2022 മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) പുറത്തുവിട്ടു. ജനുവരി - മാര്‍ച്ച് കാലയളവില്‍ 2,371 കോടി രൂപയാണ് കമ്പനി അറ്റാദായം കണ്ടെത്തിയത്. 2021 മാര്‍ച്ചിലെ കണക്കുകളുമായി വെച്ചുനോക്കുമ്പോള്‍ 18 ശതമാനം ഇടിവ് അറ്റാദായത്തില്‍ കാണാം. മുന്‍വര്‍ഷം അറ്റാദായം 2,893.49 കോടി രൂപയായിരുന്നു.
ഇതേസമയം, നാലാം പാദം എല്‍ഐസിയുടെ അറ്റ പ്രീമിയം വരുമാനം 18 ശതമാനം കൂടി 1.43 ലക്ഷം കോടി രൂപയായി. മാര്‍ച്ച് പാദത്തിലെ ഫലപ്രഖ്യാപനത്തിനൊപ്പം ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 1.50 രൂപ വീതം ലാഭവിഹിതം നല്‍കാനാണ് ബോര്‍ഡ് സമിതിയുടെ ശുപാര്‍ശ.
പാദഫലം മുന്‍നിര്‍ത്തി തിങ്കളാഴ്ച്ച നേട്ടത്തിലാണ് എല്‍ഐസി ഓഹരികള്‍ വിപണിയില്‍ തിരശ്ശീലയിട്ടത്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനിയുടെ ഓഹരി വില 1.81 ശതമാനം മുന്നേറി; ക്ലോസ് ചെയ്ത വില 836.50. വെള്ളിയാഴ്ച്ച 821.60 രൂപയില്‍ വ്യാപാരം നിര്‍ത്തിയ കമ്പനി പുതിയ വാരം 829.90 രൂപയിലാണ് ഇടപാടുകള്‍ ആരംഭിച്ചത്. തിങ്കളാഴ്ച്ച അവസാന മണി മുഴങ്ങുന്നതിന് തൊട്ടുമുന്‍പ് 841.40 രൂപ വരെയ്ക്കും ഉയരാന്‍ സ്റ്റോക്കിന് കഴിഞ്ഞിരുന്നു.
ഐപിഓ വിലയെക്കാളും 15 ശതമാനം താഴ്ച്ചയിലാണ് എല്‍ഐസി ഓഹരികള്‍ ഇപ്പോഴുള്ളത്. ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പ്പനകളില് ഒന്നായിരുന്നു എല്‍ഐസിയുടേത്. ഐപിഓ കാലത്ത് മൂന്നു മടങ്ങ് സബ്സ്ക്രിപ്ഷന് എല്‍ഐസി കയ്യടക്കുകയുണ്ടായി. പ്രധാനമായും ചെറുകിട, സ്ഥാപന നിക്ഷേപകരാണ് എല്‍ഐസി ഐപിഓയില്‍ താത്പര്യം പ്രകടിപ്പിച്ചത്. ഇതേസമയം, വിദേശ നിക്ഷേപകര്‍ എല്‍ഐസി ഐപിഓയില്‍ പങ്കെടുക്കാന്‍ കാര്യമായ ആവേശം കാട്ടിയില്ല.
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ എല്‍ഐസിയുടെ 22.13 കോടി ഓഹരികളാണ് കേന്ദ്രം കൈമാറിയത് (3.5 ശതമാനം ഓഹരി പങ്കാളിത്തം). തുടര്‍ന്ന് മെയ് 17 -ന് കമ്പനി വിപണിയില്‍ അരങ്ങേറി. 949 രൂപ ഇഷ്യു വിലയില്‍ തലയുയര്‍ത്തിയ എല്‍ഐസി ഓഹരികള്‍ 920 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 801.55 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഇതുവരെ സാക്ഷിയാണ്.
വിദേശ ബ്രോക്കറേജായ മക്വാറി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയില്‍ 1,000 രൂപയുടെ ടാര്‍ഗറ്റ് വില നിര്‍ദേശിക്കുന്നുണ്ട്. 'ന്യൂട്രല്‍' റേറ്റിങ്ങാണ് സ്റ്റോക്കില്‍ ഇവര്‍ നല്‍കുന്നതും. ഡിവിഡന്റ് പോലുള്ള ആനുകൂല്യങ്ങളില്ലാത്ത 'നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്' പോളിസി ഉത്പന്നങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ എല്‍ഐസി. നിലവില്‍ പോര്‍ട്ട്ഫോളിയോയുടെ 6 ശതമാനത്തോളം മാത്രമേ ഇത്തരം 'നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്' പോളിസികള്‍ സംഭാവന ചെയ്യുന്നുള്ളൂ.
ഇതേസമയം, ഉയര്‍ന്ന മാര്‍ജിനുള്ള 'നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്' പോളിസികള്‍ പൊടുന്നനെ വില്‍ക്കുക എല്‍ഐസിക്ക് എളുപ്പമായിരിക്കില്ല, മക്വാറി വിലയിരുത്തുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications