കഴിഞ്ഞ മാസത്തിൽ മികച്ച ലിസ്റ്റിങ് നടത്തിയ ഓഹരിയാണ് എൽജി ഇലക്ട്രോണിക്സ് ഇന്ത്യ. ഒക്ടോബർ 14 ന് ലിസ്റ്റ് 50.44 ശതമാനം പ്രീമിയത്തിലാണ് ഓഹരി ലിസ്റ്റ് ചെയ്തത്. 1140 രൂപ ഐപിഒ വില നിശ്ചയിച്ചിരുന്ന ഓഹരി നിക്ഷേപകരുടെ കയ്യിലെത്തിയത് 1,715 രൂപയ്ക്ക്. എന്നാൽ നിലവിൽ ലിസ്റ്റിങ് വിലയേക്കാൾ നാലു ശതമാനം ഇടിവിലാണ് ഓഹരി.
അഞ്ചു ദിവസത്തിനിടെ രണ്ടു ശതമാനത്തോളമാണ് ഓഹരി വിലയിൽ ഇടിവ് നേരിട്ടത്. ഇനി ഓഹരി മുന്നേറുമോ? ഓഹരിയിൽ ലാഭസാധ്യത മുന്നോട്ട് വെയ്ക്കുകയാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ.

എൽജി ഇന്ത്യ പാദഫലം
സെപ്റ്റംബർ പാദഫലം ഓഹരിയുടെ ഇടിവിന് കാരണങ്ങളിലൊന്നാണ്. ദുർബലമായ പാദഫലമാണ് കമ്പനി പുറത്തുവിട്ടത്. വരുമാനം ഒരു ശതമാനം ഉയർന്ന് 6,170 കോടി രൂപയിലേക്ക് എത്തിയെങ്കിലും ലാഭകണക്കുകളിൽ കമ്പനിക്ക് അടിതെറ്റി. നികുതിക്കും മറ്റു ചെലവുകൾക്കും മുൻപുള്ള വരുമാനമായ എബിറ്റ്ഡ 28 ശതമാനം ഇടിഞ്ഞ് 550 കോടി രൂപയായി.
നികുതിക്ക് ശേഷമുള്ള വരുമാനം 27 ശതമാനം ഇടിഞ്ഞ് 390 കോടിയിലുമെത്തി. ഹോം അപ്ലെയൻസ് വിഭാഗത്തിൽ നിന്നും എയർ സൊല്യൂഷൻ വിഭാഗത്തിൽ നിന്നുമുള്ള വരുമാനം ചെറിയരീതയിൽ ഇടിഞ്ഞു. 3948 കോടി രൂപ. ഹോം എന്റർടെയിൻമെന്റ് വിഭാഗത്തിൽ നിന്നുമുള്ള വരുമാനം 2226 കോടി രൂപയായി മുന്നേറി.
ഓഹരി കുതിക്കും
മികച്ച ലിസ്റ്റിങിന് ശേഷമുള്ള ആദ്യ പാദഫലം തന്നെ ദുർബലമായ കമ്പനിയിൽ പ്രതീക്ഷ പറയുകയാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ. പ്രവർത്തന ചെലവുകളാണ് പാദഫലം മോശമാകാൻ കാരണം എന്നാണ് ബ്രോക്കറേജ് പറയുന്നത്.
സ്ഥിരം ചെലവുകൾക്കൊപ്പം ഉത്പ്പന്നങ്ങളുടെ വിലയും റീസൈക്ലിങ് ചെലവുകളിലുണ്ടായ വർധനവുമാണ് കമ്പനിക്ക് തിരിച്ചടിയായതെന്നാണ് മോത്തിലാൽ ഒസ്വാളിന്റെ റിപ്പോർട്ട്. ദുർബലമായ പാദഫലമാണ് കമ്പനി പറത്തുവിട്ടതെങ്കിലും കമ്പനി ലാഭക്ഷമത തിരികെ കൊണ്ടുവരുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്.
1890 രൂപ വരെ കുതിക്കാം
ഓഹരിക്ക് 1890 രൂപയാണ് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില. തിങ്കളാഴ്ചയിലെ ക്ലോസിങ് വിലയായ 1624 രൂപയിൽ നിന്നും 17 ശതമാനം നേട്ടമാണ് ഇത് കാണിക്കുന്നത്. കമ്പനി വരാനിരിക്കുന്ന പാദങ്ങളിൽ തിരിച്ചുവരവ് നടത്തും എന്നാണ് ബ്രോക്കറേജ് പറയുന്നത്.
നിലവിൽ ഓഹരിയുടെ പിഇ അനുപാതം 2027 സാമ്പത്തിക വർഷത്തെ വിലയിരുത്തലിന്റെ 45 മടങ്ങിലും 2028 ന്റെ 38 മടങ്ങിലുമാണ്. 2028 ൽ കമ്പനിയുടെ പിഇ ഇനുപാതം 45 മടങ്ങിലെത്താം എന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. ഇതുപ്രകാരമാണ് 1890 രൂപ ലക്ഷ്യവില കണക്കാക്കുന്നത്.
നേട്ടത്തിന് കാരണം
കൂടുതൽ പ്രാദേശികവത്കരണം, പ്രവർത്തനക്ഷമ വർധിപ്പിക്കൽ, പ്രീമിയം ഉത്പ്പന്നങ്ങളിൽ വിഹിതം വർധിപ്പിക്കൽ എന്നിവ കമ്പനിക്ക് നേട്ടമാകും എന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. കമ്പനി സ്ഥിരം ഉപഭോക്താക്കൾക്കുള്ള പതിവ് ഉത്പ്പന്നങ്ങളും പ്രത്യേക ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പ്രീമിയം ഉത്പ്പന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്.
ആഭ്യന്തര വിപണിയിൽ നിന്നും ഘടകങ്ങൾ കമ്പനി ലഭ്യമാക്കും. ബി-2ബി വിപണിയിലേക്കും കയറ്റുമതിയും ലക്ഷ്യമിട്ടുള്ള നീക്കങ്ങളും കമ്പനിക്ക് 2027/28 സാമ്പത്തിക വർഷത്തിലായി കമ്പനി പ്രവർത്തന ലാഭ മാർജിൻ മെച്ചപ്പെടുത്താൻ സഹായിക്കും എന്നാണ് ബ്രോക്കറേജ് റിപ്പോർട്ട്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
