പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്നതാണ് ലക്ഷ്മൺ ദാസ് മിത്തൽ എന്ന ഡൽഹികാരന്റെ ജീവിതം. എൽഐസി ഏജന്റായി ജീവിതം തുടങ്ങി 60-ാം വയസിൽ എൽഐസിയിൽ നിന്ന് വിരമിച്ച ശേഷം ബിസിനസ് ആരംഭിച്ച് വിജയിപ്പിച്ചെടുത്ത ജീവിതമാണ് ലക്ഷ്മൺ ദാസിന്റേത്. രാജ്യത്തെ മൂന്നാമത്തെ വലിയ ട്രാക്ടർ കമ്പനിയായ സൊണാലിക ഗ്രൂപ്പിനെ അദ്ദേഹം മെരുക്കിയെടുക്കുന്നത് തന്റെ 60 വയസിന് ശേഷമാണ്.
ഫോബ്സിന്റെ ഇന്ത്യൻ സമ്പന്നരുടെ പട്ടിക തിരഞ്ഞാൽ അംബാനിക്കും അദാനിക്കും താഴെ 82-ാം സ്ഥാനത്താണ് ഇദ്ദേഹം. 2.5 ബില്യൺ അമേരിക്കൻ ഡോളർ ആസ്തിയാണ് ലക്ഷ്മൺ ദാസ് മിത്തലിനുള്ളത്. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ കോടീശ്വരനും 92 വയസ് കഴിഞ്ഞ ലക്ഷ്മൺ ദാസാണ്. അദ്ദേഹത്തിന്റെ ജീവിത കഥ നോക്കാം.

എൽഐസി ഏജന്റ്
1931 ൽ ഡൽഹിയിൽ ജനിച്ചു വളർന്ന അദ്ദേഹം പഞ്ചാബ് സർവകാലാശലയിൽ നിന്നാണ് പഠനം പൂർത്തിയാക്കുന്നത്. ഉറുദു, ഇംഗ്ലീഷ് എന്നിവയിൽ ബിരുദാനന്തര ബിരുദധാരിയാണ് ലക്ഷ്ൺ ദാസ്. പഠന ശേഷം 1955 ൽ 1955-ൽ ലക്ഷ്മൺ ദാസ് മിത്തൽ എൽഐസി ഏജന്റായാണ് തന്റെ കരിയർ ആരംഭിക്കുന്നത്. ജോലിയിൽ നിന്ന്നിക്ഷേപത്തിന്റെയും സമ്പാദ്യത്തിന്റെയും പ്രധാന്യം മനസിലാക്കിയ അദ്ദേഹം പണം നിക്ഷേപിച്ചു.
ജോലിയിൽ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ചാണ് കാർഷിക യന്ത്രങ്ങൾ വില്പന നടത്തുന്ന ബിസിനസിലേക്ക് ലക്ഷ്മൺ ദാസ് തിരിയുന്നത്. എന്നാൽ ഇത് വലിയതോതിൽ വിജയിച്ചില്ല. ബിസിനസ് തകരുകയും അദ്ദേഹം പാപ്പരാവുകയും ചെയ്തു. കയ്യിലെ നിക്ഷേപമെല്ലാ നഷ്ടമായ അദ്ദേഹം രണ്ടാമത്തെ ശ്രമത്തിലാണ് സൊണാലിക ഗ്രൂപ്പ് കെട്ടിപടുത്തുന്നത്.

സൊണാലിക ഗ്രൂപ്പ് തുടങ്ങുന്നു
1990-ൽ 60-ാം വയസിൽ എൽഐസിയിലെ ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം തന്റെ ബിസിനസ് സ്വപ്നങ്ങൾ വീണ്ടും പൊടിതട്ടിയെടുത്തത്. 1996 ൽ ജലന്തറിലാണ് സൊണാലിക ട്രാക്ടേഴ്സ് രൂപം കൊണ്ടത്.
ഇന്ന് പഞ്ചാബിലെ ഹോഷിയാർപൂരിൽ സൊണാലിക ട്രാക്ടറിന് വലിയ നിർമാണ പ്ലാന്റുണ്ട്. ഇന്ത്യയെ കൂടാതെ അഞ്ച് വ്യത്യസ്ത രാജ്യങ്ങളിലും പ്ലാന്റുകളുണ്ട്. വിപണി വിഹിതമനുസരിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ട്രാക്ടർ നിർമാതാക്കളാണ് സൊണാലിക ഗ്രൂപ്പ്.
മുൻനിര കയറ്റുമതി കമ്പനി
രാജ്യത്തെ ഏറ്റവും വലിയ ട്രാക്ടർ കയറ്റുമതി കമ്പനിയായ സൊണാലിക ഗ്രൂപ്പ് 120-ലധികം രാജ്യങ്ങളിലേക്ക് ട്രാക്ടറുകൾ കയറ്റുമതി ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ 5 ട്രാക്ടർ നിർമാണ കമ്പനകളിൽ ഒന്നാണ് ഇന്ന് സൊണാലിക ഗ്രൂപ്പ്.
നിലവിൽ പ്രതിവർഷം 70,000 ട്രാക്ടറുകളാണ് കമ്പനി വിൽക്കുന്നത്.കൂടാതെ 70 വ്യത്യസ്ത രാജ്യങ്ങളിലേക്ക് പതിവായി 12,000 യൂണിറ്റുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. ജാപ്പനീസ് കമ്പനിയായ യാൻമറിന് സൊണാലിക ട്രാക്ടറിൽ 30 ശതമാനം ഓഹരിയുണ്ട്.
92 വയസായ ലക്ഷ്മൺ മീത്തൽ ബിസിനസ് പ്രവർത്തനങ്ങൾ മക്കൾക്ക് കൈമാറി. ഇന്ന് ലക്ഷ്മൺ ദാസിന്റെ മക്കളായ അമൃത് സാഗർ, ദീപക്, കൊച്ചുമക്കളായ രാമൻ, സുശാന്ത്, രാഹുൽ എന്നിവരാണ് ബിസിനസ് മുന്നോട്ട് കൊണ്ടു പോകുന്നത്.
ഫോർബ്സ് പട്ടിക
2023 ലെ ഫോബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇത്തവണ ഇന്ത്യക്കാരുടെ എണ്ണം റെക്കോർഡാണ്. പട്ടികയിൽ 169 ഇന്ത്യക്കാരുണുള്ളത്. 2022 ൽ ഇത് 166 പേരായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യക്കാരുടെ മൊത്തം സമ്പത്തിൽ ഇടിവാണ്. 2022 ൽ 750 ബില്യൺ ഡോളറായിരുന്ന ഇന്ത്യക്കാരുടെ വരുമാനം 10 ശതമാനം കുറഞ്ഞ് 675 ബില്യൺ ഡോളറായി.
ഇന്ത്യക്കാരുടെ പട്ടികയിലും ഏഷ്യക്കാരുടെ പട്ടികയിലും റിലയൻസ് മേധാവി മുകേഷ് അംബാനിയാണ് മുന്നിൽ. ലോകത്ത് ഒമ്പതാമത്തെ ധനികനാണ് അംബാനി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
