ലോകത്തെ കോടീശ്വരന്മാരുടെ ആസ്തി നിർണ്ണയിക്കുന്നത് അവരുടെ കയ്യിലുള്ള പണം കണക്കാക്കിയല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാം. അവരുടെ കയ്യിലുള്ള പണവും മറ്റ് സ്വത്തുക്കളുടെ മൂല്യവും അതോടൊപ്പം ഓഹരി വിപണിയിലെ നിക്ഷേപവും പരിഗണിക്കും. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ എലോൺ മസ്കിന്‍റെ ആസ്തി കണക്കാക്കിയതും ഓഹരി നിക്ഷേപത്തിന്‍റെ മൂല്യം കണക്കാക്കിയാണ്. ഒരുഉദാഹരണം പറഞ്ഞാൽ എലോൺ മസ്കിന്‍റെ കമ്പനിയുടെ ഓഹരി മൂല്യം കൂടുന്നതിന് അനുസരിച്ച് അദ്ദേഹത്തിന്‍റെ സമ്പാദ്യത്തിലും വർദ്ധനവുണ്ടാകും.
അടുത്തിടെ ആഗോള ശ്രദ്ധനേടിയ ഒറാക്കിളിന്‍റെ ലാറി എലിസണ്‍ മറ്റൊരുദാഹരണമാണ്. എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ പണി നൽകിയിരിക്കുന്നതും ഓഹരി തന്നെയാണ്. യുഎസ് സോഫ്റ്റ്വെയര്‍ ഭീമനായ ഒറാക്കിളിന്റെ ഓഹരികള്‍ തിങ്കളാഴ്ച ഏകദേശം 5% ഇടിവ് നേരിട്ടു. ഇതേത്തുടര്‍ന്ന് ലാറി എലിസണിന്റെ ആസ്തിയില്‍ 14 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് സംഭവിച്ചത്. അതായത് ഏകദേശം 12,33,09,48,00,000 രൂപ.
എഐ വിപുലീകരണ ചെലവുകള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി ജെപി മോര്‍ഗന്‍ ഒറാക്കിളിന്റെ റേറ്റിംഗ് അടുത്തിടെ താഴ്ത്തിയിരുന്നു. മറ്റു റേറ്റിംഗ് വിദഗ്ധര്‍ക്കും സമ്മിശ്ര വീക്ഷണങ്ങളാണുള്ളത്. ഇത് നിക്ഷേപകരെയും ബാധിക്കുന്നു.

40 ശതമാനം ഓഹരി
ലാറിയുടെ ആസ്തി നിര്‍ണയിക്കുന്നതില്‍ ഒറാക്കിള്‍ ഓഹരികള്‍ക്കു വലിയ പങ്കുണ്ട്. ഒറാക്കിളിന്റെ സ്ഥാപകനായ ലാറിക്ക് കമ്പനിയില്‍ 40 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുണ്ട്. 336 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദ്ദേഹം നിലവില്‍ ആഗോള കോടീശ്വര പട്ടികയില്‍ ഇലോണ്‍ മസ്‌കിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.1977 ൽ എലിസൺ സോഫ്റ്റ്‌വെയർ കമ്പനിയായ ഒറാക്കിൾ സ്ഥാപിക്കുകയും 2014 വരെ സിഇഒ ആയി പ്രവർത്തിക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം കമ്പനിയുടെ ചെയർമാനും ചീഫ് ടെക്‌നോളജി ഓഫീസറുമായി സേവനമനുഷ്ഠിക്കുന്നു.
കാലിഫോർണിയ, നെവാഡ, ഫ്ലോറിഡ എന്നിവിടങ്ങളിലും അദ്ദേഹത്തിന് വീടുകളുണ്ട്. എലിസൺ ടെസ്‌ലയിൽ നിക്ഷേപം നടത്തുകയും 2018 മുതൽ 2022 ഓഗസ്റ്റ് വരെ ഇലക്ട്രിക് വാഹന കമ്പനിയുടെ ബോർഡിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു.
ഒന്നാമത് മസ്ക് തന്നെ
461 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മസ്‌ക് തന്നെയാണ് പട്ടികയില്‍ ഒന്നാമത്. ടെസ്‌ലയുടെ ഏകദേശം 12% ഓഹരികൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്, കൂടാതെ വായ്പകൾക്കായി അദ്ദേഹത്തിന്റെ ഓഹരികളിൽ ചിലത് ഈടായി നൽകിയിട്ടുണ്ട്. മാര്‍ക്ക് സക്കര്‍ബര്‍ഗ് (258 ബില്യണ്‍ ഡോളര്‍), ജെഫ് ബെസോസ് (240 ബില്യണ്‍ ഡോളര്‍) എന്നിങ്ങനെയാണ് മറ്റ് കോടീശ്വരരുടെ പേരുകൾ. മെറ്റ സിഇഒ ആയി തുടരുന്ന സക്കർബർഗ് 2012-ൽ കമ്പനിയെ പൊതുമേഖലയിലേക്ക് കൊണ്ടുവന്നു, ഇപ്പോഴും അതിന്റെ 13 ശതമാനം ഉടമസ്ഥത സക്കര്‍ബര്‍ഗിനാണ്. 2018 മുതൽ 2021 വരെ ഫോർബ്‌സിന്റെ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തിയായിരുന്നു ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്‍റെ സ്ഥാപനകനായ ബെസോസ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications