എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (എൽഐസിഎച്ച്എഫ്എൽ) 'പേ വെൻ യു സ്റ്റേ' എന്ന പേരിൽ പുതിയ ഭവന വായ്‌പ പദ്ധതി അവതരിപ്പിച്ചു. 2020 ഹോം ലോൺ ഓഫർ പ്രകാരം നിർമ്മാണം പൂർത്തിയാവുന്നതുവരെ വായ്‌പ തിരിച്ചടവ് ആവശ്യപ്പെടില്ല എന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. ഇനി 'റെഡി ടൂ മൂവ്' റെസിഡൻഷ്യൽ വീടുകളാണെങ്കിൽ ഈ ഓഫർ പ്രകാരം വായ്പക്കാർക്ക് ആറ് തുല്യമായ പ്രതിമാസ തവണ (ഇഎംഐ) ഇളവ് ലഭിക്കുകയും ചെയ്യും.
ഇതൊരു പരിമിത കാല ഓഫർ ആണെന്നും, 2020 ഫെബ്രുവരി 29 വരെ മാത്രമാണ് ഓഫർ ലഭിക്കുക എന്നും കമ്പനി വ്യക്തമാക്കി. നിർമ്മാണത്തിലിരിക്കുന്ന വീട് വാങ്ങുന്നതും ഒക്യുപേഷൻ സർട്ടിഫിക്കറ്റ് (ഒസി) ലഭിച്ച വീടുകളിലേക്ക് മാറാൻ തയ്യാറാകുന്നവർക്കുമാണ് ഈ ഓഫർ ഉപകരികരിക്കുക. റെഡി ടു മൂവ് വീടുകൾ വാങ്ങുന്നവരുടെ പ്രയോജനത്തിനായി, വായ്പ കാലയളവിൽ 6 ഇഎംഐകൾ വരെ എഴുതിത്തള്ളാൻ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.

അതായത് അഞ്ച്, പത്ത്, പതിനഞ്ച് വർഷത്തിന്റെ അവസാനത്തിൽ 2 ഇഎംഐ വീതമായിരിക്കും ഇളവ് ലഭിക്കുക. വായ്പയെടുക്കുന്നയാൾ കൃത്യമായി തിരിച്ചടച്ചാലും ആദ്യത്തെ 5 വർഷത്തേക്ക് പ്രീ-പേയ്‌മെന്റ് നടത്താതിരിക്കുകയും ചെയ്താൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. റിയൽ എസ്റ്റേറ്റ് മേഖലയെ ബൂസ്‌റ്റ് ചെയ്യുക, വീട് വാങ്ങുന്നവരെ സാമ്പത്തികമായി സഹായിക്കുക എന്നിവയാണ് എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എൽഐസിഎച്ച്എഫ്എൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
