നിങ്ങള്‍ അടുത്തിടെ ഭവന വായ്പയെടുത്ത് ഒരു ഫ്ളാറ്റ്/ വീട് വാങ്ങയിട്ടുണ്ടോ? ഉണ്ടെങ്കില്‍ പ്രസ്തുത വായ്പാ തിരിച്ചടവിലുള്ള പലിശ സബ്സിഡി നേടാനുള്ള അവസാന തീയതി 2020 മാര്‍ച്ച് 31 ആണ്. സബ്സിഡി ഇനത്തില്‍ 2,35,068 രൂപവരെ നേടാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, നിങ്ങള്‍ ഉടന്‍ അപേക്ഷാ പ്രക്രിയകള്‍ ആരംഭിക്കേണ്ടതുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നിങ്ങളുടെ വാര്‍ഷിക വരുമാനം, വായ്പാ തുക, നിങ്ങളുടെ വീടിന്റെ വലുപ്പം എന്നിവയെ ആശ്രയിച്ചായിരിക്കും സബ്സിഡി ഇനത്തിലെ അവസാന തുകയുണ്ടാവുക.
നിങ്ങളുടെ വാര്‍ഷിക വരുമാനം 6 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയില്‍ ആണെങ്കില്‍, നിങ്ങള്‍ MIG-1 വിഭാഗത്തിന് കീഴിലാവും വരിക. കൂടാതെ, 12 ലക്ഷത്തിനും 18 ലക്ഷം രൂപയ്ക്കും ഇടയില്‍ വരുമാനമുള്ളവര്‍ MIG-2 വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. MIG-1 പദ്ധതി പ്രകാരം നിങ്ങള്‍ക്ക് പരമാവധി സബ്സിഡി തുകയായി 2,35,068 രൂപയും MIG-2 പദ്ധതിയ്ക്ക് കീഴില്‍ സബ്സിഡി തുകയായി പരമാവധി 2,30,156 രൂപയുമാണ് ലഭിക്കുക എന്നതാണ് ഇവിടെ എടുത്തുപറയേണ്ട കാര്യം. നിങ്ങള്‍ ഭവന വായ്പയെടുത്ത ബാങ്കിനാവും ഈ സബ്സിഡി തുക സര്‍ക്കാര്‍ നല്‍കുക. സബ്സിഡി ലഭിച്ച ശേഷം, നിങ്ങളുടെ ബാങ്ക്, ഭവന വായ്പയുടെ മാസതവണ കുറയ്ക്കുന്നതായിരിക്കും.

സിഎല്‍എസ്എസ് സബ്സിഡി എങ്ങനെ കണക്കാക്കുന്നു?
MIG-1 വിഭാഗത്തില്‍, 9 ലക്ഷം രൂപവരെയുള്ള വായ്പാ തുകയുടെ 4 ശതമാനം പലിശ അടിസ്ഥാനമാക്കിയാണ് സബ്സിഡി തുക കണക്കാക്കുന്നത്. MIG-2 വിഭാഗത്തില്‍ 12 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് 3 ശതമാനം പലിശ സബ്സിഡി നല്കുന്നു. വീട് വാങ്ങുന്നതിനായി നിങ്ങള്‍ ഉയര്‍ന്ന തുകയ്ക്ക് വായ്പ എടുത്തിരുന്നാലും, നിങ്ങളുടെ സബ്സിഡി മുകളിലുള്ള തുകയിലേക്ക് പരിമിതപ്പെടുത്തും. സബ്സിഡി തുക കണക്കാക്കുന്നതിനായി വായ്പ കാലാവധി 20 വര്‍ഷമായി തിട്ടപ്പെടുത്തുകയോ അല്ലെങ്കില്‍ വായ്പയുടെ യഥാര്‍ഥ കാലവധിയോ കണക്കിലെടുക്കുന്നതാണ് (ഏതാണോ കുറവ്).
പിഎംഎവൈ സബ്സിഡിയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
ഈ സബ്സിഡി ലഭ്യമാവാന്‍ നിങ്ങളൊരു ഹോം ബയര്‍ അഥവാ വീട് വാങ്ങിച്ചയാള് ആയിരിക്കണമെന്നതാണ് ആദ്യ നിബന്ധന. നിങ്ങളുടെയോ നിങ്ങളുടെ കുടുംബാങ്ങളുടെയോ പേരില്‍ ഇതിനകം തന്നെ വസ്തുവകകള്‍ ഉണ്ടാകുന്ന പക്ഷം ഈ സബ്സിഡിക്ക് നിങ്ങള്‍ അര്‍ഹരായിരിക്കുന്നതല്ല. പ്രസ്തുത സബ്സിഡി ലഭിക്കുന്നതിനുള്ള അപേക്ഷ, നിങ്ങള്‍ ഭവന വായ്പ നേടിയ ബാങ്ക് വഴി പ്രോസസ് ചെയ്യുന്നതായിരിക്കും. മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയാക്കാന്‍ 3-6 മാസം വരെ കാലതാമസമെടുക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications