കോവിഡ് പ്രതിസന്ധിയില്‍ ആഗോള സമ്പദ്ഘടന വിറങ്ങലിച്ചു നില്ക്കുന്ന സമയത്തും നിക്ഷേപകരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ആഭ്യന്തര വിപണിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ നിരവധി മള്‍ട്ടിബാഗര്‍ ഓഹരികളാണ് ഈ അത്ഭുതക്കുതിപ്പില്‍ പിറവിയെടുത്തത്. 2021- 22 സാമ്പത്തിക വര്‍ഷം മാത്രം 190-ഓളം ഓഹരികളാണ് നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ചത്. ഇതില്‍ 90 ഓഹരികളും നാലാം പാദത്തിലാണ് ലാഭം ഇരട്ടിയാക്കിയത്.
എന്നാല്‍ ഈ മള്‍ട്ടിബാഗര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും സ്ഥായിയായ ദീര്‍ഘകാല നേട്ടത്തിലൂടെ നിക്ഷേപകര്‍ക്ക് മികച്ച ലാഭം സമ്മാനിച്ച മറ്റൊരു വിഭാഗം ഓഹരികളും ഇവിടെയുണ്ട്. അവയില്‍ മുന്‍നിരയിലുള്ള ഓഹരിയാണ് സ്വകാര്യ മേഖലയിലെ വമ്പന്‍ ധനകാര്യ സ്ഥാപനമായ ഐസിഐസിഐ ബാങ്ക് (BSE: 532174, NSE: ICICIBANK). ഈ ഓഹരിയുടെ 2009 മുതലുള്ള ചരിത്രം നോക്കിയാല്‍ ഓരോ നാലു വര്‍ഷം കൂടുമ്പോഴും നിക്ഷേപകരുടെ പണം ഇരട്ടിയാക്കുന്നതായി കാണാനാവും. അതും അധികം കോലാഹലങ്ങളില്ലാതെ.
ഓഹരിവില ചരിത്രം
2009 ഏപ്രില്‍ തുടക്കത്തില്‍ ഐസിഐസിഐ ബാങ്കിന്റെ ഓഹരിയുടെ വില 65 രൂപ നിലവാരത്തിലായിരുന്നു. തുടര്‍ന്ന് 2013 ഓഗസ്റ്റ് ആയപ്പോഴേക്കും ഓഹരി വില 150 രൂപയിലേക്ക് ഉയര്‍ന്നു. പിന്നീടും കുതിപ്പിന്റെ പാതയിലൂടെ നീങ്ങിയ ഓഹരി 2017 ജൂണ്‍ മാസത്തോടെ 305 രൂപ നിലവാരം ഭേദിച്ചു. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ വിപണിയില്‍ ആകെയുണ്ടായ ആവേശക്കുതിപ്പിന്റെ ഭാഗമായി ഐസിഐസിഐ ബാങ്ക് ഓഹരികള്‍ 2021 സെപ്റ്റംബര്‍ മാസത്തോടെ 720 രൂപ നിലവാരവും കുറിച്ചു. അതായത്, ഓഹരി ഓരോ നാല് വര്‍ഷം കൂടുമ്പോഴും വില ഇരട്ടിയാക്കുന്നതായി കാണാനാവും.
ഐസിഐസിഐ ബാങ്ക്
സ്വകാര്യ മേഖലയില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ ബാങ്ക് ആണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്. വന്‍കിട- ഇടത്തരം കോര്‍പ്പറേറ്റ് ലോണുകള്‍, എംഎസ്എംഇ വിഭാഗം, കാര്‍ഷിക, ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് ഉള്‍പ്പെടെ ബാങ്കിംഗ് സേവനങ്ങള്‍ നല്കി വരുന്നു. ബാങ്കിന് 5,200 ലേറെ ശാഖകളും 17 വിദേശ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക വരുമാനം 95,406 കോടി രൂപയും അറ്റാദായം 25,784 കോടി രൂപയുമാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വിപണി പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് ബാങ്ക് പുറത്തുവിട്ടത്.
അതേസമയം, ഐസിഐസിഐ ബാങ്കിന്റെ ഓഹരികളില്‍ 43.95 ശതമാനം വിദേശ നിക്ഷേപകരുടേയും 44.81 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെയും കൈവശമാണ്. നിലവിലെ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 4,99,006 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.28 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 222.24 രൂപയുമാണ്. സ്വകാര്യ ബാങ്കുകളുടെ ശരാശരി പിഇ റേഷ്യോ 21.51 ആയിരിക്കുമ്പോള്‍ ഐസിഐസിഐ ബാങ്കിന്റേത് 19.14 നിരക്കിലാണെന്നതും ശ്രദ്ധേയം.
അതേസമയം തിങ്കളാഴ്ച രാവിലെ 716 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഐസിഐസിഐ ബാങ്ക് ഓഹരിയുടെ കൂടിയ വില 867 രൂപയും കുറഞ്ഞ വില 591.10 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
