വളർച്ചയിൽ പുതിയ ഉയരങ്ങൾ താണ്ടുന്ന പൊതുമേഖല ഓഹരി, 5 ദിവസത്തെ നേട്ടം 24%, നിങ്ങളുടെ കയ്യിലുണ്ടോ ഈ ഓഹരി

ഇന്ത്യയിലെ മുൻനിര മാംഗനീസ് അയിര് ഉത്പാദകരായ മോയിൽ ലിമിറ്റഡ് വലിയ മുന്നേറ്റമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വിപണിയിൽ നടത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 24 ശതമാനത്തിന്‍റെ റെക്കോർഡ് വളർച്ച കൈവരിക്കാൻ കമ്പനിക്ക് സാധിച്ചു. എന്താണ് വളർച്ചയുടെ പിന്നിലെ കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും വിശദമായി പരിശോധിക്കാം.

മൾട്ടിബാഗർ ഓഹരി

ഒരു മാസത്തിനിടെ 48.71 ശതമാനത്തിന്‍റെ വളർച്ചയാണ് എൻഎസ്ഇയിൽ മോയിൽ ലിമിറ്റഡ് നേടിയത്. ആറ് മാസത്തിനിടെ 84 ശതമാനം നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 167.73 ശതമാനം ലാഭത്തോടെ മൾട്ടിബാഗർ ഓഹരിയാകാനും കമ്പനിക്ക് സാധിച്ചു.

മാർച്ച് മാസത്തിൽ മാത്രം 61 ശതമാനം ലാഭമാണ് ഓഹരി നിക്ഷേപകർക്ക് നൽകിയത്. ഏപ്രിലിൽ ഇതുവരെ, ഓഹരികൾ 50 ശതമാനത്തിലധികം ഉയർന്നു, ഇത് ലിസ്റ്റിംഗിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ കുതിപ്പാണ്. 417.25 രൂപയാണ് മോയിൽ ലിമിറ്റഡിന്‍റെ നിലവിലെ ഓഹരി വില. 443 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 149 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.

ഏപ്രിൽ മാസം നേടിയത് 50% വളർച്ച, ഈ ഓഹരി പുലിയാണ്

കുതിപ്പിന് പിന്നിലെ കാരണം

മാംഗനീസ് അയിരിൻ്റെ ഉയർന്ന വിലയും അതിൻ്റെ ശക്തമായ വിൽപ്പനയും ഉൽപാദന കണക്കുകളുമാണ് കമ്പനിയുടെ കുതിപ്പിന് പിന്നിലെ കാരണം. ഈ മാസം ആദ്യം, കമ്പനി വിവിധ ഗ്രേഡുകളിലുള്ള മാംഗനീസ് അയിര്, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വില പരിഷ്കരണം നടപ്പാക്കി. 3 മുതൽ 6 ശതമാനം വരെ വിലയാണ് വർധിപ്പിച്ചത്. 2024 സാമ്പത്തിക വർഷത്തിൽ 17.56 ടൺ മാംഗനീസ് അയിരാണ് കമ്പനി ഉൽപ്പാദിപ്പിച്ചത്. 2007-08 സാമ്പത്തിക വർഷത്തിൽ സ്ഥാപിച്ച 13.64 ലക്ഷം ടൺ എന്ന മുൻകാല റെക്കോഡ് മറികടക്കാനും കമ്പനിക്ക് സാധിച്ചു.

അതോടൊപ്പം തന്നെ ഉയർന്ന ഇലക്‌ട്രോലൈറ്റിക് മാംഗനീസ് ഡയോക്‌സൈഡിൻ്റെ ഉത്പാദനത്തിലും വലിയ മുന്നേറ്റമുണ്ടാക്കാൻ മോയിലിന് സാധിച്ചിട്ടുണ്ട്. 1413 ടൺ ഇലക്‌ട്രോലൈറ്റിക് മാംഗനീസ് ഡയോക്‌സൈഡാണ് കമ്പനി ഇത്തവണ ഉൽപ്പാദിപ്പിച്ചത്. അത് 26 ശതമാനത്തിന്‍റെ വർധനവ് സൂചിപ്പിക്കുന്നു.

മോയില്‍ ലിമിറ്റഡ്

രാജ്യത്തെ ഏറ്റവും വലിയ മാംഗനീസ് അയിര് ഉത്പാദകരാണ് മോയില്‍ ലിമിറ്റഡ്. കമ്പനിക്ക് കീഴിൽ 10 ഖനികള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ ആറെണ്ണം മഹാരാഷ്ട്രയിലും നാലെണ്ണം മധ്യപ്രദേശിലുമാണ്. കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദനവുമുണ്ട്. കമ്പനിക്ക് 46% വിപണി വിഹിതമുണ്ട്, കൂടാതെ വിപുലമായ കരുതൽ ശേഖരവുമുണ്ട്. കമ്പനിയുടെ 2023 വാർഷിക റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ മൊത്തം 503 ദശലക്ഷം ടണ്ണിൽ ഏകദേശം 101 ദശലക്ഷം ടൺ മാംഗനീസ് അയിര് വിഭവങ്ങൾ മോയിലിന്‍റെ കൈവശമാണ്.

ഏപ്രിൽ മാസം നേടിയത് 50% വളർച്ച, ഈ ഓഹരി പുലിയാണ്

വരുമാനത്തിൽ വർധനവ്

2024 സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസത്തെ പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 1,033.55 കോടി രൂപയാണ്. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13% വർദ്ധനവ് രേഖപ്പെടുത്തുന്നു. ഈ കാലയളവിൽ, 203 കോടി രൂപ നികുതിക്ക് ശേഷമുള്ള ലാഭവും കമ്പനി റിപ്പോർട്ട് ചെയ്തു. ഇത് 2023 സാമ്പത്തിക വർഷത്തിലെ അതേ കാലയളവിൽ 170 കോടി രൂപയായിരുന്നു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X