സെലിബ്രറ്റികളോടൊന്നിച്ചുള്ള ജോലി പലർക്കും കൗതുകമുള്ളതാണ്. താരങ്ങളെ നേരിട്ട് കാണാനും അറിയാനുമുള്ള അവസരമത്തെ കൗതുകത്തോടെ നോക്കുന്നവരും ഇത്രയും വലിയ പണക്കാരന്റെ ജോലിക്കാരന് എത്ര ശമ്പളം കിട്ടിക്കാണും എന്ന് ആലോചിക്കുന്നവരും ഉണ്ടാകും.
ഇതിനാൽ തന്നെ സെലിബ്രറ്റി സ്റ്റാറ്റസുള്ളവരുടെ തൊഴിലാളികളുടെ ശമ്പള വിവരങ്ങൾ ആൾക്കാർ തിരയുന്നത്. സൽമാൻ ഖാന്റെ അംഗരക്ഷകൻ ശമ്പളവും അംബാനിയുടെ ജോലിക്കാരുടെ ശമ്പളവും എന്നും ആൾക്കാർക്ക് താല്പര്യമുള്ള വിഷയങ്ങളാണ്. കേട്ടാൽ ഞെട്ടുന്നൊരു ശമ്പമുള്ള തൊഴിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ കാർ ഡ്രൈവറുടേത്.
മുകേഷ് അംബാനി
നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ എട്ടാമനാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി. 84.1 ബില്യൺ യുഎസ് ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഇന്ത്യൻ സമ്പന്നർമാരുടെ പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തുമാണ് മുകേഷ് അംബാനി. ഈ സമ്പന്നതയ്ക്കൊപ്പം ആഡംബരത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല അംബാനി. ആകാശത്തും ഭൂമിയിലുമായുള്ള ആഡംബരങ്ങൾ കേട്ടാലും ഞെട്ടും.
ആഡംബരങ്ങൾ
Z ലെവല്‍ സുരക്ഷ ലഭിക്കുന്ന ബിസിനസുകാരനാണ് മുകേഷ് അംബാനി. ഇതിനാായി 15-16 ലക്ഷം രൂപ അദ്ദേഹം ചെലവാക്കുന്നുണ്ട. ലോകത്തിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ വസ്തി ഈ ഇന്ത്യൻ ബിസിനസുകാരന്റെ കയ്യിലാണ്. ആന്റിലിയ എന്ന് വിളിക്കപ്പെടുന്ന മുകേഷ് അംബാനിയുടെ മുംബൈ വസതിക്ക് മുന്നിൽ ബക്കിംഗ്ഹാം കൊട്ടാരമാണ്. മുംബൈയിലെ ആന്റിലിയയ്ക്ക് ഏകദേശം 15,000 കോടി രൂപ ചെലവ് വരും.

സ്വന്തമായി ബോയിംഗ് ബിസിനസ് ജെറ്റ് 2 (ബിബിജെ2) അംബാനിക്കുണ്ട്. ഇതിന്റെ വില 73 മില്യണ്‍ ഡോളറാണ്. ഭൂമിയിലെ ഏറ്റവും ചെലവേറിയ വീടിന്റെ ഉടമസ്ഥന് തന്നെയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റുകളിലൊന്നും സ്വന്തമായുള്ളത്. ഇതോടൊപ്പം ഫാല്‍ക്കണ്‍ 900EX ജെറ്റ് എന്ന ചെറു വിമാനവും അദ്ദേഹത്തിനുണ്ട്. 33 കോടി രൂപയാണ് ഈ ആഡംബരത്തിന്റെ വില.
2022 മുതൽ മുകേഷ് അംബാനിയുടെ കയ്യിൽ അൾട്രാ പ്രീമിയം കാറായ റോൾസ് റോയ്സ് കള്ളിനൻ ഉണ്ട്. ഇത് അംബാനിയുടെ ഗാരേജിലെ മൂന്നാമത്തെ കള്ളിനൻ മോഡലായിരുന്നു. ഏകദേശം 13.14 കോടി രൂപയാണ് കാറിന്റെ വില. ഏകദേശം 8.5 കോടി രൂപ വിലവരുന്ന ബിഎംഡബ്ല്യു 760 എൽഐയിലാണ് മുകേഷ് അംബാനി പലപ്പോഴും യാത്ര ചെയ്യുന്നത്. കാർ പൂർണ്ണമായും ബുള്ളറ്റ് പ്രൂഫ് ആണ്.
ഐപിഎല്ലിലെ ജനപ്രിയ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണ്. 111.9 മില്യണ്‍ ഡോളറിനാണ് മുകേഷ് അംബാനി ടീമിനെ സ്വന്തമാക്കിയത്. ഫോര്‍ബ്‌സ് റിപ്പോർട്ട് പ്രകാരം മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിക്ക് 1.3 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ട്.
ഡ്രൈവറുടെ ശമ്പളം
ഇത്രയും ആഡംബരങ്ങളിൽ ജീവിക്കുന്ന അംബാനിയുടെ ഡ്രൈവർക്ക് കുറഞ്ഞത് എത്ര രൂപ ശമ്പളം ലഭിക്കുന്നുണ്ടാകും. മുകേഷ് അംബാനിയുടെ ഡ്രൈവർ ഒരു മാസത്തിൽ എത്രമാത്രം സമ്പാദിക്കുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. ഇത്കേട്ട് അംബാനിയുടെ ഡ്രൈവറായി ജോലി നോക്കുന്നതിന് മുൻപ് നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട് എന്നറിയണം.
മുകേഷ് അംബാനിയുടെ ഒരു ഡ്രൈവറുടെ ജോലി ലഭിക്കുന്നതിന് ഡ്രൈവർക്ക് നിരവധി ടെസ്റ്റുകൾ വിജയിക്കേണ്ടതിനാൽ ഒരാൾക്ക് ഈ ജോലി എളുപ്പത്തിൽ ലഭിക്കില്ല. ഡ്രൈവറെ തിരഞ്ഞെടുക്കുന്നതിന്, ഡ്രൈവറെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കാൻ സ്വകാര്യ കമ്പനികൾക്ക് കരാർ നൽകുകയാണ് രീതി. ഡ്രൈവറെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച ശേഷം, നിരവധി ടെസ്റ്റ് വിജയിച്ച ശേഷമാണ് ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇത്തരക്കിൽ തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രതിമാസം 2 ലക്ഷം രൂപ പ്രതിഫലം ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
