ഓഹരി വിപണിയിലെ തുടക്കകാർക്ക് മികച്ച ഓഹരികൾ കണ്ടെത്താനുള്ള മാർഗമാണ് സ്ഥാപന നിക്ഷേപകരുടെ പോർട്ട്ഫോളിയോ. എൽഐസി പോലുള്ള ഇന്ത്യയിലെ ഭീമന്മാരായ നിക്ഷേപകർ മികച്ച വിലയിരുത്തലോടെ ദീർഘകാല കാഴ്ചപാടിലാകും കമ്പനികളിൽ നിക്ഷേപിക്കുക. മികച്ച ഫണ്ട് മാനേജർമാർ തിരഞ്ഞെടുത്ത ഓഹരികളിൽ നിലവിൽ എൻട്രി സാധ്യതയുണ്ടോ എന്ന് തിരഞ്ഞ് നിക്ഷേപിക്കാൻ സാധിക്കും. ഇത്തരത്തിൽ സെക്ടറൽ ശരാശരിയേക്കാൾ കുറഞ്ഞ പിഇ അനുപാതത്തിൽ വ്യാപാരം നടക്കുന്ന ഓഹരിയിൽ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ എൽഐസി നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഇതാ.

അമര രാജ എനർജി ആൻഡ് മൊബലിറ്റി
ഇന്ത്യയിലെ ബാറ്ററി കമ്പനികളിൽ മുൻനിരക്കാരായ അമര രാജ ഗ്രൂപ്പിന്റെ ഫ്ലാഗ് ഷിപ്പ് കമ്പനിയാണ് അമര രാജ എനർജി ആൻഡ് മൊബലിറ്റി. ഓട്ടോ മോട്ടീവ്, ഇൻഡസ്ട്രിയൽ ഉപയോഗത്തിനുള്ള ലിഡിയം-ആസിഡ് ബാറ്ററികളുടെ രാജ്യത്തെ വലിയ നിർമാതാക്കളാണ് കമ്പനി. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയ മുൻനിര വാഹന നിർമ്മാതാക്കളുടെ പ്രധാന വിതരണക്കാരാണ് ഇവർ.
ഓഹരി വിശദാംശം
17,053 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി നിലവിൽ 931 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. 2020 ഏപ്രിൽ മുതൽ 91 ശതമാനം റിട്ടേൺ നൽകിയ ഓഹരിയാണിത്. ഓഹരിയുടെ റിട്ടേൺ ഓണ‍് ക്യാപിറ്റൽ എംപ്ലോയിഡ് 16.8 ശതമാനവും റിട്ടേൺ ഓൺ ഇക്വിറ്റി 12.3 ശതമാനവുമാണ്. 425 രൂപയുടെ ബുക്ക് വാല്യുയുള്ള ഓഹരിക്ക് 1.13 ശതമാനം ഡിവിഡന്റ് യീൽഡുമുണ്ട്. കമ്പനിക്ക് കടബാധ്യതയില്ലെന്നതാണ് മറ്റൊരു നേട്ടം.
പിഇ അനുപാതം
ഓഹരിയുടെ പിഇ അടിസ്ഥാനിയുള്ള വാല്യുവേഷൻ മറ്റു കമ്പനികളേക്കാൾ കുറവാണെന്ന് കാണാം. ഓഹരിയുടെ നിലവിലെ പിഇ അനുപാതം 21.3 മടങ്ങാണ്. ഇത് സെക്ടറൽ ശരാശരിയായ 30 നേക്കാൾ താഴെയാണ്. കമ്പനി ഇതേ സെക്ടറിലെ മറ്റു കമ്പനികളേക്കാൾ അണ്ടർ വാല്യൂഡ് ആണെന്ന് കാണാം.
എൽഐസിക്ക് നിക്ഷേപം
എൽഐസി അതിന്റെ പെൻഷൻ ആൻഡ് ഗ്രൂപ്പ് ഫണ്ട് വഴി ഓഹരിയിൽ നിക്ഷേപിച്ചിട്ടുള്ളത്. 6.88 ശതമാനം വിഹിതമാണ് ഓഹരിയിൽ എൽഐസിക്കുള്ളത്. ജൂൺപാദത്തിൽ 6.31 ശതമാനമായിരുന്നു ഓഹരിയിൽ എൽഐസിയുടെ നിക്ഷേപം. ഇതാണ് വർധിപ്പിച്ചത്. എൽഐസി കൂടാതെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്കും ഓഹരിയിൽ നിക്ഷേപമുണ്ട്. ആകെ 16 ശതമാനത്തോളം ഓഹരികൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ കയ്യിലാണ്.
ഫ്രാങ്ക്ളിൻ ഇന്ത്യ സ്മോൾ കാപ് ഫണ്ട്, സുന്ദരം മ്യൂച്വൽ ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ സ്മോൾകാപ് ഇൻഡക്സ് ഫണ്ട് എന്നിവയ്ക്കും ഓഹരിയിൽ നിക്ഷേപമുണ്ട്.
സാമ്പത്തികം
2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനം വാർഷികാടിസ്ഥാനത്തിൽ എട്ടു ശതമാനം വർധിച്ച് 3,388 കോടി രൂപയായി. അറ്റാദായം 25 ശതമാനം വർധിച്ച് 302 കോടി രൂപയിലേക്ക് എത്തി.


Click it and Unblock the Notifications