2023-2024 സാമ്പത്തിക വർഷത്തിലെ അവസാന ട്രേഡിംഗ് ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലാണ് അവസാനിച്ചത്. നിഫ്റ്റി 50 സൂചിക 203 പോയിൻ്റ് അഥവാ 0.92 ശതമാനം ഉയർന്ന് 22,326.90 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് സൂചിക 655 പോയിൻ്റ് അഥവാ 0.90 ശതമാനം ഉയർന്ന് 73,651.35 ൽ അവസാനിച്ചു. മിഡ്, സ്മോൾക്യാപ് വിഭാഗങ്ങളും മാന്യമായ നേട്ടത്തോടെയാണ് അവസാനിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.62 ശതമാനം ഉയർന്നപ്പോൾ സ്മോൾക്യാപ് സൂചിക 0.33 ശതമാനം ഉയർന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കഴിഞ്ഞ സെഷനിലെ 383.6 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 387 ലക്ഷം കോടി രൂപയായി ഉയർന്നു.

നിഫ്റ്റി ബാങ്കിംഗ് സൂചിക 0.8% ഉയർന്നപ്പോൾ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 0.59% ഉയർന്നു. ഐസിഐസിഐ ബാങ്ക് , എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് ബാങ്ക്, ആർബിഎൽ ബാങ്ക് തുടങ്ങിയ ബാങ്കിംഗ് ഓഹരികൾ 1.5% വരെ നേട്ടമുണ്ടാക്കി.
ഇടിഞ്ഞ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
ഈ ആഴ്ചയിലെ അവസാന ട്രേഡിംഗ് ദിവസത്തിൽ മൂന്ന് ശതമാനത്തിന്‍റെ ഇടിവാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരിക്ക് നേരിടേണ്ടി വന്നത്. സ്വകാര്യ ഇക്വിറ്റി ഭീമനായ വാർബർഗ് പിൻകസ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്‍റെ ഓഹരികൾ ബ്ലോക്ക് എഗ്രിമെൻ്റുകളിലൂടെ വിറ്റഴിച്ചതാണ് ബാങ്കിന്‍റെ ഓഹരി ഇടിയാൻ കാരണമായത്. 15.9 കോടി (2.25 ശതമാനം) ഓഹരികൾ 1,191.40 കോടി രൂപയ്ക്ക് കൈമാറിയെന്നാണ് വിവരം.
ഇതാദ്യമായല്ല വാർബർഗ് പിൻകസ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ ഓഹരികൾ വിൽക്കുന്നത്. ഡിസംബറിൽ വാർബർഗ് പിൻകസ് 790 കോടി രൂപയുടെ ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ 1.3 ശതമാനം ഓഹരി വിറ്റഴിച്ചിരുന്നു.
നിലവിലെ ഓഹരി വില
നിലവിൽ 75.50 രൂപയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരി വില. കഴിഞ്ഞ കുറച്ചു നാളുകളായി ഓഹരിയിൽ വലിയ ഇടിവ് കമ്പനി നേരിടുന്നുണ്ട്. 5 ദിവസത്തിനിടെ 2.39 ശതമാനവും ഒരു മാസത്തിനിടെ 6.85 ശതമാനവും ഓഹരി ഇടിഞ്ഞു. അതേ സമയം ഒരു വർഷത്തിനെട 38.53 ശതമാനം നേട്ടമുണ്ടാക്കാൻ ബാങ്കിന്‍റെ ഓഹരിക്ക് സാധിച്ചു എന്നത് നേട്ടമാണ്.

100.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കുത്തനെ ഇടിവോടെ, ഐഡിഎഫ്‌സിയുടെ ഓഹരി വില സാങ്കേതിക ചാർട്ടുകളിൽ സപ്പോർട്ട് സോണിന് താഴെയായി 78-79 ആയി കുറഞ്ഞു.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്വകാര്യ ബാങ്കുകളില്‍ ഒന്നാണിത്. ഐഡിഎഫ്‌സിയുടെ അടസ്ഥാന സൗകര്യ വികസന മേഖലയിലെ ഓഹരികള്‍ വില്‍ക്കുന്നതിന്റെ ഭാഗമായി 2015-ലാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ബാങ്കിന് വിവിധ സംസ്ഥാനങ്ങളിലായി 600-ഓളം ശാഖകളുണ്ട്.
2018-ല്‍ ഐഡിഎഫ്‌സി ബാങ്കും ഇന്ത്യന്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ക്യാപിറ്റല്‍ ഫസ്റ്റും തമ്മില്‍ ലയിച്ച ശേഷമാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്ന് പേരില്‍ പ്രവര്‍ത്തനം പുനഃസംഘടിപ്പിച്ചത്. 239,882 കോടി രൂപയാണ് ബാങ്കിന്‍റെ മൊത്തം ആസ്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
