കോര്‍പ്പറേറ്റ് കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണല്ലോ. ചുരുക്കം ചില പ്രമുഖ കമ്പനികളുടെ ഒഴികെ ബാക്കിയെല്ലാവരുടേയും മൂന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനിടെ ചില കമ്പനികള്‍ ഓഹരി ഉടമകള്‍ക്കായി ലാഭവിഹിതം പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രതിയോഹരി 95 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനിയെ പരിചയപ്പെടുത്തുകയാണിവിടെ.
ഡിവിഡന്റില്‍ ശ്രദ്ധിക്കേണ്ടത്
മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. എങ്കിലും ഡിവിഡന്റ് നല്കുന്ന കമ്പനികളെ തെരഞ്ഞെടുക്കുന്നതിന് 2-3 കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. 1. ഡിവിഡന്റ് യീല്‍ഡ് 3% മുകളിലാകണം. 2. ഡിവിഡന്റ് പേ-ഔട്ട് 40 ശതമാനത്തിന് മുകളിലാകണം (മുഖവിലയുടെ ശതമാനം). 3. ഡിവിഡന്റ് ചരിത്രം, ഡിവിഡന്റ് പോളിസി പരിശോധിക്കുക.
പ്രോക്ടര്‍ & ഗാംബിള്‍
ഒന്നര നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുളള അമേരിക്കന്‍ ബഹുരാഷ്ട്ര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയാണ് പ്രോക്ടര്‍ & ഗാംബിള്‍. ആരോഗ്യ, സൗന്ദര്യ വര്‍ധക ഉതപ്പനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡ്യൂറാ സെല്‍, ഒലേ, ടൈഡ്, ജില്ലറ്റ്, ബ്രോണ്‍, പ്രിന്ഗിള്സ്, ലാകോസ്റ്റോ, പ്യൂമ, ഓറല്‍-ബി, മിസ്റ്റര്‍ ക്ലീന്‍, പാന്റീന് പാമ്പേഴ്സ്, ഓള്‍ഡ് സ്പൈസ്, വിക്സ്, വിക്സ് ആക്ഷന്‍ 500, വിക്സ് ഇന്‍ഹേലര്‍, വിസ്പര്‍ തുടങ്ങിയവ ജനപ്രീതി നേടിയ കമ്പനിയുടെ ബ്രാന്‍ഡ് ഉത്പന്നങ്ങളാണ്. കമ്പനിക്ക് കടബാധ്യതകളില്ലെന്നതും ശ്രദ്ധേയം.
ലാഭവിഹിതം
ജനുവരി 27-നാണ് പ്രോക്ടര്‍ & ഗാംബിള്‍, പ്രതിയോഹരി 95 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഫെബ്രുവരി 9-നും എക്സ്-ഡേ്റ്റ് ഫെബ്രുവരി 8-നുമാണ്. ഈമാസം 28-നകം തന്നെ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം വിതരണം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ ഓഹരി വിലയില്‍ ഡിവിഡന്റ് യീല്‍ഡ് 1.59 ശതമാനമാണ്. 2021-22 സാമ്പത്തിക വര്‍ഷം ഇത് മൂന്നാം തവണയാണ് ഡിവിഡന്റ് നല്‍കുന്നത്. നേരത്തെ 2021 മേയില്‍ 150 രൂപയും നവംബറില്‍ 80 രൂപയും ഡിവിഡന്റ് നല്‍കിയിരുന്നു. 2020-21 സാമ്പത്തിക വര്‍ഷം 235 രൂപയാണ് ലാഭവിഹിത ഇനത്തില്‍ വിതരണം ചെയ്തിട്ടുള്ളത്.
മൂന്നാം പാദഫലം
വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ ക്രമാനുഗത വളര്‍ച്ചയുണ്ട്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ പി & ജി നേടിയ വരുമാനം 1,092 കോടി രൂപയും അറ്റാദായം 212 കോടി രൂപയുമാണ്. വരുമാനത്തില്‍ നേരിയ വര്‍ധനയുണ്ടെങ്കിലും ലാഭത്തില്‍ വളര്‍ച്ച കൈവരിക്കാനായില്ല. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ലാഭത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. എങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ അറ്റാദായത്തില്‍ 20 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്.
ഓഹരി വിശദാംശം
ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 30 ശതമാനത്തിലേറെ വര്‍ധനയുണ്ടായിട്ടുണ്ട്. 52 ആഴ്ചയിലെ ഓഹരിയുടെ ഉയര്‍ന്ന വില 16,448.70 രൂപയും കുറഞ്ഞ വില 11,100 രൂപയുമാണ്. വ്യാഴാഴ്ച 14,842.35 രൂപയിലാണ് പി & ജി (BSE: 500459, NSE: PGHH) ഓഹരികള്‍ ക്ലോസ് ചെയ്തത്. കമ്പനിയുടെ ഓഹരികളില്‍ 70.64 ശതമാനവും മുഖ്യ സംരംഭകര്‍ തന്നെ കൈവശം വെച്ചിരിക്കുന്നു. വിദേശ നിക്ഷേപകര്‍ക്ക് 2.63 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13.48 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പ്രോക്ടര്‍ & ഗാംബിള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐസിഐസിഐ പ്രുഡൻഷ്യൽ ഓഹരിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

വിപ്രോ ഫലം ഇന്ന്; ഐടി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇന്ത്യൻ ഓഹരി വിപണി അവധി; ബുധനാഴ്ച വൻ മാറ്റങ്ങളോ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

സെൻസെക്സ് നിഫ്റ്റി ഇന്ന്: അവധിക്ക് ശേഷമുള്ള വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ

ഓഹരി വിപണി അവധി; നാളെ കുതിക്കുമോ അതോ വീഴുമോ?



Click it and Unblock the Notifications