ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലേക്ക് കുതിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. കഴിഞ്ഞ ദിവസങ്ങളിൽ അതിന്‍റെ ആദ്യ സൂചനകളാണ് നമ്മൾ കണ്ടത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം 416 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 420 ലക്ഷം കോടി രൂപയായി വ്യാഴാഴ്ച ഉയരുകയും ചെയ്തു. വരും ദിവസങ്ങളിലും സമാന മുന്നേറ്റം തുടരുമോ എന്നാണ് നിക്ഷേപകരുടെ ആകാംഷ.
ഇപ്പോൾ ഓഹരി വാങ്ങാൻ ഉദ്ദേശിക്കുന്നവരാണ് നിങ്ങളെങ്കിൽ ഒരു അടിപൊളി പെന്നി ഓഹരിയെ പരിജയപ്പെടുത്തിത്തരാം. പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയുള്ള എഫ്എംസിജി കമ്പനിയായ ഇൻ്റഗ്ര എസെൻഷ്യ ആണ് ആ ഓഹരി. ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം.
300 ശതമാനം നേട്ടം
ഭക്ഷണം, വസ്ത്രം, അടിസ്ഥാന സൗകര്യങ്ങൾ, ഊർജം തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇൻ്റഗ്ര എസെൻഷ്യ. ബിഎസ്ഇയിൽ 0.27 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 3.65 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. 2024-ൽ ഇതുവരെ 1.35 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേസമയം 8.31 ശതമാനം മുന്നേറ്റം കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
ഓഹരി രണ്ട് വർഷത്തിനിടെ 300 ശതമാനവും മൂന്ന് വർഷത്തിനുള്ളിൽ 460 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 860 ശതമാനവും കുതിച്ചുയർന്നു. ബിഎസ്ഇ വെബ്സൈറ്റ് പ്രകാരം ഈ വർഷം ജനുവരിയിൽ 1:1 എന്ന അനുപാതത്തിൽ കമ്പനി ബോണസ് ഷെയറുകൾ ഇഷ്യൂ ചെയ്തിരുന്നു.

എൽഐസി പിന്തുണ
ഇൻ്റഗ്ര എസെൻഷ്യയെ എൽഐസി പിന്തുണയ്ക്കുന്നു. ട്രെൻഡ്‌ലൈനിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, കമ്പനിയിൽ എൽഐസിക്ക് 48,59,916 ഇക്വിറ്റി ഓഹരികൾ അഥവാ 1.06 ശതമാനം ഓഹരികൾ സ്വന്തമായുണ്ട്.
ഐടിസിയിൽ നിന്നും പുതിയ ഓർഡർ
ഐടിസിയിൽ നിന്ന് പുതിയ ഓർഡർ ഇൻ്റഗ്ര എസെൻഷ്യ ലിമിറ്റഡിന് ലഭിച്ചിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ഫയലിംഗിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഐടിസി ഗ്രൂപ്പിൻ്റെ അഗ്രി ഡിവിഷനിൽ നിന്ന് 500 മെട്രിക് ടൺ അരി വിതരണം ചെയ്യുന്നതിനുള്ള ഓർഡർ ഇൻ്റഗ്ര എസെൻഷ്യയ്ക്ക് ലഭിച്ചു. അടുത്ത 15 ദിവസത്തിനുള്ളിൽ ഓർഡർ സർവീസ് ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടുതൽ ഓർഡറുകൾ വരും ദിവസങ്ങളിൽ ഐടിസിയിൽ നിന്നും ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
കാർഷിക-ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയാണ് ഐടിസി അഗ്രോ ബിസിനസ്. നിലവിൽ ഭക്ഷ്യധാന്യങ്ങൾ, തീറ്റ ചേരുവകൾ, സംസ്കരിച്ച പഴങ്ങൾ, കാപ്പി, സമുദ്രോത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിലും ആഭ്യന്തര വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

എന്താണ് പെന്നി ഓഹരി..?
തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി ഓഹരികള്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ 100 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെ ഈ ഗണത്തിലാണ് കണക്കാക്കുന്നതെങ്കിലും 50 രൂപയില്‍ താഴെയുള്ളവയെ സൂചിപ്പിക്കാനാണ് പെന്നി ഓഹരിയെന്ന് പൊതുവെ ഉപയോഗിക്കാറുള്ളത്. അതേസമയം പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും ഓഹരി ഉടമകളുടെ എണ്ണവും താരതമ്യേന കുറവായിരിക്കും.
അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമൊക്കെ ഇത്തരം ഓഹരികളുടെ വിലയില്‍ വളരെ വേഗം പ്രതിഫലിക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വില ഉയരുകയും താഴുകയും ചെയ്യാറുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications