന്‍ റെഡിയാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.
പരസ്യ ഏജൻരുമാർ തന്ന പണി
സന്തോഷ് ജോർജ് കുളങ്ങരയുടെ സഫാരിയിൽ പരസ്യമില്ലാത്തതിന് ഒരു കാരണം മുന്‍പ് പരസ്യ ഏജന്റുമാരില്‍ നിന്ന് അദ്ദേഹം നേരിട്ട ദുരനുഭവങ്ങളാണ്. ഏഷ്യാനെറ്റിലും ദൂരദർശനിലും പ്രോഗ്രാം ചെയ്യുന്ന സമയത്ത് പരസ്യ ഏജന്റുമാരുടെ വാക്ക് കേട്ട് കുറെ പണം കയ്യിൽ നിന്ന് നഷ്ടപ്പെട്ട അനുഭവം അദ്ദേഹത്തിനുണ്ട്.
ഇന്ന് കയ്യിലുള്ള പണത്തിന് അനുസരിച്ച് പ്രോഗ്രാം തയ്യാറാക്കുകയാണ് ചെയ്യുന്നത്. ആ മാസം ഇത്രയാണ് ബജറ്റെങ്കിൽ ഇതിന് പറ്റുന്ന രീതിയില്‍ പ്രോഗ്രാമിനെ രൂപാന്തരപ്പുടുത്തും. ഇത്തരത്തിലാണ് ചരിത്രം എന്നിലൂടെ പോലുള്ള പരിപാടികൾ പിറക്കുന്നത്. ഈ പിറ്റാണോണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ് എന്നും അദ്ദേഹം പറയുന്നു.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications