ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി. പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയുടെ സ്വകാര്യവത്കരണം ഉടന്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വൈകാതെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് കമ്പനിയെത്തും. എന്നാല്‍ ഐപിഒയ്ക്ക് മുന്നോടിയായി എല്‍ഐസി നിറംകെടുകയാണ്. സംഭവമെന്തെന്നോ? കോവിഡിന് ശേഷം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍, പ്രത്യേകിച്ച് ബാങ്കുകള്‍ക്ക് കീഴിലുള്ളവ, എല്‍ഐസിയുടെ മാര്‍ക്കറ്റ് വിഹിതം പിടിച്ചെടുക്കുകയാണ്.
2020 ഒക്ടോബറിന് ശേഷം ഇതുവരെ 10 ശതമാനത്തോളം വിപണി വിഹിതം എല്‍ഐസിക്ക് നഷ്ടമായി. 2020 ഡിസംബര്‍ തൊട്ട് 2021 ഡിസംബര്‍ വരെയുള്ള കാലയളവില്‍ മാത്രം 8 ശതമാനം ആധിപത്യം കമ്പനി എതിരാളികള്‍ക്ക് കയ്യൊഴിഞ്ഞു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ഐആര്‍ഡിഎഐ) ഈ വിവരങ്ങള്‍ പുറത്തുവിടുന്നത്. 2020 ഡിസംബറിന് ശേഷം ഇതുവരെ കമ്പനിയുടെ പ്രീമിയം വരുമാനം 68.05 ശതമാനത്തില്‍ നിന്നും 61.4 ശതമാനമായി കുറഞ്ഞത് കാണാം.
2020 ജൂണ്‍ മുതലുള്ള ചിത്രമെടുക്കുകയാണെങ്കില്‍ മാര്‍ക്കറ്റ് വിഹിതത്തില്‍ 13 ശതമാനം നഷ്ടം എല്‍ഐസി രേഖപ്പെടുത്തുന്നു. 2020 ജൂണ്‍ കാലഘട്ടത്തില്‍ ഇന്‍ഷുറന്‍സ് വിപണിയുടെ നാലില്‍ മൂന്ന് വിഹിതം എല്‍ഐസിയുടെ പക്കല്‍ ഭദ്രമായിരുന്നു. 2021 ഫെബ്രുവരിയില്‍ സ്വകാര്യവത്കരണം പ്രഖ്യാപിച്ചതിന് ശേഷം പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയാത്തതാണ് കമ്പനിയുടെ പ്രധാന പരാജയം. ഇതിനൊപ്പം കോവിഡ് ക്ഷീണവും എല്‍ഐസിയുടെ നില പരുങ്ങലിലാക്കി.
2020 -ല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ തന്ത്രം മാറ്റിപ്പിടിക്കുന്നത് നാം കണ്ടിരുന്നു. നടപടികള്‍ ഡിജിറ്റലായി; ഏജന്റുമാരുടെ രീതികള്‍ മാറി. ബാങ്കുകളുമായി സഹകരിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ ബിസിനസ് മാര്‍ഗങ്ങള്‍ പൊളിച്ചെഴുതി. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന ഏജന്റുമാരെ ആശ്രയിച്ചാണ് എല്‍ഐസി ബിസിനസ് നടത്തുന്നത്. പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും പ്രീമിയമുകള്‍ പുതുക്കുന്നതിനുമെല്ലാം ഏജന്റ് ശൃഖലയെ മാത്രം എല്‍ഐസി ആശ്രയിച്ചു. അതുകൊണ്ട് കോവിഡ് കാലത്ത് പെട്ടെന്നുള്ള പരിണാമം കമ്പനിക്ക് സാധ്യമായില്ല.
ഐആര്‍ഡിഎഐ നല്കുന്ന വിവരം പ്രകാരം, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ അവസരം മുതലെടുത്ത് എല്‍ഐസിയുടെ മാര്‍ക്കറ്റ് വിഹിതം കവര്‍ന്നു. ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളാണ് കാര്യമായ നേട്ടം കൊയ്തതും. 2020 ജുണ് മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവുകൊണ്ട് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ മാര്‍ക്കറ്റ് വിഹിതം 6.2 ശതമാനത്തില്‍ നിന്നും 9.16 ശതമാനമായി വര്‍ധിച്ചു. എച്ച്ഡിഎഫ്സി സ്റ്റാന്‍ഡേര്‍ഡ് ലൈഫിന്റെ വിഹിതമാകട്ടെ 5.35 ശതമാനത്തില്‍ നിന്നും 8.38 ശതമാനമായി കൂടി.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് (3.04 ശതമാനത്തില്‍ നിന്നും 5 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ലൈഫ് (1.15 ശതമാനത്തില്‍ നിന്നും 1.8 ശതമാനം), പിഎന്‍ബി മെറ്റ് ലൈഫ് (0.48 ശതമാനത്തില്‍ നിന്നും 0.75 ശതമാനം) എന്നിവരും ചിത്രം മോശമാക്കിയില്ല.
പ്രീമിയം കളക്ഷനില്‍ സംഭവിക്കുന്ന ചോര്‍ച്ചയാണ് എല്‍ഐസിയുടെ മറ്റൊരു തലവേദന. പോളിസികളുടെ വില്‍പ്പനയ്ക്കും പ്രീമിയം കളക്ഷനുമായി 12 ലക്ഷം വരുന്ന ഏജന്റ് ശൃഖലയെയാണ് കമ്പനി പ്രധാനമായും ആശ്രയിക്കുന്നത്.
ഡിജിറ്റല്‍ ലോകത്ത് ശക്തമായി ചുവടുറപ്പിക്കാത്തിടത്തോളം കാലം എല്‍ഐസി തകര്‍ച്ച നേരിടുമെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ബാങ്കുകള്‍ വഴിയുള്ള ബിസിനസുകളെ കുറിച്ച് ആലോചിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ - ഡിസംബര്‍ കാലത്ത് 24 ഇന്‍ഷുറന്‍സ് കമ്പനികള്‍ ചേര്‍ന്ന് 2.05 ലക്ഷം കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് പിടിച്ചത്. എന്നാല്‍ മാര്‍ക്കറ്റില്‍ പുതിയ എതിരാളികള്‍ കടന്നുവരാതിരുന്നിട്ടും എല്‍ഐസിയുടെ വിപണി വിഹിതം താഴേക്ക് പോകുന്നത് ആശങ്കാജനകമാണ്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
