നിക്ഷേപകർക്ക് വലിയ പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത ഓഹരിയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. കഴിഞ്ഞ ആറ് മാസത്തിനിടെ 14 ശതമാനത്തോളം വളർച്ച നേടിയ പൊതുമേഖലാ ഓഹരി. കമ്പനിഓഗസ്റ്റ് 7 വ്യാഴാഴ്ച വിപണി സമയത്തിന് ശേഷം 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദഫലങ്ങൾ പുറത്ത് വിട്ടിരുന്നു. അതിന് പിന്നാലെ ബ്രോക്കരേജ് സ്ഥാപനങ്ങൾ ഓഹരിയിൽ പോസിറ്റീവാണ്. ഓഹരി വാങ്ങിയാൽ മികച്ച നേട്ടമുണ്ടാക്കാമെന്നാണ് ബ്രോക്കറേജകൾ പറയുന്നത്. നമുക്ക് വിശദമായി പരിശോധിക്കാം.
പാദഫലം
ആദ്യ പാദത്തിൽ എൽഐസി 10,987 കോടി രൂപയുടെ സ്റ്റാൻഡ്-എലോൺ അറ്റാദായത്തിൽ വാർഷികാടിസ്ഥാനത്തിൽ 5% വളർച്ച രേഖപ്പെടുത്തി. ഇതേ കാലയളവിൽ അറ്റ പ്രീമിയം വരുമാനം 5% വാർഷികാടിസ്ഥാനത്തിൽ വർദ്ധിച്ച് 1.19 ലക്ഷം കോടി രൂപയായി.വ്യക്തിഗത, ഗ്രൂപ്പ് ബിസിനസ് പ്രീമിയങ്ങളിലെ വർദ്ധനവാണ് അറ്റ പ്രീമിയം വരുമാന വളർച്ചയ്ക്ക് കാരണമായത്. വ്യക്തിഗത പ്രീമിയം വരുമാനം വർഷം തോറും 6% വർദ്ധിച്ച് 71,474 കോടി രൂപയായി, ഗ്രൂപ്പ് പ്രീമിയം വരുമാനം 2.46% വർദ്ധിച്ച് 47,726 കോടി രൂപയായി. എന്നിരുന്നാലും, വ്യക്തിഗത വിഭാഗത്തിൽ വിറ്റ പോളിസികളുടെ എണ്ണം 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 14.75% കുറഞ്ഞ് 30.39 ലക്ഷമായി.
കഴിഞ്ഞ സാമ്പത്തിക വർഷം ഇൻഷുറൻസ് കമ്പനി 48,151 കോടി രൂപയുടെ ലാഭം നേടി, മുൻ സാമ്പത്തിക വർഷം ഇത് 40,676 കോടി രൂപയായിരുന്നു, ഇത് 18 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഓഹരി വിപണിയിലെ പ്രകടനം
പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ എൽഐസി ഓഹരികൾ വെള്ളിയാഴ്ച ആദ്യസെഷനിൽ തന്നെ മികച്ച നേട്ടമുണ്ടാക്കി. അതോടെ ഓഹരി വില വീണ്ടും 900 രൂപയിക്ക് മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.2 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ഒരുമാസത്തിനിടെ 2 ശതമാനം നഷ്ടമാണ് എൽഐസിക്ക് സംഭവിച്ചത്. 1160 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
എൽഐസിയിൽ 'വാങ്ങുക' റേറ്റിംഗ് ബ്രോക്കറേജ് സ്ഥാപനമായ സിറ്റി നിലനിർത്തി. ടാർഗെറ്റ് വില 1320 രൂപയിൽ നിന്നും 1370 രൂപയാക്കി ബ്രോക്കറേജ് ഉയർത്തുകയും ചെയ്തിട്ടുണ്ട്. മികച്ച ബിസിനസ്സ് ഗുണനിലവാരവും ഏജൻസി ചാനലിലെ പോസിറ്റീവ് സംഭവവികാസങ്ങളും ബ്രോക്കറേജ് ചൂണ്ടിക്കാട്ടി. ബ്രോക്കറേജ് സ്ഥാപനമായ മക്വാരി എൽഐസി ഓഹരിയിൽ പോസിറ്റീവാണ്. 1215 രൂപയാണ് ടാർഗെറ്റ് വില. ഇത് ഓഹരിയുടെ എക്കാലത്തെയും ഉയർന്ന വിലയായ 1,222 രൂപയ്ക്ക് അടുത്താണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
റിപ്പോർട്ട് ചെയ്യപ്പെട്ട കമ്പനിയുടെ ജൂൺ പാദ ഫലങ്ങൾക്ക് ശേഷം, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ ഓഹരികൾ നിലവിലെ നിലവാരത്തിൽ നിന്ന് 55 ശതമാനം ഉയരാൻ സാധ്യതയുണ്ടെന്ന് കമ്പനിയെ നിരീക്ഷിക്കുന്ന വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.എൽഐസിയിൽ കവറേജ് ഉള്ള 22 വിശകലന വിദഗ്ധരിൽ 17 പേർ ഓഹരി ങ്ങാൻ ശുപാർശ ചെയ്യുന്നു. നാല് പേർക്ക് "ഹോൾഡ്" റേറ്റിംഗും ഒരാൾക്ക് "സെൽ" കോളും ഉണ്ട്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications