അടുത്ത ആഴ്ച ഐപിഒ ചാകര... കുറഞ്ഞ വിലയിൽ വാങ്ങാം; നേട്ടമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

മെഡി അസിസ്റ്റ് ഹെൽത്ത്‌കെയർ, എപാക്ക് ഡ്യൂറബിൾസ് തുടങ്ങിയ പ്രമുഖ എൻട്രികൾ ഉൾക്കൊള്ളുന്ന ഏഴ് പ്രാരംഭ പബ്ലിക് ഓഫറുകളുടെ (ഐപിഒ) സമാരംഭത്തിനാണ് കഴിഞ്ഞ ആഴ്ച വിപണി സാക്ഷ്യം വഹിച്ചത്. മെഡി അസിസ്റ്റ് ഹെൽത്ത്‌കെയറിന്റെ പബ്ലിക് ഓഫറിന് കൂടുതൽ സബ്‌സ്‌ക്രിപ്‌ൻ ലഭിച്ചു. കമ്പനി ജനുവരി 23-ന് ലിസ്റ്റിംഗിനായി തയ്യാറെടുക്കുകയാണ്. എപാക്ക് ഡ്യൂറബിൾസിന്റെ ഐപിഒ ജനുവരി 19-ന് ആരംഭിച്ചു. താൽപ്പര്യമുള്ള നിക്ഷേപകർക്ക് ജനുവരി 23 വരെ ബിഡ്ഡിംഗ് ലഭ്യമാണ്. വരുന്ന ആഴ്ചയും ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് മാർക്കറ്റ് (ഐപിഒ) തിരക്കിലാണ്. ഒരു മെയിൻബോർഡും അഞ്ച് ചെറുകിട-ഇടത്തരം എന്റർപ്രൈസ് ഐ‌പി‌ഒകൾ ഉൾപ്പെടെയുള്ളവ മാർക്കറ്റിലെത്തും. അടുത്ത ആഴ്ച വരാനിരിക്കുന്ന ഐപിഒളുടെ വിവരങ്ങൾ പരിശോധിക്കാം.

നോവ അഗ്രിടെക് ഐപിഒ

നോവ അഗ്രിടെക് ഐപിഒ 2024 ജനുവരി 23-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 2024 ജനുവരി 25-ന് അവസാനിക്കുകയും ചെയ്യും. ഇഷ്യുവിനായി ഒരു ഷെയറിന് 39 മുതൽ 41 രൂപ വരെയാണ് കമ്പനി പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒയിൽ 112 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും കമ്പനിയുടെ 11.9 ശതമാനം ഓഹരി ഉടമയായ നൂതലപതി വെങ്കിടസുബ്ബറാവു എന്ന ഷെയർഹോൾഡറുടെ 77.58 ലക്ഷം ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിൽ ഘടകവും ഉൾപ്പെടുന്നു. കീനോട്ട് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും ബജാജ് ക്യാപിറ്റൽ ലിമിറ്റഡും നോവ അഗ്രിടെക് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരാണ്, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.

അടുത്ത ആഴ്ച ഐപിഒ ചാകര... കുറഞ്ഞ വിലയിൽ വാങ്ങാം; നേട്ടമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പുതിയ ഇഷ്യൂവിൽ നിന്നുള്ള വരുമാനം 14.20 കോടി രൂപ അതിന്റെ അനുബന്ധ സ്ഥാപനമായ നോവ അഗ്രി സയൻസസിൽ പുതിയ ഫോർമുലേഷൻ പ്ലാന്റ് സ്ഥാപിക്കുന്നതിനും 10.49 കോടി രൂപ നോവ അഗ്രിടെക്കിന്റെ മൂലധന ചെലവുകൾക്കും നിലവിലുള്ള ഫോർമുലേഷൻ പ്ലാന്റിന്റെ വിപുലീകരണത്തിനുമായി വിനിയോഗിക്കും.

ഇപാക്ക് ഡ്യൂറബിൾ ഐപിഒ

ഇപാക്ക് ഡ്യൂറബിൾ ഐപിഒ ബിഡ്ഡിംഗ് ജനുവരി 19-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. 2024 ജനുവരി 24-ന് അവസാനിക്കും. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 218 രൂപ മുതല്‍ 230 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 65 ഓഹരികള്‍ക്കും തുടര്‍ന്ന് 65 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഡിഎഎം ക്യാപിറ്റല്‍ അഡ്വൈസേഴ്‌സ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

ബ്രിസ്ക് ടെക്നോവിഷൻ ഐപിഒ

ബ്രിസ്ക് ടെക്നോവിഷൻ ഐപിഒ ജനുവരി 23-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 2024 ജനുവരി 25-ന് അവസാനിക്കുകയും ചെയ്യും. പ്രൈസ് ബാൻഡ് ഒന്നിന് 156 രൂപയായാണ് സജ്ജീകരിച്ചിരിക്കുന്നത്. ഐപിഒ ലോട്ട് സൈസിൽ 800 ഷെയറുകൾ അടങ്ങിയിരിക്കുന്നു. നിക്ഷേപകർക്ക് കുറഞ്ഞത് 800 ഷെയറുകളിലേക്കും അതിന്റെ ഗുണിതങ്ങളിലേക്കും ലേലം വിളിക്കാം. ബ്രിസ്ക് ടെക്നോവിഷൻ ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ സൺ ക്യാപിറ്റൽ അഡൈ്വസറി സർവീസസ് (പി) ലിമിറ്റഡാണ്, ഇഷ്യുവിന്റെ രജിസ്ട്രാർ കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ്. ബ്രിസ്ക് ടെക്നോവിഷൻ ഐപിഒയുടെ മാർക്കറ്റ് മേക്കർ എൻഎൻഎം സെക്യൂരിറ്റീസ് ആണ്.

ഫോൺബോക്സ് റീട്ടെയിൽ ഐപിഒ

ജനുവരി 24-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 2024 ജനുവരി 29-ന് അവസാനിക്കുകയും ചെയ്യും. പ്രൈസ് ബാൻഡ് ഒരു ഷെയറിന് 66 രൂപ മുതൽ 70 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ആപ്ലിക്കേഷന്റെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 2000 ഷെയറുകളാണ്. ഫോൺബുക്ക് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ ബീലൈൻ ക്യാപിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ്, ഇഷ്യുവിന്റെ രജിസ്ട്രാർ കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ്.

ഡെലാപ്ലെക്സ് ലിമിറ്റഡ് ഐപിഒ

ജനുവരി 24-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും ജനുവരി 29-ന് അവസാനിക്കുകയും ചെയ്യുന്നു. 46.08 കോടിയുടെ ഒരു ബുക്ക് ബിൽറ്റ് ഇഷ്യുവാണിത്. പ്രൈസ് ബാൻഡ് ഒരു ഷെയറിന് 186 രൂപ മുതൽ 192 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ആപ്ലിക്കേഷന്റെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 600 ഷെയറുകളാണ്. ശ്രേണി ഷെയേഴ്‌സ് ലിമിറ്റഡാണ് ഡെലാപ്ലെക്‌സ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ. അതേസമയം ബിഗ്‌ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.

ഹർഷ്ദീപ് ഹോർട്ടിക്കോ ലിമിറ്റഡ് ഐപിഒ

ഹർഷ്ദീപ് ഹോർട്ടിക്കോ ഐപിഒ 2024 ജനുവരി 25-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 2024 ജനുവരി 30-ന് അവസാനിക്കുകയും ചെയ്യുന്നു. 19.09 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണിത്. പ്രൈസ് ബാൻഡ് ഒരു ഷെയറിന് 42 രൂപ മുതൽ 45 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ആപ്ലിക്കേഷന്റെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 3000 ഷെയറുകളാണ്. ഹർഷ്ദീപ് ഹോർട്ടിക്കോ ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ ഹെം സെക്യൂരിറ്റീസ് ലിമിറ്റഡാണ്, അതേസമയം ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ. ഹർഷ്ദീപ് ഹോർട്ടിക്കോ ഐപിഒയുടെ മാർക്കറ്റ് മേക്കർ ഹെം ഫിൻലീസാണ്.

ക്വാളിടെക് ലാബ്സ് ലിമിറ്റഡ് ഐപിഒ, യൂഫോറിയ ഇൻഫോടെക് ഇന്ത്യ ലിമിറ്റഡ് ഐപിഒ, കോൺസ്റ്റലെക് എൻജിനീയേഴ്സ് ലിമിറ്റഡ് ഐപിഒ, അഡിക്റ്റീവ് ലേണിംഗ് ടെക്നോളജി ലിമിറ്റഡ് ഐപിഒ എന്നിവയും സബ്സ്ക്രിപ്ഷനായി അടുത്ത ആഴ്ച തുറക്കും.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X